Get Updates
Get notified of breaking news, exclusive insights, and must-see stories!

സത്യവാങ്മൂലത്തില്‍ തെറ്റായ വിവരം: കെജ്രിവാളിന് ജാമ്യം അനുവദിച്ചു

വിലാസവും സ്വത്ത് വിവരവും തെറ്റിച്ച് നല്‍കിയെന്ന് കാണിച്ചാണ് സംഘടന മെട്രോപോളിറ്റന്‍ കോടതിയെ സമീപിച്ചത്.

ദില്ലി: അരവിന്ദ് കെജ്രിവാളിന് ജാമ്യം. 2013ലെ ദില്ലി നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി എന്ന കേസിലാണ് ജാമ്യം.

കെജ്രിവാള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ മന:പൂര്‍വ്വം തെറ്റിദ്ധരിപ്പിച്ചെന്ന് കാണിച്ച് ഒരു എന്‍ജിഒ സംഘടനയാണ് കോടതിയെ സമീപിച്ചത്. 10000 രൂപയുടെ വ്യക്തിഗത ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്.

Arvind Kejriwal

വിലാസവും സ്വത്ത് വിവരവും തെറ്റിച്ച് നല്‍കിയെന്ന് കാണിച്ചാണ് സംഘടന മെട്രോപോളിറ്റന്‍ കോടതിയെ സമീപിച്ചത്. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 125 എ, ഇന്ത്യന്‍ ശിക്ഷ നിയമം എന്നിവ പ്രകാരം കെജ്രിവാളിനെതിരെ കേസ് തുടരാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. കേസ് 2017 ഏപ്രില്‍ ഏഴിന് വീണ്ടും പരിഗണിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+