കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഎൻയു രാജ്യദ്രോഹക്കേസ്; കനയ്യ കുമാർ വിചാരണ നേരിടണം, കെജ്രിവാൾ അനുമതി നൽകി

Google Oneindia Malayalam News

ദില്ലി: സിപിഐ നേതാവും ജെഎൻയു വിദ്യാർത്ഥി യൂണിയൻ മുൻ അധ്യക്ഷനുമായ കനയ്യ കുമാർ രാജ്യദ്രോഹക്കേസിൽ വിചാരണ നേരിടണം. കനയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അനുമതി നൽകി. 2016 ഫെബ്രുവരിയിൽ ജെഎൻയു ക്യാമ്പസിൽ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്നാണ് കനയ്യയ്ക്കെതിരാ കേസ്.

അഗ്നിഹോത്ര മുതല്‍ ചക്ര ശുദ്ധി വരെ... അന്താരാഷ്ട്ര യോഗ വാരത്തില്‍ വിവിധ ധ്യാന സെഷനലുകള്‍!!അഗ്നിഹോത്ര മുതല്‍ ചക്ര ശുദ്ധി വരെ... അന്താരാഷ്ട്ര യോഗ വാരത്തില്‍ വിവിധ ധ്യാന സെഷനലുകള്‍!!

നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി പോലീസിന്റെ പ്രത്യേക സെൽ കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കത്തെഴുതിയതിനെ തുടർന്നാണ് അനുമതി ലഭിച്ചത്. കേസിൽ 1200 പേജുള്ള കുറ്റപത്രമാണ് കഴിഞ്ഞ വർഷം സമർപ്പിച്ചത്. കനയ്യ കുമാറിനെ കൂടാതെ ജെഎൻയുവിലെ വിദ്യാർത്ഥികളായിരുന്ന ഉമർ ഖാലിദ്, അനിർബൻ ഭട്ടാചാര്യ എന്നിവരെയും പ്രതിചേർത്തിരുന്നു.

kanayya

പാർലമെന്റ് ആക്രമണക്കേസിലെ മുഖ്യസൂത്രധാരൻ അസ്ഫൽ ഗുരുവിനെ തൂക്കിക്കൊന്നതിന്റെ വാർഷികത്തോടനുബന്ധിച്ച് റാലി നടത്തുകയും ചടങ്ങിൽ രാജ്യദ്രോഹ മുദ്രാവാക്യം വിളിക്കുകയും ചെയ്തെന്നാണ് ആരോപണം. നിയമ വകുപ്പിന്റെ അനുമതി ഇല്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് സമർപ്പിച്ച കുറ്റപത്രം ദില്ലി പോലീസ് മടക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ അനുമതിക്ക് വേണ്ടി ഫയൽ കൈമാറിയത്.

കനയ്യ കുമാർ പിന്നീട് സിപിഐ നേതൃത്വത്തിലേക്ക് ഉയരുകയും ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തിരുന്നു. ബീഹാറിൽ നടന്ന ഭരണഘടനാ സംരക്ഷണ റാലിയുടെ നേതൃത്വം കനയ്യ കുമാറിനായിരുന്നു. പ്രതിഷേധ റാലികൾക്കിടയിൽ പലയിടത്തും കനയ്യ കുമാറിന് നേരെ ആക്രമണം നടന്നിരുന്നു.

English summary
Kejriwal gives permission to prosecute Kanhaiya Kumar on JNU case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X