കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊയ്‌ലിക്കും അംബാനിക്കുമെതിരെ കേസെടുക്കാന്‍ എഎപി

  • By Aswathi
Google Oneindia Malayalam News

ദില്ലി: കൃഷ്ണ- ഗോധാവരി തടത്തില്‍(ജെകി ബേസില്‍) നിന്നുള്ള പ്രകൃതിവാതകത്തിന് ഉയര്‍ന്ന വില നിശ്ചയിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേട് സംബന്ധിച്ച് പരാതിയില്‍ കേന്ദ്ര പെട്രോളിയം മന്ത്രി എം വീരപ്പമൊയ്‌ലിക്കും റിലയന്‍സ് മേധാവി മുകേഷ് അംബാനിക്കും മുന്‍കേന്ദ്ര മന്ത്രി മുരളി ദേവ്‌റയ്ക്കുമെതിരെ കേസെടുക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉത്തരവിട്ടു.

മുന്‍ കാബിനറ്റ് സെക്രട്ടറി ടിഎസ്ആര്‍ സുബ്രഹ്മണ്യന്‍, മുന്‍ നാവികസേനാമേധാവി അഡ്മിറല്‍ താഹിലിയാനി, പ്രമുഖ അഭിഭാഷകന്‍ കാമിനി ജയ്‌സ്വാള്‍ എന്നിവരുടെ പരാതിയെത്തുടര്‍ന്നാണ് നടപടി. ക്രിമിനല്‍ക്കേസെടുക്കാനാണ് സംസ്ഥാന അഴിമതി വിരുദ്ധ വിഭാഗത്തോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന പ്രകൃതി വാദകത്തിന്റെ വില ഏപ്രില്‍ ഒന്നുമുതല്‍ വര്‍ധിപ്പിക്കാനുള്ള നീക്കം മരവിപ്പിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Kejriwal

കെജി ബേസിനില്‍ മതിയായ വാതകോത്പാദനം നടത്താതെ വീഴ്ചവരുത്തിയ റിലയന്‍സിനെ സഹായിക്കാന്‍ കേന്ദ്രമന്ത്രിമാര്‍ സമ്മര്‍ദം ചെലുത്തി, വിലവര്‍ധിപ്പിച്ചു നല്‍കിയെന്നാണ് പരാതി. ഹൈഡ്രോകാര്‍ബണ്‍സ് മുന്‍ ഡയറക്ടര്‍ജനറല്‍ വികെ സിബലിനെതിരെയും കേസെടുക്കും. റിലയന്‍സ് ഇന്റസ്ട്രീനെ മാത്രം സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് വാതകവില നിര്‍ണയിച്ചതെന്നും ഗൂഢാലോചനയില്‍ മന്ത്രി ഉള്‍പ്പടെയുള്ളവര്‍ പങ്കാളിയാണെന്നും കെജ്രിവാള്‍ ആരോപിച്ചു.

വര്‍ഷത്തില്‍ 54,000 കോടി രൂപ റിലയന്‍സിന് ലാഭമുണ്ടാക്കിക്കൊടുക്കുന്നതാണ് ഈ വിലവര്‍ധന. വാതക വില വര്‍ധിപ്പിച്ചു നല്‍കിയ നടപടി പിന്‍വലിക്കാന്‍ പ്രധാനമന്ത്രിക്കും കേന്ദ്ര പെട്രോളിയം മന്ത്രിക്കും കത്തയയ്ക്കും കെജ്രിവാള്‍ അറിയിച്ചു. അഴിമതിയെ തുടര്‍ന്നാണ് രാജ്യത്ത് വിലക്കയറ്റമുണ്ടാവുന്നതെന്നും അതിനെതിരെ കര്‍ശനമായ നിലപാടെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ആരോപണം വീരപ്പ മൊയ്‌ലി നിഷേധിച്ചു. ഗ്യാസ് വില കൂട്ടിയതിന്റെ പേരില്‍ തനിക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അജ്ഞത മൂലമാണെന്ന് അദ്ദേഹം പറഞ്ഞു. വിദഗ്ദരുടെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് വാതകവില വര്‍ദ്ധിപ്പിക്കുന്നതെന്നും താന്‍ പറഞ്ഞിട്ടല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Kejriwal directed the anti-corruption branch of his govt to register an FIR against Mukesh Ambani, Veerappa Moily, Murli Deora and VK Sibal for increasing the price of natural gas produced in India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X