കെജ്രിവാളിനെ ക്ഷേത്രത്തില്‍ നിന്നും ഇറക്കിവിട്ടു?
വാരണാസി: ആം ആദ്മി പാര്‍ട്ടി കണ്‍വീനറും ദില്ലി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെയും കുടുംബത്തെയും വാരണാസിയിലെ ക്ഷേത്ര കെട്ടിടത്തില്‍ നിന്നും ഇറക്കിവിട്ടു. സങ്കട് മോചന് ക്ഷേത്ര കോംപ്ലക്സില്‍ നിന്നാണ് കെജ്രിവാളിനെയും മാതാപിതാക്കളെയും ഇറക്കിവിട്ടത്. ഏപ്രില്‍ 15 മുതല്‍ കെജ്രിവാളിന്റെ കുടുംബം ഇവിടെ താമസിച്ചു വരികയാണ്.
വാരണാസി മണ്ഡലത്തില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിക്കുന്ന ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയാണ് അരവിന്ദ് കെജ്രിവാള്. ഇദ്ദേഹം കുടുംബത്തോടൊപ്പം താമസിക്കുന്ന ക്ഷേത്ര കോംപ്ലക്സില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ഭക്തര്‍ പരാതി പറഞ്ഞതിനെ തുടര്‍ന്നാണ് അധികൃതര്‍ ഇവരെ നീക്കിയത്. സങ്കട് മോചന് ക്ഷേത്രത്തിലെ പ്രധാന പൂജാരിയുടെ അതിഥികളായി ഇവിടെ താമസിച്ചു വരികയായിരുന്നു കെജ്രിവാളിന്റെ കുടുംബം.

അമ്മ ഗീതാ ദേവി, അച്ഛന് ഗോബിന്ദ് കെജ്രിവാള് എന്നിവരാണ് കെജ്രിവാളിനൊപ്പം ക്ഷേത്ര കോംപ്ലക്സില്‍ ഉണ്ടായിരുന്നത്. നരേന്ദ്ര മോദിക്കെതിരെ വാരണാസിയില്‍ മത്സരിക്കുന്ന കെജ്രിവാളിനോട് പ്രദേശവാസികള്‍ അത്ര സുഖകരമായിട്ടല്ല പെരുമാറുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 12 മണിക്കൂറിനിടെ രണ്ട് തവണ കെജ്രിവാളിന്റെ പൊതുപരിപാടികള്‍ ഇവിടെ തടസ്സപ്പെട്ടു.
ബി ജെ പി പ്രവര്‍ത്തകരാണ് അരവിന്ദ് കെജ്രിവാളിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കെജ്രിവാളിനെയും സംഘത്തെയും ഇവര്‍ അസഭ്യം പറഞ്ഞതായും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. നരേന്ദ്ര മോദിയും കെജ്രിവാളും മുഖാമുഖം വരുന്ന ഉത്തര്‍ പ്രദേശിലെ വാരണാസി ഇതിനോടകം തന്നെ ഈ തിരഞ്ഞെടുപ്പിലെ ഹോട്ട് സീറ്റായി മാറിയിട്ടുണ്ട്.
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications