കെജ്രിവാള് തീവ്രവാദിയാണ്, തെളിവുണ്ടെന്ന് ജാവദേക്കര്‍, പര്‍വേശ് വര്‍മയെ പിന്തുണച്ച് കേന്ദ്ര മന്ത്രി
ദില്ലി: അരവിന്ദ് കെജ്രിവാള് തീവ്രവാദി തന്നെയാണെന്ന് ആവര്‍ത്തിച്ച് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍. നേരത്തെ ബിജെപി നേതാവ് പര്‍വേശ് വര്‍മയും ഇത്തരമൊരു പ്രസ്താവന നടത്തി വിവാദത്തിലായിരുന്നു. അതിനെയാണ് ജാവദേക്കര്‍ പിന്തുണച്ചത്. കെജ്രിവാള് തീവ്രവാദിയാണെന്ന കാര്യത്തില്‍ തെളിവുണ്ട്. എന്നിട്ട് അദ്ദേഹം ഇപ്പോള്‍ വിഷമത്തോടെ ചോദിക്കുകയാണ്, താന്‍ തീവ്രവാദിയാണോയെന്ന്. നിങ്ങള്‍ തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട് താനൊരു അരാജകവാദിയാണെന്ന്. തീവ്രവാദിയും അരാജകവാദിയും തമ്മില്‍ വലിയ വ്യത്യാസമില്ലെന്നും ജാവദേക്കര്‍ പറഞ്ഞു.

നേരത്തെ കെജ്രിവാളിനെതിരെയുള്ള പരാമര്‍ശത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പര്‍വേശ് വര്‍മയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസയച്ചിരുന്നു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് കെജ്രിവാള് ഖലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്സ് ചീഫ് ഗുരീന്ദര്‍ സിംഗിന്റെ മോഗയിലെ വസതിയില്‍ ഒരു രാത്രി കഴിഞ്ഞിട്ടുണ്ട്. ഒരു തീവ്രവാദിയുടെ വീടാണെന്ന് കെജ്രിവാളിന് അറിയാമായിരുന്നു. എന്നിട്ടും അവിടെ താമസിച്ചു. തീവ്രവാദിയെന്ന ആരോപണത്തില്‍ ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് വേണ്ടതെന്നും ജാവദേക്കര്‍ ചോദിച്ചു.
ആംആദ്മി പാര്‍ട്ടി ഷഹീന്‍ബാഗിലെ പ്രതിഷേധത്തെ പിന്തുണയ്ക്കുന്നുണ്ട്. ഷഹീന് ബാഗില്‍ ഉയര്‍ന്ന് കേട്ട മുദ്രാവാക്യങ്ങള്‍ തീവ്രവാദം തന്നെയാണ്. അതിനെ പിന്തുണച്ചതിലൂടെ കെജ്രിവാള് തീവ്രവാദി തന്നെയാണ്. ജെഎന്‍യുവില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴങ്ങിയപ്പോള്‍ കെജ്രിവാള് അവര്‍ക്കൊപ്പമാണ് നിന്നത്. പ്രതികളെ കുറ്റവിചാരണ ചെയ്യാനുള്ള അനുമതി കെജ്രിവാള് നല്‍കിയില്ലെന്നും ജാവദേക്കര്‍ ആരോപിച്ചു.
ജനുവരി 26ന് ജെഎന്‍യുവിലെ തീവ്രവാദികള്‍ക്കെതിരെയുള്ള കുറ്റവിചാരണ അവസാനിപ്പിക്കുമെന്ന് കെജ്രിവാള് ഭീഷണി മുഴക്കിയിരുന്നു. ഇനിയും നിങ്ങള്‍ക്ക് തെളിവ് ആവശ്യമാണോ. നുണയന്മാരുടെ തലവനാണ് നിങ്ങളെന്ന് ദില്ലിയിലെ ജനങ്ങള്‍ക്ക് അറിയാം. നിങ്ങള്‍ അരാജകവാദിയാണ്. തീവ്രവാദികളോട് അനുകമ്പയുള്ളയാളാണ്. ഇന്ത്യാ വിരുദ്ധമായ എല്ലാ സമരങ്ങളെയും നിങ്ങള്‍ പിന്തുണയ്ക്കുന്നു. തീവ്രവാദി തന്നെയാണ് കെജ്രിവാള്. നിങ്ങളുടെ വ്യക്തിത്വം എന്തായാലും ഇത് മാറാന്‍ പോകുന്നില്ലെന്നും ജാവദേക്കര്‍ പറഞ്ഞു.
-
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
കേരളത്തിലെ രാഷ്ട്രീയ സമവാക്യം മാറി മറിയുന്നു; ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഫലം വരുമോ?












Click it and Unblock the Notifications