ആ വെള്ളം മാറ്റിവെച്ചേക്കൂ!!! കെജ്‌രിവാള്‍ രാജിവെയ്ക്കില്ലെന്ന് ആം ആദ്മി
രണ്ടുകോടിരൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ കെജ്‌രിവാള്‍ രാജിവെയ്ക്കുമെന്നു റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
ദില്ലി: അഭ്യൂഹങ്ങള്‍ക്ക് വിരാമം ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍
രാജിവെയ്ക്കില്ലെന്നു ആംആദ്മി.രണ്ടുകോടിരൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ കെജ്‌രിവാള്‍ രാജിവെയ്ക്കുമെന്നു റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. അതിനു വിരാമമിട്ടാണ് മുഖ്യമന്ത്രിയോടുള്ള അടുത്ത വ്യത്തങ്ങള്‍ രാജി വയ്ക്കില്ലെന്നുള്ള സൂചന നല്‍കിയത്.
കെജ്‌രിവാളിനെ വെല്ലുവിളിച്ചു കൊണ്ട് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത മുന്‍മന്ത്രി കപില്‍ മിശ്ര രംഗത്തെത്തിരുന്നു.അരവിന്ദ് കെജ്‌രിവാള്‍ അഴിമതി നടത്തിയതിന് തന്റെ പക്കല്‍ തെളിവുണ്ട്.അതിനാല്‍ കെജ്‌രിവാളിനെതിരെ കേസെടുക്കനായി താന്‍ പോലീസിനെ സമീപിക്കുമെന്നു കപില്‍ പറഞ്ഞു.

കെജ്‌രിവാളിന് അല്‍പമെങ്കിലും ധാര്‍മികത അവശേഷിക്കുന്നുണ്ടെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് തനിക്കെതിരെ മത്സരിക്കാനും കപില്‍ വെല്ലുവിളിച്ചിട്ടുണ്ട്.ജനങ്ങള്‍ നിങ്ങളോടെപ്പമുണ്ടെന്നു വിശ്വസിക്കുന്നുണ്ടെങ്കില്‍ രാജിവെച്ച് തിരഞ്ഞെടുപ്പിനെ നേരിടൂ, ഏറ്റുമുട്ടാന്‍ താന്‍ തയ്യാറാണെന്നും കപില്‍ അറിയിച്ചു.
കപില്‍ മിശ്രയുടെ ആരോപണങ്ങളെ തുടര്‍ന്നാണ് നിശബ്ദനായിരുന്ന കെജ്‌രിവാള്‍ മൗനം വെടിഞ്ഞത്.ഇന്നത്തെ മന്ത്രി സഭായോഗത്തില്‍ ഏവരേയും ഞെട്ടിക്കുന്ന സംഭവം പുറത്തു വിടുമെന്നും ഗുഡ്‌സ് ആന്റ് സര്‍വ്വീസ് ടാക്‌സ് ബില്ല് പാസാക്കാനായി വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ സുപ്രധാന വെളിപ്പെടുത്താല്‍ ഉണ്ടാകുമെന്നു മുഖ്യമന്ത്രിയോടടുത്ത വ്യത്തങ്ങള്‍ സൂചന നല്‍കിയിട്ടുണ്ട്.
കെജ്‌രിവാളിന്റെ വെളിപ്പെടുത്തല്‍ വോട്ടിങ് യന്ത്രത്തിലെ തിരുമറിയെ സംബന്ധിച്ചുള്ളതാണെന്നാണ് പ്രതീക്ഷിക്കുന്നത്.
കെജ്‌രിവാള്‍ രാജിവെയ്ക്കില്ലെന്നും സുപ്രധാനമായ മറ്റെരു വെളിപ്പെടുത്തല്‍ ഉണ്ടാകുമെന്നു എഎപി നേതാവ് അങ്കിത് ലാല്‍ ട്വീറ്ററിലൂടെ അറിയിച്ചു.












Click it and Unblock the Notifications