കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരവിന്ദ് കെജ്രിവാൾ ജനപ്രിയൻ; ദില്ലിയിൽ ആം ആദ്മിക്ക് ഭരണത്തുടർ‍ച്ചയുണ്ടായേക്കുമെന്ന് സർവേ ഫലം

Google Oneindia Malayalam News

ദില്ലി: നിമയസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ദില്ലി. ലോക്സഭ തിരഞ്ഞെടുപ്പിൽ രാജ്യ തലസ്ഥാനത്ത് ബിജെപി നേടിയ മിന്നും വിജയം ഇത്തവണ ആവർത്തിച്ചേക്കില്ലെന്ന സൂചനയാണ് സർവേ ഫലങ്ങൾ നൽകുന്നത്. ആം ആദ്മി സർക്കാരിനും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും മികച്ച പിന്തുണയാണ് വോട്ടർമാർക്കിടയിൽ എന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്.

ദില്ലി വിട്ടുകൊടുക്കില്ല, തിരഞ്ഞെടുപ്പ് വിദഗ്ധൻ പ്രശാന്ത് കിഷോറിനെ കൂടെക്കൂട്ടി അരവിന്ദ് കെജ്രിവാൾദില്ലി വിട്ടുകൊടുക്കില്ല, തിരഞ്ഞെടുപ്പ് വിദഗ്ധൻ പ്രശാന്ത് കിഷോറിനെ കൂടെക്കൂട്ടി അരവിന്ദ് കെജ്രിവാൾ

ലോക്നീതി പദ്ധതിയുടെ ഭാഗമായി സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസ് നടത്തിയ സർവേയിലാണ് ദില്ലിയിൽ കെജ്രിവാളിന് ഭരണ തുടർച്ച ലഭിച്ചേക്കുമെന്ന സാധ്യത പ്രവചിക്കുന്നത്. ദില്ലിയിലെ 2298 വോട്ടർമാരാണ് സർവേയിൽ പങ്കെടുത്തത്.

aap

സർവേയിൽ പങ്കെടുത്ത അഞ്ചിൽ നാലു ഭാഗം ആളുകളും ആം ആദ്മി സർക്കാരിന്റെ ഭരണത്തിൽ പൂർണ തൃപ്തരമാണ്. മുഖ്യമന്ത്രി എന്ന നിലയിലുള്ള കെജ്രിവാളിന്റെ പ്രവർത്തനത്തിൽ സർവേയിൽ പങ്കെടുത്ത 66 ശതമാനം ആളുകളും തൃപ്തരാണ്. നാല് ശതമാനം കെജ്രിവാളിന്റെ പ്രവർത്തനങ്ങൾ പരാജയമാണെന്ന് പ്രതികരിച്ചു.

മോദിയെയാണോ കെജ്രിവാളിനെയാണോ താൽപര്യമെന്ന ചോദ്യവും സർവേയിൽ ഉന്നയിച്ചിരുന്നു. 42 ശതമാനം വോട്ടർമാരാണ് മോദിയേക്കാൾ കെജ്രിവാളിനെ താൽപര്യപ്പെടുന്നത്. അതേ സമയം 32 ശതമാനം വോട്ടർമാർ കെജ്രിവാളിനേക്കാൾ മോദിയേ താൽപര്യപ്പെടുന്നു. 2015ൽ അധികാരത്തിലേറുമ്പോൾ ആം ആദ്മി സർക്കാർ മുന്നോട്ട് വച്ച വാഗ്ദാനങ്ങളിൽ ഭൂരിഭാഗവും പാലിക്കാനായിട്ടുണ്ടെന്നാണ് വോട്ടർമാർ അഭിപ്രായപ്പെടുന്നത്.
നവംബർ 22 മുതൽ ഡിസംബർ 3 വരെയാണ് സർവേ നടത്തിയത്.

ഷെഡ്യൂൾഡ് കാസ്റ്റ് വിഭാഗങ്ങളിൽ നിന്നുള്ള 16.5%, മുസ്ലിം വിഭാഗത്തിൽ നിന്നുള്ള 14.1 %, സിഖ് സമുദായത്തിൽ നിന്ന് 3% ആളുകളാണ് സർവേയിൽ പങ്കെടുത്തത്. 2020 തുടക്കം തന്നെ ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് നടന്നേക്കും. ലോക്സഭ തിരഞ്ഞെടുപ്പിൽ ദില്ലിയിലെ 7 സീറ്റുകളിലും ബിജെപിയാണ് വിജയിച്ചത്.

English summary
Kejriwal may continue as the CM of Dilli, predicts survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X