കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാരണാസിയോ വഡോദരയോ; ഏതാണ് മോദിയുടെ സേഫ് സീറ്റ്?

Google Oneindia Malayalam News

വാരണാസി: നേതാക്കള്‍ സുരക്ഷിത മണ്ഡലം തേടി പോകുന്നതാണ് ഇന്ന് നമ്മള്‍ കാണുന്നത്. അങ്ങനെ സുരക്ഷിത മണ്ഡലം തേടി പോയവരെ അവിടെ മത്സരിച്ച് ഞാന്‍ തോല്‍പിക്കും - ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ വാരണാസിയില്‍ നരേന്ദ്ര മോദിക്കെതിരെ മത്സരിക്കുന്ന കാര്യം പ്രഖ്യാപിച്ചത് ഇങ്ങനെയാണ്.

രണ്ടിടത്താണ് മോദി ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. വാരണാസിയിലും വഡോദരയിലും. ഇതില്‍ ഏതാണ് മോദിയുടെ സുരക്ഷിത മണ്ഡലം. കണക്കുകള്‍ പറയുന്നത് വാരണാസിയെക്കാള്‍ ബി ജെ പിയുടെ സുരക്ഷിത മണ്ഡലമായി കരുതാവുന്നത് വഡോദരയാണ് എന്നാണ്. മോദി സുരക്ഷിത മണ്ഡലമായ വാരണാസി തിരഞ്ഞെടുത്തു എന്ന വാദത്തിന് എതിരാണ് ഈ കണക്കുകള്‍.

MODI

1998 മുതല്‍ ബി ജെ പിയുടെ കുത്തക സീറ്റാണ് വഡോദര. 1996 ലെ തിരഞ്ഞെടുപ്പിലാണ് ഇവിടെ അവസാനമായി കോണ്‍ഗ്രസ് പാര്‍ട്ടി ജയിച്ചത്. തുടര്‍ന്നിങ്ങോട്ട് 98ലും 99ലും 2004ലും ജയബെന്‍ താക്കൂറും 2009 ല്‍ ബാലകൃഷ്ണ ഖണ്ഡേറാവു ശുക്ലയും ബി ജെ പി ടിക്കറ്റില്‍ ജയിച്ചു. അവസാനം നടന്ന പൊതു തിരഞ്ഞെടുപ്പില്‍ 57.4 ശതമാനം വോട്ടുകളാണ് ബി ജെ പിക്ക് കിട്ടിയത്. കോണ്‍ഗ്രസ്, ബി എസ് പി എന്നീ പാര്‍ട്ടികള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മത്സരിച്ച നാലുപേരും സ്വതന്ത്രര്‍.

ഇനി വാരണാസിയിലേക്ക് വന്നാലോ, 17,211 വോട്ടിനാണ് ബി ജെ പിയിലെ മുരളി മനോഹര്‍ ജോഷി ബി എസ് പിയിലെ മുഖ്താര്‍ അന്‍സാരിയെ തോല്‍പിച്ചത്. കിട്ടിയ വോട്ട് ശതമാനം 30.5. അതിന് മുമ്പത്തെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് വാരണാസിയില്‍ ജയിച്ചത്.

1991 നും 99 നും ഇടയിലുള്ള നാല് തിരഞ്ഞെടുപ്പുകളിലും ബി ജെ പി ജയിച്ചെങ്കിലും ഒരിക്കല്‍ പോലും 45 ശതമാനത്തില്‍ കൂടുതല്‍ വോട്ട് നേടാന്‍ കഴിഞ്ഞിരുന്നില്ല. മോദിയുടെ സുരക്ഷിത മണ്ഡലമാണ് കെജ്രിവാളിന്റെ ലക്ഷ്യം എങ്കില്‍ അദ്ദേഹം മത്സരിക്കേണ്ടിയിരുന്നത് വാരണാസിയിക്ക് പകരം വഡോദരയില്‍ ആയിരുന്നില്ലേ എന്ന ചോദ്യം പ്രസക്തമാകുന്നത് ഇവിടെയാണ്.

English summary
Arvind Kejriwal, Narendra Modi set for Varanasi election battle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X