കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമൂസ അഴിമതി, ദില്ലിയില്‍ കെജ്‌രിവാളിനെതിരെ പോസ്റ്റര്‍ അടിച്ച് ബിജെപി പണി തുടങ്ങി!!

ദില്ലിയില്‍ എഎപി പാര്‍ട്ടിയ്‌ക്കെതിരെ ബിജെപി രംഗത്ത്. കെജരിവാളും മന്ത്രിസഭയും കഴിഞ്ഞ വര്‍ഷം ഒരു കോടി രൂപയുടെ അഴിമതി നടത്തിയതായാണ് ബിജെപി ആരോപിക്കുന്നത്.

  • By Akhila
Google Oneindia Malayalam News

ദില്ലി: ദില്ലിയില്‍ എഎപി പാര്‍ട്ടിയ്‌ക്കെതിരെ ബിജെപി രംഗത്ത്. കെജരിവാളും മന്ത്രിസഭയും കഴിഞ്ഞ വര്‍ഷം ഒരു കോടി രൂപയുടെ അഴിമതി നടത്തിയതായാണ് ബിജെപി ആരോപിക്കുന്നത്. പൊതു ഫണ്ട് ഉപയോഗിച്ച് കെജരിവാള്‍ വസതിയില്‍ വിരുന്ന് സല്‍ക്കാരം നടത്തിയെന്നാണ് ബിജെപി ആരോപണം.

18 മാസങ്ങള്‍ക്ക് മുമ്പ്

18 മാസങ്ങള്‍ക്ക് മുമ്പ്

18 മാസങ്ങള്‍ക്ക് മുമ്പ് വസതിയില്‍ വെച്ച് പൊതു ഫണ്ട് ചെലവഴിച്ച് സമൂസയും ചായയും നല്‍കിയതായി ബിജെപി വക്താവ് തജീന്ദര്‍ പാല്‍ സിങ് പഗ്ഗ ആരോപിക്കുന്നു. കെജ് രിവാളിന്റെ സമൂസ അഴിമതി പൊതുജനങ്ങളെ അറിയിച്ചുകൊണ്ട് തലസ്ഥാനത്ത് പോസ്റ്ററുകള്‍ ഉയര്‍ന്നിട്ടുണ്ട്.

 സോഷ്യല്‍ മീഡിയയിലും

സോഷ്യല്‍ മീഡിയയിലും

കെജ് രിവാളിന്റെ ഒരു കോടി രൂപയുടെ അഴിമതി പുറത്തായത് അറിയിച്ച് തജിന്ദര്‍ പല്‍ തഗ്ഗ ട്വീറ്റ് ചെയ്തത്. 13000 പേര്‍ക്കാണ് കെജ് രിവാളിന്റെ വസതിയില്‍ വെച്ച് ഭക്ഷണം നല്‍കിയത്.

 രാജി വയ്ക്കണം

രാജി വയ്ക്കണം

സംഭവത്തില്‍ കെജ് രിവാള്‍ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ദില്ലി നിയമസഭ പ്രതിപക്ഷ നേതാവ് വിജേന്ദ്ര ഗുപ്ത. പൊതു ഫണ്ട് സൂക്ഷിക്കുന്നതിന് പകരം ഫണ്ട് ദുരുപയോഗം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

 ദുരുപയോഗം ചെയ്തു

ദുരുപയോഗം ചെയ്തു

പൊതു ഫണ്ട് സൂക്ഷിപ്പുകാരകുകയാണ് വേണ്ടത്, പകരം കഴിഞ്ഞ രണ്ടു വര്‍ഷമായി പാര്‍ട്ടിയുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി പൊതു ഫണ്ട് ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും കേന്ദ്ര മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ പീയുഷ് ഗോയല്‍ പറഞ്ഞു.

 പാര്‍ട്ടി പ്രചരണത്തിന്

പാര്‍ട്ടി പ്രചരണത്തിന്

അടുത്തിടെ പാര്‍ട്ടി പ്രചരണത്തിന് സര്‍ക്കാര്‍ പണം ഉപയോഗിച്ചെന്ന് ചൂണ്ടികാട്ടി ആംആദ്മി പാര്‍ട്ടി 97 കോടി രൂപ സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കണമെന്ന് ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍ ഉത്തരവിറക്കിയിരുന്നു. 30 ദിവസത്തിനുള്ളില്‍ പണം സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കണമെന്നായിരുന്നു അത്.

English summary
Kejriwal now accused of a Rs 1 crore samosa scam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X