പാഞ്ച് സാല് കെജ്രിവാള്, സത്യപ്രതിജ്ഞ 14ന്
ദില്ലി: പതിറ്റാണ്ടുകളുടെ വിപ്ലവ പാരമ്പര്യം പറഞ്ഞിരിക്കുന്ന മുത്തശ്ശി പാര്‍ട്ടികള്‍ക്ക് കഴിയാത്തത് വെറും രണ്ട് വര്‍ഷം പ്രായമായ ആം ആദ്മി പാര്‍ട്ടി നേടി. ചരിത്രവിജയം എന്ന് പറഞ്ഞാല്‍ അത് കുറഞ്ഞുപോകും. കാരണം ഇത്തരം ഒരു വിജയം ഇന്ത്യയുടെ ഒരു ചരിത്രത്തിലും കാണാനുണ്ടാകില്ല. 70 അംഗ ദില്ലി നിയമസഭയില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെയാണ് ആം ആദ്മി പാര്‍ട്ടി പാഞ്ച് സാല് കെജ്രിവാള് എന്ന മുദ്രാവാക്യം യാഥാര്‍ഥ്യമാക്കിയത്.
ദില്ലി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാള് ഫെബ്രുവരി 14 ന് രാംലീല മൈതാനത്ത് സത്യപ്രതിജ്ഞ ചെയ്യും. ജയിക്കും എന്ന് പ്രതീക്ഷിച്ചിരുന്ന ബി ജെ പിക്ക് ഓര്‍ക്കാപ്പുറത്ത് കിട്ടിയ തിരിച്ചടിയാണ് ദില്ലിയിലെ തിരഞ്ഞെടുപ്പ് ഫലം. 36 സീറ്റുകള്‍ എന്ന മാന്ത്രിക സംഖ്യയ്ക്ക് കാത്തിരുന്ന ബി ജെ പിക്ക് രണ്ടക്കം തികയ്ക്കാന്‍ പോലും കഴിഞ്ഞില്ല.

കേന്ദ്രം ഭരിക്കുന്ന ബി ജെ പി വെറും ഒറ്റയക്കത്തില്‍ ഒതുങ്ങി. കോണ്‍ഗ്രസിനാകട്ടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പോലും ജയിപ്പിക്കാന്‍ കഴിഞ്ഞില്ല. പാര്‍ട്ടിക്കൊപ്പം താനും കൂടി തോറ്റതോടെ കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന് പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ചു. ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ കിരണ്‍ ബേദിയും പിന്നിലാണ്. ബി ജെപിയുടെ കുത്തക സീറ്റായ കൃഷ്ണ നഗറിലാണ് ബേദി മത്സരിക്കുന്നത്.
എ എ പി ആസ്ഥാനത്തും മറ്റ് പ്രദേശങ്ങളിലും പ്രവര്‍ത്തകര്‍ വിജയാഹ്ലാദം തുടങ്ങി. നരേന്ദ്ര മോദിയുടെ വിജയയാത്ര ദില്ലിയില്‍ അവസാനിച്ചുവെന്നാണ് എ എ പിയുടെ ആദ്യ പ്രതികരണം. ഇത് ജനങ്ങളുടെ വിജയമാണെന്നും പാര്‍ട്ടി പ്രതികരിച്ചു. എന്നാല്‍ മോദിയെ പ്രതിരോധിച്ച് ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദി തന്നെ രംഗത്തെത്തി. കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തലല്ല തെരഞ്ഞെടുപ്പ് ഫലമെന്നും തോല്‍വിക്ക് പൂര്‍ണ ഉത്തരവാദി താനാണെന്നും ബേദി പറഞ്ഞു.
-
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു












Click it and Unblock the Notifications