2 യുവതികള്‍ക്കൊപ്പമുള്ള സെക്സ് ടേപ്പ് ലീക്കായി.. കെജ്രിവാള് ഏക ദളിത് മന്ത്രിയെ പുറത്താക്കി!
ദില്ലി: ആം ആദ്മി പാര്‍ട്ടി ഭരിക്കുന്ന ദില്ലിയിലെ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രിയെ പുറത്താക്കി. ബുധനാഴ്ച വൈകുന്നേരമാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രിയായ സന്ദീപ് കുമാറിനെ പുറത്താക്കിയത്. സന്ദീപ് കുമാര്‍ ഉള്‍പ്പെടുന്ന ഒരു സിഡി ലഭിച്ചതിന് ശേഷമാണ് കെജ്രിവാളിന്റെ ഈ നടപടി എന്നാണ് റിപ്പോര്‍ട്ടുകള്‍.
രണ്ട് സ്ത്രീകള്‍ക്കൊപ്പം സന്ദീപ് കുമാര്‍ സമയം ചെലവഴിക്കുന്ന ദൃശ്യങ്ങളാണ് സി ഡിയില്‍ ഉള്ളതെന്നാണ് അറിയുന്നത്. മന്ത്രി സന്ദീപ് കുമാറിനെ പുറത്താക്കിയ വിവരം അരവിന്ദ് കെജ്രിവാള് ട്വിറ്ററിലൂടെ പുറത്തുവിടുകയായിരുന്നു. വിവാദ സി ഡി കെജ്രിവാളിന് കിട്ടിയതായും ട്വീറ്റില്‍ സൂചനയുണ്ട്. ഇപ്പോള്‍ത്തന്നെ സന്ദീപ് കുമാറിനെ മന്ത്രിസ്ഥാനത്ത് നിന്നും പുറത്താക്കുകയാണ് എന്നും കെജ്രിവാള് മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.

ദില്ലിയിലെ ആം ആദ്മി മന്ത്രിസഭയിലെ ഏക ദളിത് അംഗമായിരുന്നു സന്ദീപ് കുമാര്‍. സാമൂഹ്യ ക്ഷേമത്തിനൊപ്പം വനിതാ - ശിശുക്ഷേമ വകുപ്പുകളും എസ് സി എസ് ടി ക്ഷേമ വകുപ്പുകളും സന്ദീപ് കുമാറാണ് കൈകാര്യം ചെയ്തിരുന്നത്. ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ദില്ലി റൂറലില്‍ നിന്നും 64, 439 വോട്ടുകള്‍ക്കാണ് സന്ദീപ് കുമാര്‍ ജയിച്ചത്. 35കാരനായ കുമാര്‍ ആപ്പ് മന്ത്രിസഭയിലെ പ്രായം കുറഞ്ഞ മന്ത്രിമാരില്‍ ഒരാളായിരുന്നു. റിതു വര്‍മയാണ് ഭാര്യ.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications