അരവിന്ദ് കെജ്രിവാളിന് ജീവിതത്തില്‍ ഒരു തെറ്റു പറ്റി
ദില്ലി: അരവിന്ദ് കെജ്രിവാളിന് ജീവിതത്തില്‍ ഒരു തെറ്റു മാത്രമേ പറ്റിയുള്ളൂ. ഭരണത്തില്‍ നിന്നും അഹങ്കാരത്തോടെ രാജിവെച്ച് ഇറങ്ങി പോയി എന്ന തെറ്റ്. ഇറങ്ങിയാല്‍ പെട്ടെന്ന് തിരിച്ചു കയറാന്‍ പറ്റില്ലെന്നു പാവം കെജ്രിവാള്‍ അന്നു ഓര്‍ത്തില്ല എന്നു തോന്നുന്നു. ഇനിയൊരിക്കല്‍ കൂടി അധികാരത്തില്‍ എത്തിയാല്‍ ഈ തെറ്റ് ആവര്‍ത്തിക്കില്ലെന്നാണ് കെജ്രിവാള്‍ പറഞ്ഞത്.
ഈ അഭ്യര്‍ത്ഥന ജനങ്ങള്‍ കേള്‍ക്കുമോ എന്നു അറിയില്ല. എന്നാലും കെജ്രിവാള്‍ തനിക്കു പറ്റിയ അബദ്ധം പറഞ്ഞു കഴിഞ്ഞു. 49 ദിവസം മാത്രം നീണ്ടുനിന്ന ഭരണം ആയിരുന്നു അരവിന്ദ് കെജ്രിവാള്‍ കാഴ്ചവെച്ചത്. ആവേശത്തോടെ വന്ന എഎപിയുടെ ബ്രേക്ക് പെട്ടെന്നായിരുന്നു ഒടിഞ്ഞു പോയത്. എന്നാല്‍ ശക്തമായ ഒരു തിരിച്ചു വരവാണ് ആംആദ്മി പാര്‍ട്ടി നടത്തുന്നത്. പാര്‍ട്ടിയെ ശക്തിപ്പെടുത്താനും തെരഞ്ഞെടുപ്പിനെ നേരിടാനും ഇതിനോടകം പാര്‍ട്ടി നടത്തിയും മറ്റും ഫണ്ട് കണ്ടെത്തി കഴിഞ്ഞു.

എഎപി ബസിന്റെ ബ്രേക്കും ക്ലച്ചുമെല്ലാം ഇപ്പോഴും നന്നായി പ്രവര്‍ത്തിക്കുന്നുണ്ട് എന്നു കെജ്രിവാള്‍ പറഞ്ഞു. ദില്ലിയിലെ അധികാരത്തില്‍ നിന്നും രാജിവച്ചൊഴിഞ്ഞത്
തെറ്റായ രാഷ്ട്രീയ നീക്കം ആയിരുന്നു. എഎപി സര്‍ക്കാര്‍ രാജിവച്ചാല്‍ ഉടന്‍ തന്നെ തിരഞ്ഞെടുപ്പുണ്ടാകും എന്നാണ് കെജ്രിവാള്‍ അന്നു വിചാരിച്ചത്. പക്ഷെ കെജ്രിവാളിന്റെ കണക്കു കൂട്ടലൊക്കെ പിഴക്കുകയായിരുന്നു.
ഷാസിയ ഇല്‍മിയ എഎപിയില്‍ നിന്നും രാജിവെച്ചത് ആംആദ്മിക്ക് തിരിച്ചടിയായിരുന്നു. എഎപി തകര്‍ന്നു എന്നു വരെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായി. എന്നാല്‍ ആരു പുറത്തു പോയാലും ആംആദ്മി തകരില്ലെന്നും പറഞ്ഞു. എഎപി ബസിന്റെ ഡ്രൈവര്‍ക്ക് എവിടേക്കാണ് പോകേണ്ടതെന്ന കാര്യത്തില്‍ കൃത്യമായ ധാരണയുണ്ട്. കൂടെ യാത്ര ചെയ്യുന്നവര്‍ ഡ്രൈവറെ വിശ്വസിക്കുകയാണ് വേണ്ടതെന്നും കേജ്‌രിവാള്‍ പറഞ്ഞു.












Click it and Unblock the Notifications