Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്‌സഭ: മത്സരം ആപ്പും ബിജെപിയും തമ്മില്‍?

ദില്ലി: 2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരം ഭാരതീയ ജനതാ പാര്‍ട്ടിയും ആം ആദ്മി പാര്‍ട്ടിയും തമ്മില്‍ നേരിട്ടായിരിക്കുമോ? എ എ പി രൂപീകരണവും പെട്ടെന്നുള്ള വളര്‍ച്ചയുമാണ് തിരഞ്ഞെടുപ്പടുക്കുമ്പോള്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്നത്. മത്സരം ബി ജെ പിയും ആം ആദ്മി പാര്‍ട്ടിയും തമ്മിലായിരിക്കും എന്നും കോണ്‍ഗ്രസ് ചിത്രത്തിലേ ഇല്ല എന്നുമാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറയുന്നത്.

രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ രണ്ട് സാധ്യതകളാണ് ഉള്ളത്. അതില്‍ ഒന്ന് ബി ജെ പിയാണ്. യെഡിയൂരപ്പയെ പോലുള്ള നേതാക്കളെ ഒപ്പം കൂട്ടിയാണ് ബി ജെ പി മത്സരിക്കുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ബി ജെ പിക്കെതിരെ അഴിമതിയാരോപണങ്ങള്‍ ഉണ്ട്. മറ്റൊരു ഓപ്ഷന്‍ ആം ആദ്മി പാര്‍ട്ടിയാണ്. സത്യസന്ധമായ രാഷ്ട്രീയമാണ് ആം ആദ്മി പാര്‍ട്ടി വാഗ്ദാനം ചെയ്യുന്നത് - കെജ്രിവാള്‍ പറഞ്ഞു.

Kejriwal-Rahu-Modi

ലോക്‌സഭ തിരഞ്ഞെടുപ്പ് എളുപ്പമാകില്ല എന്ന് ഭാരതീയ ജനതാ പാര്‍ട്ടിയും തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. മുന്‍പ് യു പി എ സര്‍ക്കാരിന്റെ അഴിമതിയും ജനവിരുദ്ധതയും മാത്രമായിരുന്നു ബി ജെ പിയുടെ ക്യാംപെയ്ന്‍ വിഷയങ്ങള്‍. നരേന്ദ്രമോഡിയുടെ വ്യക്തിപ്രഭാവവും കൂടിച്ചേരുമ്പോള്‍ സംഗതികള്‍ എളുപ്പമാകും എന്ന് കരുതിയിരിക്കുകയാരുന്നു പാര്‍ട്ടി. അപ്പോഴാണ് പൊട്ടിമുളച്ചത് പോലെ എ എ പി പ്രത്യക്ഷപ്പെട്ടതും ദില്ലിയില്‍ ബി ജെ പി പ്രതീക്ഷകള്‍ക്ക് ആപ്പായതും.

അതേസമയം ലോക്‌സഭ തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നതെന്ന് പാര്‍ട്ടി വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു. തങ്ങളുടേത് ഒരു ജനാധിപത്യ പാര്‍ട്ടിയാണ്. ആം ആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തില്‍ വ്യത്യസ്തതയുണ്ടെങ്കിലും അത് പൂര്‍ണമായും ശരിയല്ല. കുറച്ച് കാലത്തേക്ക് മാത്രം വിജയം ലക്ഷ്യംവെച്ചുകൊണ്ടുള്ള ആം ആദ്മി പാര്‍ട്ടിയുടെ നയപരിപാടികളോട് അഭിപ്രായ വ്യത്യാസമുണ്ട് എന്നും രാഹുല്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+