കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്താണ് ദില്ലിയില്‍ നടക്കുന്നത്.. ക്രമസമാധാന നില തകര്‍ന്നു, അമിത് ഷായ്ക്ക് കെജ്‌രിവാളിന്റെ മറുപടി!!

Google Oneindia Malayalam News

ദില്ലി: ജാമിയയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമി വെടിയുതിര്‍ത്ത സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. എന്താണ് ദില്ലിയില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നത്. ക്രമസമാധാന നില ഇല്ലാതാവുകയാണ്. ദയവ് ചെയ്ത് ദില്ലിയിലെ ക്രമസമാധാന നില ശ്രദ്ധിക്കൂ എന്നായിരുന്നു കെജ്‌രിവാളിന്റെ ട്വീറ്റ്. വെടിവെച്ചയാള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ നിര്‍ദേശിച്ചെന്ന അമിത് ഷായുടെ ട്വീറ്റിനാണ് കെജ്‌രിവാള്‍ മറുപടി നല്‍കിയത്.

1

ജാമിയയില്‍ വലിയ തോതിലുള്ള പ്രതിഷേധങ്ങളാണ് വെടിവെച്ചതിന് പിന്നാലെ നടക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് രാത്രി പാര്‍ലമെന്റില്‍ യോഗം ചേരുന്നുണ്ട്. ജാമിയയിലെ വെടിവെപ്പും സിഎഎയുമാണ് പ്രധാന ചര്‍ച്ചാ വിഷയം. ജാമിയയിലെ വിദ്യാര്‍ത്ഥികളും പൂര്‍വ വിദ്യാര്‍ത്ഥികളും വെടിവെച്ചയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇയാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

വെടിയേറ്റ വിദ്യാര്‍ത്ഥിയെ സന്ദര്‍ശിക്കാന്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ദില്ലി എയിംസിലെത്തി. ഷദാബ് ഫാറൂഖ് എന്ന വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്. അതേസമയം പ്രതിക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു. വയസ്സ് സംബന്ധിച്ച വാദങ്ങള്‍ പരിശോധിച്ച് വരികയാണ്. പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ കൈകളില്‍ നിന്ന് വെടിയുണ്ട നീക്കം ചെയ്തതായി കമ്മീഷണര്‍ പറഞ്ഞു. പെട്ടെന്ന് സംഭവിച്ചത് കൊണ്ട് പോലീസിന് തടയാന്‍ സാധിച്ചില്ലെന്ന് കമ്മീഷണര്‍ പ്രവീണ്‍ രഞ്ജന്‍ പറഞ്ഞു.

വിദ്യാര്‍ത്ഥി ഇപ്പോള്‍ എയിംസിലെ ട്രോമ സെന്ററിലാണ് ഉള്ളത്. കമ്മീഷണര്‍ ഇവിടെയെത്തിയാണ് വിദ്യാര്‍ത്ഥിയെ കണ്ടത്. ദില്ലി പോലീസിന്റെ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം വെടിയേറ്റ വിദ്യാര്‍ത്ഥി ബാരിക്കേഡുകള്‍ കടന്നാണ് ആശുപത്രിയിലെത്തിയത് സഹപാഠി ആമ്‌ന ആസിഫ് പറഞ്ഞു. ഷദാബ് നിരവധി തവണ സഹായത്തിനായി അഭ്യര്‍ത്ഥിച്ചെങ്കിലും പോലീസ് ബാരിക്കേഡിന് പുറത്ത് നോക്കി നിന്നെന്നും ആമ്‌ന പറഞ്ഞു.

ദില്ലിയില്‍ പോരാട്ടം നേര്‍ക്കുനേര്‍... കളി നിയന്ത്രിക്കാന്‍ അമിത് ഷാ, ചിത്രത്തിലുള്ളത് ഇവര്‍ മാത്രംദില്ലിയില്‍ പോരാട്ടം നേര്‍ക്കുനേര്‍... കളി നിയന്ത്രിക്കാന്‍ അമിത് ഷാ, ചിത്രത്തിലുള്ളത് ഇവര്‍ മാത്രം

English summary
kejriwal says law and order deteriorating after jamia fire
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X