ലക്ഷങ്ങളുടെ കോഴ നിര്‍ത്തലാക്കി; ദില്ലി നഴ്‌സറികളില്‍ ഇനി മാനേജ്‌മെന്റ് ക്വാട്ട ഇല്ല
ദില്ലി: സ്‌കൂളുകള്‍ ലക്ഷങ്ങള്‍ കോഴവാങ്ങി നഴ്‌സറികളില്‍ പ്രവേശനം നടത്തുന്ന രീതി ആം ആദ്മി സര്‍ക്കാര്‍ നിര്‍ത്തലാക്കി. പകരം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗക്കാര്‍ക്കു വേണ്ടി ഇക്കണോമിക്കലി വീക്കര്‍ സെക്ഷന്‍ ക്വോട്ട (ഇഡബ്ല്യൂഎസ്) ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എല്ലാ സ്വകാര്യ സ്‌കൂളുകള്‍ക്കും പുതിയ തീരുമാനം ബാധകമായിരിക്കും.
ആം ആദ്മി സര്‍ക്കാരിന്റെ വളരെ പ്രധാനപ്പെട്ട ഒരു തീരുമാനമാണിതെന്നാണ് വിലയിരുത്തല്‍. മിക്ക സ്‌കൂളുകളും മാനേജ്‌മെന്റ് ക്വാട്ട എന്ന പേരിലാണ് ഭൂരിഭാഗം കുട്ടികളെയും പ്രവേശിപ്പിക്കുന്നത്. ഇതിനാകട്ടെ ലക്ഷങ്ങളുടെ കോഴയാണ് വാങ്ങുന്നതും. ഇതുമൂലം പാവപ്പെട്ട കുട്ടികള്‍ക്ക് പഠിക്കാനാകാത്ത സാഹചര്യമാണെന്ന് പരാതി ഉയര്‍ന്നിരുന്നു.

പുതിയ തീരുമാനത്തോടെ ഇഡബ്ല്യൂഎസ് വിഭാഗത്തിന് 25 ശതമാനം സീറ്റുകളും ശേഷിക്കുന്ന 75 ശതമാനം മെറിറ്റിലുമാകും പ്രവേശനം നല്‍കുക. മാതാപിതാക്കള്‍ അധ്യാപകരാണെങ്കില്‍ അവരുടെ കുട്ടികളെ അതേ സ്‌കൂളില്‍ പ്രവേശിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പുതിയ നിര്‍ദ്ദേശം നടപ്പിലാക്കാത്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ വ്യക്തമാക്കി.
ദില്ലിയിലെ ഓരോ സ്‌കൂളുകളും ഓരോ തരത്തിലാണ് നഴ്‌സറിയില്‍ വിദ്യാര്‍ഥികളെ ചേര്‍ത്തിരുന്നത്. പലതരം നിബന്ധനകള്‍ സ്‌കൂളുകള്‍ മുന്നോട്ടുവെക്കാറുണ്ട്. കൂടുതല്‍ പണം നല്‍കുന്നവര്‍ക്ക് സീറ്റു ഉറപ്പാക്കുന്ന രീതിയിലായിരുന്നു നിബന്ധനകള്‍. സര്‍ക്കാരിന്റെ പുതിയ തീരുമാനത്തോടെ ഒരു പരിധിവരെ അഴിമതി ഒഴിവാക്കാനായേക്കും.


Click it and Unblock the Notifications