കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്‌സഭാ തിരഞ്ഞെടുപ്പ് എഎപിയും അംബാനിയും തമ്മില്‍?

  • By Aswathi
Google Oneindia Malayalam News

ദില്ലി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനിയും ആം ആദ്മി പാര്‍ട്ടിയും തമ്മിലായിരിക്കുമോ? ചോദ്യം ദില്ലി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെ്ജരിവാളിന്റേതാണ്. കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മോദിയും മുകേഷ് അംബാനിയുടെ ഏജന്റായിരിക്കുമ്പോള്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് എഎപിയും അംബാനിയും തമ്മിലുള്ള ഏറ്റുമുട്ടലാവുമോയെന്ന് അദ്ദേഹം ചോദിച്ചു.

പ്രകൃതിവാദക വില വര്‍ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ തീരുമാനത്തെ കുറിച്ച് ബിജെപി പ്രധാനമന്ത്രി സഥാനാര്‍ത്ഥിയായ നരേന്ദ്ര മോദി നിലപാട് വ്യക്തമാക്കണമെന്ന് അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടു. മുകേഷ് അംബാനിയുടെ റിലയന്‍സിന് വേണ്ടി വിലവര്‍ദ്ധിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ നിലപാടിനോട് മോദി അനുകൂലിക്കുന്നുണ്ടോ എന്നാണ് കെജ്രിവാളിന്റെ ചോദ്യം. ബിജെപിയ്ക്ക് മുകേഷ് അംബാനിയുടെ അദാനി ഗ്രൂപ്പുമായുള്ള ബന്ധം വ്യക്തമാക്കണമെന്നും അദ്ദേഹം അവശ്യപ്പെട്ടു.

Kejriwal

പ്രകൃതിവാതക വില കൂട്ടിയതില്‍ രാഹുല്‍ ഗാന്ധിക്ക് എന്താണ് പറായനുള്ളതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെന്നും കെജ്രിവാള്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് കെജ്രിവാള്‍ മോദിയെയും രാഹുലിനെയും റിലയന്‍സിന്റെ പേരില്‍ കടന്നാക്രമിച്ചത്. പാചകവാതക വില നിശ്ചയിക്കുന്നതില്‍ ക്രമവിരുദ്ധമായ ഇടപെടല്‍ നടത്തിയെന്നാരോപിച്ച് മുകേഷ് അംബാനിക്കും പെട്രോളിയം മന്ത്രി വീരപ്പമൊയിലിക്കുമെതിരെ ദില്ലി സര്‍ക്കാര്‍ കേസെടുത്തിരുന്നു.

നേരത്തെ കെജ്രിവാള്‍ നരേന്ദ്ര മോദിക്കെതിരെ മത്സരിക്കണമെന്ന് എഎപി യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ ആര്‍ക്കെങ്കിലും എതിരെ മത്സരിച്ച് ഹീറോ ആകാന്‍ ആഗ്രഹമില്ലെന്ന് കെജ്രിവാള്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്രിവാള്‍ മത്സരിക്കുമെന്നുള്ള സൂചനകളാണ് ലഭിക്കുന്നത്.

English summary
Arvind Kejriwal says Narendra Modi, Rahul Gandhi are pawns of Mukesh Ambani.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X