വാരണാസി; ആം ആദ്മിക്ക് റെക്കോര്‍ഡ് ഭൂരിപക്ഷമെന്ന്
വാരണാസി: ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്ക് വാരണാസി മണ്ഡലത്തില്‍ കെട്ടിവെച്ച കാശ് നഷ്ടപ്പെടുമെന്ന് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ആം ആദ്മി പാര്‍ട്ടി വാരണാസിയില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ ജയിക്കും. വാരണാസിയില്‍ റോഡ് ഷോയ്ക്കിടെ സംസാരിക്കുകയായിരുന്നു ദില്ലി മുന്‍ മുഖ്യമന്ത്രി കെജ്രിവാള്‍.
വാരണാസി റൂറലില്‍ നിന്നാണ് കെജ്രിവാള്‍ തന്റെ റോഡ് ഷോ തുടങ്ങിയത്. കഴിഞ്ഞ ദിവസം പടുകൂറ്റന്‍ റോഡ് ഷോയുമായി ബി ജെ പി സ്ഥാനാര്‍ഥി നരേന്ദ്ര മോദി വാരണാസിയെ ഇളക്കിമറിച്ചിരുന്നു. അതില്‍ നിന്നും തികച്ചും വ്യത്യസ്തമായ പ്രചാരണ രീതിയാണ് കെജ്രിവാള്‍ കൈക്കൊള്ളുന്നത്. ഹെലികോപ്ടറില്‍ വന്നിറങ്ങി ഹെലികോപ്ടറില്‍ തന്നെ തിരിച്ചുപോകുന്നതാണ് മോദിയുടെ പ്രവര്‍ത്തനമെന്ന് കെജ്രിവാള്‍ കുറ്റപ്പെടുത്തി.

ദില്ലിയില്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിനെ അട്ടിമറിച്ചതിന് സമാനമായ ഒരു പ്രകടനമാണ് വാരണാസിയില്‍ കെജ്രിവാളും ആം ആദ്മി പാര്‍ട്ടിയും പ്രതീക്ഷിക്കുന്നത്. രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും കെജ്രിവാളിന് വേണ്ടി പ്രചാരണം നടത്താന്‍ ആം ആദ്മി പാര്‍ട്ടി വോളന്റിയര്‍മാര്‍ വാരണാസിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. മെയ് 12 നാണ് വാരണാസിയില്‍ വോട്ടെടുപ്പ്.
എന്നാല്‍ ദില്ലിയിലെ പോലെ കെജ്രിവാളിന് വാരണാസിയില്‍ കാര്യങ്ങള്‍ അത്ര എളുപ്പമായിരിക്കില്ല എന്നാണ് ഇവിടത്തെ സൂചനകള്‍ നല്‍കുന്നത്. ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ പിന്തുണ കെജ്രിവാളിനെക്കാള്‍ കൂടുതല്‍ മോദിക്കാണ്. ദില്ലിയില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ കെജ്രിവാളിനെയാണ് കൂടുതല്‍ പിന്തുണച്ചത്. സാധാരണക്കാരെ കയ്യിലെടുക്കാന്‍ കെജ്രിവാളിന് സാധിച്ചാല്‍ അത് വോട്ടെടുപ്പില്‍ നിര്‍ണായകമാകും.












Click it and Unblock the Notifications