കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രവിശങ്കര്‍ ഇനി പിഴ അടയ്ക്കണ്ടേ!! ഇടതും വലതുമായി സര്‍ക്കാര്‍ ഉണ്ടെന്ന് കെജ്രിവാള്‍

  • By Neethu
Google Oneindia Malayalam News

ദില്ലി: യമുനാ തീരത്ത് രവിശങ്കര്‍ സംഘടിപ്പിച്ച പരിപാടിയെ പ്രശംസിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പരിപാടിയെ പ്രശംസിച്ച് കെജ്രിവാള്‍ പറഞ്ഞതിങ്ങനെയായിരുന്നു, ചരിത്ര പ്രസിദ്ധമായ, ആത്മീയത നിറഞ്ഞ അത്ഭുതകരമായ ആഘോഷമായിരുന്നു എന്നാണ്.

യമുനാ തീരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ പരിസ്ഥിതി നാശം സംഭവിക്കുന്നത് ചൂണ്ടിക്കാട്ടി ഹരിത ട്രൈബ്യൂണല്‍ പിഴ ചുമത്തിയിരുന്നു. യമുനയുടെ തീരം വൃത്തിയാക്കി ദില്ലി സര്‍ക്കാര്‍ നല്‍കും എന്ന വാക്ക് കൂടി രവിശങ്കറിന് കെജ്രിവാള്‍ നല്‍കി.

രവിശങ്കറിന് ജയിലില്‍ പോകേണ്ടി വരുമോ? അഞ്ച് കോടി അടയ്ക്കാന്‍ നാലാഴ്ചത്തെ സമയം മാത്രംരവിശങ്കറിന് ജയിലില്‍ പോകേണ്ടി വരുമോ? അഞ്ച് കോടി അടയ്ക്കാന്‍ നാലാഴ്ചത്തെ സമയം മാത്രം

പരിപാടിയ്ക്ക് പ്രശംസ

പരിപാടിയ്ക്ക് പ്രശംസ


ശ്രീ ശ്രീ രവിശങ്കര്‍ സംഘടിപ്പിച്ച ആത്മീയ സമ്മേളനത്തിനെ പ്രശംസിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പരിപാടി സംഘടിപ്പിച്ച രവിശങ്കറിന് അഭിനന്ദനങ്ങളും നേര്‍ന്നു.

5 കോടി പിഴ എവിടെ പോയി?

5 കോടി പിഴ എവിടെ പോയി?


യമുനാ തീരത്ത് പരിസ്ഥിതി നാശം വരുത്തിയതിന് ഹരിത ട്രൈബ്യൂണല്‍ ചുമത്തിയത് 5 കോടി പിഴയായിരുന്നു. നാല് ദിവസമാണ് അടയ്ക്കാന്‍ സമയം നല്‍കിയത്. അതൊക്കെ വെള്ളത്തില്‍ മുങ്ങി പോയോ...

ഇടതും വലതും ഞങ്ങളുണ്ട്

ഇടതും വലതും ഞങ്ങളുണ്ട്


രവിശങ്കറിന്റെ വലംകൈ ആയി ദില്ലി സര്‍ക്കാരും ഇടം കൈ ആയി കേന്ദ്രവും ഉണ്ടെന്നായിരുന്നു കെജ്രിവാള്‍ നല്‍കിയ വാക്ക്. ഇനിയിപ്പോ രവിശങ്കര്‍ എന്ത് ഭയക്കാന്‍....

സര്‍ക്കാര്‍ വൃത്തിയാക്കും

സര്‍ക്കാര്‍ വൃത്തിയാക്കും


മലിനമായ സ്ഥലം സര്‍ക്കാര്‍ വൃത്തിയാക്കും എന്ന്... അപ്പോള്‍ പരിസ്ഥിതി മലിനീകരണത്തിന് 5 ലക്ഷം രൂപ ദില്ലി പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡില്‍ കെട്ടിവെയ്ക്കാന്‍ ആവശ്യപ്പെട്ട ഹരിത ട്രൈബ്യൂണല്‍ ആരായി?

ഇനി ഞങ്ങള്‍ നടത്തും

ഇനി ഞങ്ങള്‍ നടത്തും


ദില്ലിയില്‍ രവിശങ്കര്‍ സംഘടിപ്പിക്കുന്ന എല്ലാ പരിപാടികളും ഇനി ദില്ലി സര്‍ക്കാരിന്റെ നേത്യത്വത്തില്‍ നടത്തും എന്നാണ് കെജ്രിവാള്‍ പറയുന്നത്. അപ്പോള്‍ ഖജനാവിലെ പണമാണോ ഒഴുക്കാന്‍ പോകുന്നത്?

കേന്ദ്രത്തിന്റെ പിന്തുണയുണ്ടായിരുന്നു

കേന്ദ്രത്തിന്റെ പിന്തുണയുണ്ടായിരുന്നു


പരിപാടി നടത്തുന്നതിന് അനുവാദം പോലും ലഭിക്കാതെയാണ് സംഘടിപ്പിച്ചത്. ഇതിന് കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണപിന്തുണയുണ്ടായിരുന്നു എന്ന് പറയുന്നു.

English summary
World Culture Festival is "historic, divine and amazing", chief minister Arvind Kejriwal said on the last day of the festival, pledging that his government will make efforts to clean the Yamuna.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X