Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹസാരെയുടെ അഴിമതി വിരുദ്ധ സമരത്തിന് മുഖ്യമന്ത്രി എത്തും, കാണൂ

ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ ഭൂമിയേറ്റെടുക്കല്‍ നിയമത്തിനെതിരെ അണ്ണാ ഹസാരെ നടത്തുന്ന സമരത്തില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പങ്കെടുക്കും. ജന്ദര്‍ മന്ദറില്‍ ഹസാരെ നടത്തുന്ന സമരത്തിന്റെ സമാപനമാണ് ചൊവ്വാഴ്ച നടക്കുന്നത്. കെജ്രിവാളിന് പുറമെ ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയയും സമരത്തില് പങ്കെടുക്കും.

രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കൊപ്പം സമരം നടത്താന്‍ ഇഷ്ടപ്പെടാത്ത ഹസാരെ പക്ഷേ തന്റെ അനുയായിയായിരുന്ന കെജ്രിവാളിിനെ സമരത്തിലേക്ക് ക്ഷണിയ്ക്കുകയായിരുന്നു. ചൊവ്വാഴ്ച മൂന്ന് മണിയ്ക്കാണ് സമരപ്പന്തലില്‍ കെജ്രിവാള്‍ എത്തുക കൂടുതല്‍ വിശേഷങ്ങളിലേക്ക്...

ഹസാരെ വിളിച്ചു

ഹസാരെ വിളിച്ചു

അഴിമതി വിരുദ്ധ സമരത്തില്‍ തന്നോടൊപ്പം ചേരാന്‍ കെജ്രിവാളിന് ഹസാരെയുടെ ക്ഷണം

സമരം

സമരം

കേന്ദ്രസര്‍ക്കാരിന്റെ ഭൂമിയേറ്റെടുക്കല്‍ നിയമത്തിനെതിരെയാണ് ഹസാരെ സമരം നടത്തുന്നത്

കെജ്രിവാളെത്തും

കെജ്രിവാളെത്തും

ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെ സമരപ്പന്തലില്‍ കെജ്രിവാളെത്തും. ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയയും കെജ്രിവാളിനൊപ്പം ഉണ്ടാകും

രാഷ്ട്രീയക്കാരനായിട്ടല്ലേ?

രാഷ്ട്രീയക്കാരനായിട്ടല്ലേ?

രാഷ്ട്രീയക്കാര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കുകയോ സമരം നടത്തുകയോ ചെയ്യാന്‍ ഇഷ്ടപ്പെടാത്ത അണ്ണാ ഹസാരെയയാണ് തന്റെ അനുയായിയായ അരവിന്ദ് കെജ്രിവാളിനെ ക്ഷണിച്ചത്

വ്യവസായികളെ സഹായിക്കാന്‍

വ്യവസായികളെ സഹായിക്കാന്‍

വ്യവസായികളെ സഹായിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ഭൂമിയയേറ്റെടുക്കല്‍ നയമെന്ന് അണ്ണാ ഹസാരെ പറയുന്നുയ ആയിരക്കണക്കിന് ഹസാരെ അനുകൂലികളും കര്‍ഷക സംഘടനകളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+