കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാം വാര്‍ഷികാഘോഷം: മോദി പരസ്യത്തിനായി 1000 കോടി ചിലവഴിച്ചെന്ന് കെജ്രിവാള്‍

  • By Pratheeksha
Google Oneindia Malayalam News

ദില്ലി:മോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ക്കായി 1000 കോടി ചിലവഴിച്ചെന്ന രൂക്ഷ വിമര്‍ശനവുമായി ദില്ലി മുഖ്യമന്ത്രി കെജ്രിവാളിന്റെ ട്വീറ്റ്. രാണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ദില്ലിയില്‍ മെഗാ ഷോ സംഘടിപ്പിക്കുന്നതിനെയും കെജി്രവാള്‍ എതിര്‍ത്തു. ശനിയാഴ്ച്ച ഇന്ത്യാഗേറ്റിനു സമീപമാണ് മെഗാഷോ നടക്കുക. ഇതിനുളള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. വ്യാഴാഴ്ച്ച വൈകിട്ട് ഉത്തര്‍പ്രദേശില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലിയോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാവും.

kejrival-26-

പരസ്യങ്ങള്‍ക്കായി വന്‍ തുക ചിലവഴിക്കുന്നതിന്റെ പേരില്‍ കെജി്രവാളും വിമര്‍ശനങ്ങളെ നേരിട്ടിരുന്നു. പര്സ്യങ്ങള്‍ക്കായി 526 കോടി ചിലവഴിച്ചുവെന്നായിരുന്നു മുഖ്യ ആരോപണം. ഫെബ്രുവരി മുതല്‍ മെയ് വരെ സര്‍ക്കാരിന്റെ പരസ്യപ്രചാരണത്തിനായി 100 കോടി രുപ ചെലവഴിച്ചു എന്നു കോണ്‍ഗ്രസ്സ് ആരോപിച്ചിരുന്നു. മാധ്യമങ്ങളില്‍ മാത്രമ ചിലവഴിച്ചത് 14.5 കോടി രൂപയാണ്. ബിജെപി യും കെജ്രിവാളിനെതിരെ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലം സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി വെറും 150 കോടി രൂപ മാത്രമാണ് വിനിയോഗിച്ചതെന്നാണ് കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചത്‌

English summary
Delhi Chief Minister Arvind Kejriwal on Thursday took a dig at Prime Minister Narendra Modi’s government for overexpenditure on advertisements marking the completion of the central government’s two year in office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X