കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേടിഎം പരസ്യത്തില്‍ നരേന്ദ്ര മോദി; ലജ്ജാകരമെന്ന് കെജ്‌രിവാള്‍

പ്രധാനമന്ത്രിയുടെ നോട്ടുകള്‍ പിന്‍വലിച്ച നടപടിയെയും ആം ആദ്മി പാര്‍ട്ടി എതിര്‍ത്തിരുന്നു.

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: പ്രൈവറ്റ് ഓണ്‍ലൈന്‍ പേമന്റ് കമ്പനിയായ പേടിഎമിനുവേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി മോഡലായത് ലജ്ജകാരമാണെന്ന് ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി തലവനുമായ അരവിന്ദ് കെജ് രിവാള്‍. തങ്ങളുടെ പ്രധാനമന്ത്രി പ്രൈവറ്റ് കമ്പനിയുടെ പരസ്യമോഡലാകുന്നത് ജനങ്ങള്‍ എങ്ങിനെ കാണുന്നുവെന്ന് സര്‍ക്കാര്‍ മനസിലാക്കണമെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി.

കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചതിലൂടെ ഏറ്റവും കൂടുതല്‍ ലാഭം നേടിയ കമ്പനിയാണ് പേടിഎം. ഇതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയുടെ ചിത്രവുമായി കമ്പനിയുടെ പരസ്യം വരുന്നത്. എന്താണ് ഇരുവരും തമ്മിലുള്ള കരാറെന്നും കെജ്‌രിവാള്‍ ചോദിക്കുന്നു. പ്രധാനമന്ത്രിയുടെ നോട്ടുകള്‍ പിന്‍വലിച്ച നടപടിയെയും ആം ആദ്മി പാര്‍ട്ടി എതിര്‍ത്തിരുന്നു.

arvind-kejriwal-angry

തുഗ്ലക്കിന്റെ പരിഷ്‌കാരമാണ് ഇതെന്നായിരുന്നു ആം ആദ്മിയുടെ പ്രതികരണം. വന്‍കിട ബിസിനസുകാരുടെ കള്ളപ്പണത്തെ സംരക്ഷിക്കാന്‍ വേണ്ടിയാണ് പുതിയ നീക്കമെന്നും പാര്‍ട്ടി വിമര്‍ശിച്ചിരുന്നു. മായാവതിയും, മമതാ ബാനര്‍ജിയും ഉള്‍പ്പെടെയുള്ള നേതാക്കളും പ്രധാനമന്ത്രിയുടെ പുതിയ പ്രഖ്യാപനത്തിനെതിരെ രംഗത്തെത്തിയിരുന്നു.

500, 1,000 രൂപ അസാധുവാക്കിയതിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ പേമന്റ് കമ്പനികള്‍ രണ്ടുദിവസംകൊണ്ട് കോടികള്‍ ലാഭമുണ്ടാക്കിയതായാണ് റിപ്പോര്‍ട്ട്. പ്രധാന കമ്പനിയായ പേടിഎം
ആണ് അവസരം ശരിയായി വിനിയോഗിച്ചത്. ഇതിന് പിന്നാലെ പ്രധാനമന്ത്രിയുടെ ചിത്രമുപയോഗിച്ച് പരസ്യം ചെയ്തത് വിവാദമായിട്ടുണ്ട്.

English summary
Kejriwal slams PM Modi for advertising Paytm, calls it ‘utterly shameful’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X