കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാളിന് നേരെ വീണ്ടും കയ്യേറ്റം

  • By Aswathi
Google Oneindia Malayalam News

ദില്ലി: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന് നേരെ വീണ്ടും കയ്യേറ്റം. ദില്ലിയിലെ റോഡ് ഷോയ്ക്കിടെ ആള്‍ക്കൂട്ടത്തുനിന്ന് ഒരാള്‍ കെജ്രിവാളിന്റ മുഖത്തടിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.

സൗത്ത് ദില്ലിയിലെ തിരഞ്ഞെടുപ്പ് പര്യാടനത്തിനിടിയെമാണ് കയ്യേറ്റം. തുറന്ന ജീപ്പില്‍ റോഡ് ഷോ നടത്തുകയായിരുന്നു കെജ്രിവാള്‍. അതിനിടയില്‍ ആള്‍ക്കൂട്ടത്തില്‍ നിന്ന് അജ്ഞാതനായ ഒരാള്‍ രണ്ടു തവണ കെജ്രിവാളിനെ തല്ലുകയായിരുന്നു.

kejriwal

പാര്‍ട്ടി പ്രവര്‍ത്തകര്‍ അപ്പോള്‍ തന്നെ അയാളെ പിടിച്ച് കൈകാര്യം ചെയ്ത ശേഷം പൊലീസിനെ ഏല്‍പ്പിച്ചു. റോഡ് ഷോ കടന്നുപോകുന്നതിനിടെ അഭിവാദ്യം ചെയ്യാനെത്തിയ ആളാണ് ആക്രമിച്ചത്. താനൊരു മാഷാണെന്ന് അയാള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു.

തനിക്ക് പരാതിയില്ലെന്നും ആക്രമിക്കെതിരെ കേസെടുക്കരുതെന്നും കെജ്രിവാള്‍ പൊലീസിനോട് ആവശ്യപ്പെട്ടു. ആള്‍ക്കൂട്ടത്തിനിടിയില്‍ നിന്ന് എന്നെ ഒരാള്‍ ആക്രമിച്ചു. അവര്‍ ആക്രമിക്കട്ടെ. ഞാന്‍ തിരിച്ചടിക്കാന്‍ പോകുന്നില്ല. ചിലര്‍ പ്രധാനമന്ത്രിയായാല്‍ എന്തും ചെയ്യും- കെജ്രിവാള്‍ പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുമ്പ് ഹരിയാനയില്‍ പ്രചാരണം നടത്തുന്നതിനിടെ കെജ്രിവാളിന്റെ പ്രചാരണ വാഹനത്തില്‍ കയറിയ ഒരാള്‍ അദ്ദേഹത്തെ മര്‍ദ്ദിച്ചിരുന്നു. ഇതിനുപുറമെ കഴിഞ്ഞ ദിവസം ഒരാള്‍ കെജ്രിവാശിന്റെ മുഖത്ത് മഷിയൊഴിക്കുകയും ചെയ്തു. ആക്രമികളെ തിരിച്ചടിക്കരുതെന്നും തിരിച്ചടിച്ചാല്‍ ആം ആദ്മി പ്രസ്ഥാനം അവിടെ തീരുമെന്നും കെജ്രിവാള്‍ അന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.

English summary
Arvind Kejriwal, the top man of the Aam Aadmi Party or AAP, has reportedly been hit in Delhi while campaigning.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X