കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികളെ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ മോദിക്ക് വോട്ട് ചെയ്യൂ, ക്ലാസ്‌റൂം പ്രചാരണവുമായി കെജ്‌രിവാള്‍!

Google Oneindia Malayalam News

Recommended Video

cmsvideo
ക്ലാസ്‌റൂം പ്രചാരണവുമായി കെജ്‌രിവാള്‍ | Oneindia Malayalam

ദില്ലി: ബിജെപിക്കെതിരെ ദില്ലിയില്‍ വ്യത്യസ്ത പ്രചാരണവുമായി ആംആദ്മി പാര്‍ട്ടി. ദില്ലിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 11000 പുതിയ ക്ലാസ്‌റൂമുകള്‍ക്ക് തറക്കല്ലിട്ട് കൊണ്ടാണ് അരവിന്ദ് കെജ്രിവാള്‍ പ്രചാരണം ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആണോ അതോ നിങ്ങളുടെ കുട്ടികളെയാണോ കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്നായിരുന്നു കെജ്രിവാളിന്റെ ചോദ്യം. കുട്ടികളെ ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ വോട്ട് ചെയ്യൂ. നിങ്ങള്‍ കുട്ടികളെ വെറുക്കുന്നുണ്ടെങ്കില്‍ മോദിക്ക് വോട്ട് ചെയ്യൂ എന്നും അദ്ദേഹം പറഞ്ഞു. ദില്ലിയില്‍ സ്‌കൂളോ ക്ലാസ്‌റൂമുകളോ അദ്ദേഹം ഇതുവരെ നിര്‍മിച്ചിട്ടില്ല. രക്ഷിതാക്കള്‍ രാജ്യത്തിനോടുള്ള സ്‌നേഹം പ്രകടിപ്പിക്കണോ അതോ മോദിയോടുള്ള സ്‌നേഹം പ്രകടിപ്പിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും കെജ്രിവാള്‍ പറഞ്ഞു.

1

അതേസമയം കെജ്രിവാളിന്റെ വ്യത്യസ്ത പ്രചാരണ രീതി വലിയ ആവേശത്തോടെയാണ് സ്വീകരിക്കപ്പെട്ടത്. ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും മികച്ച പ്രസ്താവനയാണ് നടത്തിയത്. ആംആദ്മി പാര്‍ട്ടിക്ക് വോട്ടുചെയ്ത് രക്ഷിതാക്കള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. ഉത്തരവാദിത്തമുള്ള രക്ഷിതാക്കള്‍ എഎപിക്ക് വോട്ട് ചെയ്തിരുന്നില്ലെങ്കില്‍ ദില്ലിയുടെ മുന്നേറ്റത്തിനായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമായിരുന്നില്ലെന്നും സിസോദിയ പറഞ്ഞു. രാജ്യത്ത് ക്ഷേത്രങ്ങളും പള്ളികളും നിര്‍മിക്കുന്നതിലാണ് ചില രാഷ്ട്രീയം കളിക്കുന്നത്. എന്നാല്‍ ദില്ലി സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസത്തിനും വേണ്ടി രാഷ്ട്രീയം കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓരോ കുട്ടിയും രക്ഷിതാക്കളോട് ചോദിക്കണം നിങ്ങല്‍ എന്നെ സ്‌നേഹിക്കുന്നുണ്ടോയെന്ന്, അവര്‍ നിങ്ങളെ ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍, സ്‌കൂളുകള്‍ നിര്‍മിച്ചവര്‍ക്ക് വോട്ട് ചെയ്യാന്‍ പറയണമെന്നും സിസോദിയ പറഞ്ഞു.

യോഗിയുടെ മണ്ഡലത്തില്‍ അങ്കം കുറിക്കാന്‍ പ്രിയങ്ക ഗാന്ധി..... ഝാന്‍സി റാണിയെന്ന് വിശേഷണം!!യോഗിയുടെ മണ്ഡലത്തില്‍ അങ്കം കുറിക്കാന്‍ പ്രിയങ്ക ഗാന്ധി..... ഝാന്‍സി റാണിയെന്ന് വിശേഷണം!!

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെജ്‌രിവാളിന് എതിരാളികളില്ല.... ന്യൂസ് നാഷന്‍ സര്‍വേയില്‍ ആധിപത്യം!!മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെജ്‌രിവാളിന് എതിരാളികളില്ല.... ന്യൂസ് നാഷന്‍ സര്‍വേയില്‍ ആധിപത്യം!!

English summary
kejriwal takes loksabha battle to classroosm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X