കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഎപി-കോണ്‍ഗ്രസ് സഖ്യം തിരിച്ചടിയാകും! അരവിന്ദ് കെജരിവാള്‍ ജനപ്രിയനെന്ന് സര്‍വ്വേ ഫലം

  • By Aami Madhu
Google Oneindia Malayalam News

ഭരണ വിരുദ്ധ വികാരമായിരുന്നു മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ബിജെപിയെ ഭരണത്തില്‍ നിന്ന് തൂത്തെറിഞ്ഞത്. എന്നാല്‍ ദില്ലിയില്‍ ഭരണ വിരുദ്ധ വികാരമില്ലെന്ന് സൂചന നല്‍കി ഇന്ത്യാ ടുഡേ പിഎസ്ഇ പോള്‍ സര്‍വ്വേ. ഭരണ വിരുദ്ധ വികാരമില്ലെന്ന് മാത്രമല്ല അടുത്ത തവണയും മുഖ്യമന്ത്രിയായി എഎപി നേതാവ് അരവിന്ദ് കെജരിവാള്‍ തന്നെ മതിയെന്ന് സര്‍വ്വേ വ്യക്തമാക്കുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് രാജ്യതലസ്ഥാനത്ത് കോണ്‍ഗ്രസ് എഎപിയുമായി സഖ്യസാധ്യതകള്‍ ചര്‍ച്ച ചെയ്യുന്ന സാഹചര്യത്തിലാണ് എഎപിക്ക് പിന്തുണ ഏറുകയാണെന്ന് വ്യക്തമാക്കികൊണ്ടുള്ള സര്‍വ്വേ ഫലങ്ങള്‍ പുറത്തുവന്നത്.

 ഭരണവിരുദ്ധ വികാരമില്ല

ഭരണവിരുദ്ധ വികാരമില്ല

2015 ല്‍ നടന്നതിരഞ്ഞെടുപ്പില്‍ 70 ല്‍ 60 സീറ്റും നേടിയായിരുന്നു എഎപി സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയത്. എന്നാല്‍ നാല് വര്‍ഷത്തെ ഭരണകാലയളവില്‍ എഎപി സര്‍ക്കാരിനെതിരെ ജനവിരുദ്ധ വികാരമില്ലെന്നാണ് ഇന്ത്യാ ടുഡേ പിഎസ്ഇ സര്‍വ്വേ സൂചിപ്പിക്കുന്നത്.

അരവിന്ദ് കെജരിവാള്‍ മതി

അരവിന്ദ് കെജരിവാള്‍ മതി

സര്‍വ്വേയില്‍ പങ്കെടുത്ത 49 ശതമാനം പേരും അരവിന്ദ് കെജരിവാള്‍ തന്നെ മുഖ്യമന്ത്രിയാകണമെന്നാണ് ആഗ്രഹിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ നടത്തിയ സര്‍വ്വേയില്‍ 47 ശതമാനമായിരുന്നു ആപ് സര്‍ക്കാരിനെ പിന്തുണച്ചത്.

 വെറും 14 ശതമാനം

വെറും 14 ശതമാനം

എന്നാല്‍ ഓരോ മാസം കഴിയുന്തോറും സര്‍ക്കാരിന്‍റെ പിന്തുണ ഏറുകയാണെന്ന് സര്‍വ്വേ സൂചിപ്പിക്കുന്നു. അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരിയാണ് മുഖ്യമന്ത്രിയായി യോഗ്യത കല്‍പ്പിക്കുന്ന മറ്റൊരു നേതാവ്. എന്നാല്‍ 14 ശതമാനം പേര്‍ മാത്രമേ മനോജ് തിവാരിയെ പിന്തുണച്ചുള്ളൂ.

പ്രധാനമന്ത്രിയായി നരേന്ദ്ര മോദി

പ്രധാനമന്ത്രിയായി നരേന്ദ്ര മോദി

മുന്‍ ദില്ലി മുഖ്യമന്ത്രി ഷീല ദീക്ഷിതിനെ 12 ശതമാനം പേര്‍ മാത്രമാണ് പിന്തുണച്ചത്.എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടികളൊന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇമേജിന് കോട്ടം തട്ടിയിട്ടില്ലെന്നാണ് സര്‍വ്വേ സൂചിപ്പിക്കുന്നത്.

 രണ്ടാമന്‍ രാഹുല്‍ ഗാന്ധി

രണ്ടാമന്‍ രാഹുല്‍ ഗാന്ധി

49 ശതമാനം പേരാണ് മോദിയെ പിന്തുണച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ 40 ശതമാനം പേരും പിന്തുണച്ചു. അതേസമയം പ്രധാനമന്ത്രിയായി അരവിന്ദ് കെജരിവാളിനാണ് സര്‍വ്വേയില്‍ മൂന്നാം സ്ഥാനം ലഭിച്ചത്.

 പിന്തുണ കൂടി

പിന്തുണ കൂടി

ദില്ലിയിലെ ആപ് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തില്‍ 43 ശതമാനം പേര്‍ സംതൃപ്തരാണ്. 34 ശതമാനം പേര്‍ അസംതൃപ്തരാണ്. 4 ശതമാനം പേര്‍ ഭരണം ശരാശരിയെന്ന് വിലയിരുത്തുന്നു. അതേസമയം കേന്ദ്ര സര്‍ക്കാരില്‍ 37 ശതമാനം പേര്‍ അതൃപ്തരാണെന്ന് സര്‍വ്വേ സൂചിപ്പിക്കുന്നു.

 എഎപി-കോണ്‍ഗ്രസ് സഖ്യം

എഎപി-കോണ്‍ഗ്രസ് സഖ്യം

ദില്ലിയില്‍ കോണ്‍ഗ്രസും എഎപിയും സഖ്യമുണ്ടാക്കുന്നതിനുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പുള്ള ഇരുപാര്‍ട്ടികളുടേയും സഖ്യം വേണ്ടെന്നാണ് പലരും അഭിപ്രായപ്പെട്ടത്. സര്‍വ്വേയില്‍ പങ്കെടുത്ത 10ല്‍ 4 പേര്‍ ഈ സഖ്യത്തെ തള്ളി.

 എതിര്‍പ്പ്

എതിര്‍പ്പ്

കോണ്‍ഗ്രസും-എഎപിയും തമ്മിലുള്ള സഖ്യചര്‍ച്ചകള്‍ക്ക് ഇരുപാര്‍ട്ടിയില്‍ നിന്ന് തന്നെ നേരത്തേ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തേണ്ടത് അനിവാര്യമാണ് എന്ന തിരിച്ചറിവില്‍ തങ്ങളുടെ മുന്‍ നിലപാടില്‍ മാറ്റം വരുത്തുകയായിരുന്നു സഖ്യത്തെ എതിര്‍ത്തിരുന്ന നേതാക്കള്‍.

 രാമക്ഷേത്രം തലവേദനയാകും

രാമക്ഷേത്രം തലവേദനയാകും

അതേസമയം അയോധ്യയും രാമക്ഷേത്രവും വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാ വിഷയമാകുമെന്ന് സര്‍വ്വേ സൂചിപ്പിക്കുന്നു. സര്‍വ്വേയില്‍ പങ്കെടുത്ത 61 ശതമാനം പേര്‍ അയോധ്യ വിഷയം ലോക്സഭ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് അവകാശപ്പെടുന്നു.

 വിലവര്‍ധനയും തൊഴിലില്ലായ്മയും

വിലവര്‍ധനയും തൊഴിലില്ലായ്മയും

സര്‍വ്വേയില്‍ പങ്കെടുത്ത 42 ശതമാനം പേര്‍ രാമക്ഷേത്രത്തിനായി കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് വ്യക്തമാക്കുന്നു. വിലവര്‍ധനയും തൊഴിലില്ലായ്മയും ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാവിഷയമാകുമെന്നാണ് പകുതിയില്‍ അധികം പേരും കണക്കാക്കുന്നത്.

പ്രധാനവിഷയങ്ങള്‍

പ്രധാനവിഷയങ്ങള്‍

അഴിമതിയും ,കുടിവെള്ളവും, മലിനീകരണവുമെല്ലാം ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളാകുമെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കുന്നു.

English summary
Kejriwal way ahead in race for next Delhi CM: PSE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X