കെജ്രിവാള്‍ ഒരുനാള്‍ മുഖ്യമന്ത്രിയാകുമെന്ന് ഹസാരെ
ദില്ലി: ജനലോക്പാല്‍ ബില്ലിന് വേണ്ടി കൂടെ നിന്നപ്പോള്‍ ഹസാരെ കെജ്രിവാളിനെ ഒരുപാട് പ്രകീര്‍ത്തിച്ചിട്ടുണ്ട്. പിന്നെ ഹസാരെ സംഘത്തില്‍ തര്‍ക്കം തുടങ്ങിയപ്പോള്‍ അദ്ദേഹം നിലപാട് അല്‍പം മാറ്റി. കെജ്രിവാള്‍ രാഷ്ട്രീയ പാര്‍ട്ടി തുടങ്ങുന്നു എന്ന് കേട്ടപ്പോള്‍ ഹസാരെ വിമര്‍ശനവും ഉന്നയിച്ചു. ഒടുവില്‍ തന്റെ പാര്‍ട്ടിക്ക് വേണ്ടി പ്രചാരണത്തിനെങ്കിലും ഇറങ്ങുമോ എന്ന് ചോദിച്ച കെജ്രിവാളിനോട് 'നോ' എന്ന് പറയുകയും ചെയ്തു.
എന്നാല്‍ ദില്ലി തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ കെജ്രിവാളിനെ അഭിനന്ദിക്കാന്‍ ഇപ്പോഴിതാ അണ്ണ ഹസാരെയും രംഗത്തെത്തിയിരിക്കുന്നു. കെജ്രിവാള്‍ ഒരുനാള്‍ ദില്ലിയുടെ മുഖ്യമന്ത്രി തന്നെ ആകുമെന്നാണ് ഹസാരെ പറഞ്ഞത്. ആം ആദ്മി പാര്‍ട്ടിയുടേയും കെജ്രിവാളിന്റേയും വിജയത്തില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയില്‍ പോലും ഹസാരെ കെജ്രിവാളിനെതിരെ സംസാരിച്ചിരുന്നു. എന്നാല്‍ കെജ്രിവാളാകട്ടെ ഒരു തവണ പോലും തിരിച്ച് പ്രകോപനം ഉണ്ടാക്കിയില്ല. അതിന്റെ എല്ലാം ഗുണം അദ്ദേഹത്തിന് തിരഞ്ഞെടുപ്പില്‍ കിട്ടിയിട്ടുണ്ട് എന്ന് വേണം വിശ്വസിക്കാന്‍.
കോണ്‍ഗ്രസ്സിന് ജനങ്ങള്‍ ചുട്ട മറുപടി കൊടുക്കുമെന്നും അണ്ണ ഹസാരെ പറഞ്ഞു. എല്ലാ പാര്‍ട്ടികളു
ടെ കയ്യിലും ഇഷ്ടം പോലെ പൈസയുണ്ട്. ഈ സാഹചര്യത്തില്‍ വെറും ചൂല് കൊണ്ട് കോണ്‍ഗ്രസ്സിനെ തറപറ്റിച്ചത് നിസ്സാരമല്ലെന്നും എഎപിയുടെ വിജയത്തെ പ്രകീര്‍ത്തിച്ച് ഹസാരെ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ വിജയിച്ച കെജ്രിവാളിനും ആം ആദ്മി പാര്‍ട്ടിക്കും ഹസാരെയുടെ വക ഒരു ഉപദേശം കൂടിയുണ്ട്. വെറുതേ ഒരു തൂക്ക് മന്ത്രിസഭ ഉണ്ടാക്കുന്നതില്‍ ഒരു കാര്യവും ഇല്ല എന്ന്.












Click it and Unblock the Notifications