Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയെ കെജ്രിവാള്‍ തോല്‍പിക്കുമെന്ന് എഎപി സര്‍വ്വേ

വരാണസി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയെ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ തോല്‍പിക്കുമോ...? ഫലം അറിയാന്‍ മെയ് 16 വരെ കാത്തിരിക്കണം എങ്കിലും ആം ആദ്മി പാര്‍ട്ടിക്കാര്‍ നടത്തിയ സര്‍വ്വേ പ്രകാരം കാര്യങ്ങള്‍ അങ്ങനെ തന്നെ സംഭവിക്കുണം.

വരാണസിയിലാണ് ഇത്തവണത്തെ തീ പാറുന്ന മത്സരം. ആം ആദ്മിക്കാര്‍ നടത്തിയ സര്‍വ്വേ പ്രകാരം അവിന്ദ് കെജ്രിവാള്‍, നരേന്ദ്ര മോദിയെ അര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്‍പിക്കേണ്ടതാണ്.

Kejriwal and Modi

എന്നാല്‍ ആപ്പിന്റെ സര്‍വ്വേക്കാര്‍ ഒരു കാര്യം സമ്മതിക്കുന്നുണ്ട്. കാശിയില്‍ തങ്ങളുടെ പാര്‍ട്ടി പ്രചാരണം തുടങ്ങിയ സമയത്ത് മോദിയായിരുന്നു മുന്നില്‍. വെറുതേ മുന്നില്‍ എന്ന് മാത്രം പറഞ്ഞാല്‍ പോര. രണ്ട് ലക്ഷം വോട്ടുകള്‍ക്ക് നരേന്ദ്ര മോദി കെജ്രിവാളിനേക്കാള്‍ ബഹുദൂരം മുന്നില്‍...

എന്നാല്‍ ഇപ്പോള്‍ കാര്യങ്ങളൊക്കെ മാറിയിട്ടുണ്ടെന്നാണ് ആപ്പിന്റെ വിശ്വാസം. രണ്ട് ലക്ഷത്തോളം വീടുകളില്‍ ആം ആദ്മി പ്രവര്‍ത്തകര്‍ പ്രചാരണം നടത്തിക്കഴിഞ്ഞിട്ടുണ്ട്. അവിടെ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങളും ആശാവഹമത്രെ.

ദില്ലിയില്‍ ഷീല ദീക്ഷിത്തിനെ അരവിന്ദ് കെജ്രിവാള്‍ അട്ടിമറിക്കുമ്പോള്‍ പ്രചാരണത്തിന്റെ അമരക്കാരന്‍ ഗോപാല്‍ മോഹന്‍ എന്ന വ്യക്തിയായിരുന്നു. ദില്ലിയില്‍ നിന്ന് വരാണസിയില്‍ എത്തുമ്പോഴും ഗോപാല്‍ മോഹന്‍ തന്നെയാണ് പ്രചാരണത്തിന്റെ തലപ്പത്ത്. 1500 ആം ആദ്മി പ്രവര്‍ത്തകരാണ് വീടുകയറിയുളള പ്രതാരണത്തിന് രംഗത്തുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+