കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെനിയയില്‍ 20 ഗുജറാത്തി കുട്ടികളെ കാണാനില്ല

  • By Soorya Chandran
Google Oneindia Malayalam News

നെ്‌യ്‌റോബി: നെയ്റോബിയിലെ ഷോപ്പിങ് മാളില്‍ സൊമാലിയന്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 20 ഗുജറാത്തി കുട്ടികളെ കാണാതായതായി റിപ്പോര്‍ട്ട്. കാണാതായവരെ കുറിച്ച് റെഡ്ക്രോസ്സിന് ലഭിച്ച പരാതി പട്ടികയില്‍ നിന്നാണ് ഈ വിവരം. യഥാര്‍ത്ഥത്തില്‍ 30 ല്‍ പരം കുട്ടികളെ കാണാനില്ലെന്നും പറയപ്പെടുന്നുണ്ട്.

ഷോപ്പിങ് മാളിന് ചുറ്റും കുട്ടികളുടെ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നത് കണ്ടു എന്ന ഒരു ദൃക്‌സാക്ഷിയുടെ വിവരണം രക്ഷിതാക്കളില്‍ ഭീതിയുണര്‍ത്തിയിട്ടുണ്ട്. ഭീകരാക്രണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം ഇനിയും കൂടാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കിഴക്കന്‍ ആഫ്രിക്കയിലെ ഹിന്ദു ക്ഷേത്രങ്ങള്‍ പരിചരിക്കുന്ന സ്വാമി നാരായണ്‍ ഗാദി സന്‍സ്ഥാനിലെ ആചാര്യ പുരുഷോത്തം പ്രിയദാസ്ജിയാണ് ഇക്കാര്യം ടൈംസ് ഓഫ് ഇന്ത്യ പത്രത്തിനോട് പറഞ്ഞത്.30 ഓളം കുട്ടികള്‍ ഷോപ്പിങ് മാളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് രക്ഷിതാക്കളോടെ സംസാരിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞതെന്ന് പ്രിയദാസ്ജി പറയുന്നു.

Kenya Rescue

തീവ്രവാദി ആക്രമണം നടക്കുന്ന സമയത്ത് അഞ്ഞൂറോളം ഗുജറാത്തി കുട്ടികളും രക്ഷിതാക്കളും ഷോപ്പിങ് മാളില്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഒരു പാചകമത്സരത്തില്‍ പങ്കെടുക്കുന്നതിനായിരുന്നു ഇവര്‍ അവിടെ എത്തിയത്. ഇതില്‍ എത്ര പേര്‍ രക്ഷപ്പെട്ടിട്ടുണ്ടാകുമെന്ന് പറയനാകില്ല. സ്ഥലത്ത് ഒട്ടേറെ കുട്ടികളുട മൃതദേഹങ്ങള്‍ കണ്ടതായി നെയ്‌റോബിയില്‍ നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്ന സാഷി സങ്കനി പറയുന്നു. 51 പേരെ കാണാതായതായി കെനിയ റെഡ് ക്രോസ്സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 20 ഗുജറാത്തി കുട്ടികളുണ്ടെന്ന് സാഷി സങ്കി പറഞ്ഞു.

ഷോപ്പിങ് മാളില്‍ പലയിടത്തായി ചിതറി കിടക്കുന്ന കുട്ടികളുടെ മൃതദേഹങ്ങളാണ് ഏറ്റവും ഹൃദയഭേദകമായ കാഴ്ചയെന്ന് രക്ഷാ പ്രവര്‍ത്തകരുടെ സംഘത്തിലുള്ള അരുണ്‍ പട്ടേല്‍ പറഞ്ഞതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

English summary
Nearly 20 children from Gujarati families settled in Nairobi are reported missing in the terrorist siege of Westgate Mall which was ended by Kenyan forces on Tuesday, the fourth day of the stand-off.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X