കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശുവിന്റെ ചോര കുടിയ്ക്കാം... പക്ഷേ കൊല്ലാന്‍ പാടില്ല: ആര്‍എസ്എസിന്റെ കണ്ടെത്തല്‍?

Google Oneindia Malayalam News

നാഗ്പുര്‍: ഗോവധ നിരോധനത്തിന്‍ കാര്യത്തില്‍ ആര്‍എസ്എസ് ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ല. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് മേല്‍ അവര്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടേയിരിയ്ക്കുകയാണ്.

എന്നാല്‍ കഴിഞ്ഞ ദിവസം ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് പറഞ്ഞത് ചില ആര്‍എസ്എസ്സുകാരെ പോലും അത്ഭുതപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. പശുവിന്റെ ചോരകുടിയ്ക്കുന്നതില്‍ തെറ്റില്ല, അവയെ കൊല്ലാന്‍ പാടില്ല എന്ന് മോഹന്‍ ഭഗവത് പറഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.

പക്ഷേ മോഹന്‍ ഭഗവത് പറഞ്ഞത് അങ്ങനെ തന്നെയാണോ... ഒന്ന് നോക്കാം

 കെനിയയില്‍

കെനിയയില്‍

ക്രിസ്ത്യന്‍ ഭൂരിപക്ഷ രാഷ്ട്രമായ കെനിയയില്‍ പോലും ഗോവധ നിരോധനം നിലവിലുണ്ടെന്നാണ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് പറഞ്ഞത്.

കൊല്ലില്ല, പക്ഷേ

കൊല്ലില്ല, പക്ഷേ

ക്ഷാമകാലങ്ങളില്‍ കെനിയക്കാര്‍ ചിലപ്പോള്‍ പശുവിന്റെ ചോര കുടിയ്ക്കാറുണ്ട്. പക്ഷേ അപ്പോഴും അവയെ കൊല്ലാറില്ലെന്നാണ് പറയുന്നത്.

കൊല്ലാതെ ചോരകുടിയ്ക്കാം

കൊല്ലാതെ ചോരകുടിയ്ക്കാം

പശുവിനെ കൊല്ലാതെ തന്നെയാണ് കെനിയക്കാര്‍ ചോര കുടിയ്ക്കുക. മുളയുടെ ചെറിയ കുഴല്‍ ഉപയോഗിച്ച് ഞരമ്പില്‍ നിന്ന് ചോര വലിച്ച് കുടിയ്ക്കുകയാണത്രെ അവര്‍ ചെയ്യുന്നത്.

മൃഗഡോക്ടറാണോ?

മൃഗഡോക്ടറാണോ?

എങ്ങനെയാണ് മോഹന്‍ ഭഗവതിന് ഇക്കാര്യം ഇങ്ങനെ ഉറപ്പിച്ച് പറയാന്‍ പറ്റുക? അദ്ദേഹം മൃഗഡോക്ടറാണോ?- ശരിയാണ് അദ്ദേ വെറ്റിറിനറി സയന്‍സില്‍ ബിരുദധാരിയാണ്.

ഗോവധ നിരോധനം

ഗോവധ നിരോധനം

ഗോവധ നിരോധനവും ബീഫ് വിവാദവും സംബന്ധിച്ച് നാഗ്പൂരിലെ ഒരു പരിപാടിയില്‍ സംസാരിയ്ക്കുകയായിരുന്നു മോഹന്‍ ഭഗവത്‌

English summary
Kenyans drink cow blood but never kill it, says RSS chief Mohan Bhagwat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X