കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലനരച്ച് കേരളം; 'കേരളത്തിന് പ്രായം കൂടുന്നു'വെന്ന് എകണോമിക് സര്‍വ്വേ റിപ്പോര്‍ട്ട്

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം: ജനസംഖ്യാ രൂപാന്തരം പരിഗണിക്കുമ്പോള്‍ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് 'കേരളത്തിന് അതിവേഗം പ്രായം കൂടുന്നു' വെന്ന് റിപ്പോര്‍ട്ട്. ധനമന്ത്രി തോമസ് ഐസക് സമര്‍പ്പിച്ച ഇക്കണോമിക് റിവ്യൂ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.നിലവില്‍ കേരളത്തിലെ 48 ലക്ഷത്തിന് മുകളില്‍ ആളുകള്‍ (2018 ലെ ജനസംഖ്യ കണക്കുകള്‍ പ്രകാരം) 60 വയസിനും അതിന് മുകളിലും പ്രായമുള്ളവരാണെന്നാണ് എകണോമിക് റിവ്യൂ റിപ്പോര്‍ട്ടില്‍ പറയുന്നുു. ഇതില്‍ 15 ശതമാനം പേര്‍ 80 വയസ് കഴിഞ്ഞവരാണത്രേ.

 keralanew2-15


1961 ൽ ​​കേരളത്തില്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവരുടെ ജനസംഖ്യ 5.1 ശതമാനമായിരുന്നു. ദേശീയ ശരാശരിയായ 5.6 ശതമാനത്തിൽ തൊട്ട് താഴെയായിരുന്നു ഇത്. 1980 മുതൽ കേരളം ഇന്ത്യയുടെ മറ്റ് ഭാഗങ്ങളെ മറികടന്നു. 2001 ഓടെ കേരളത്തിലെ മുതിര്‍ന്ന പൗരന്‍മാരുടെ ജനസംഖ്യ 10.5 ശതമാനമായി. ദേശീയ ശരാശരി 7.5 ആയിരുന്നു.

2011 ല്‍ അറുപത് വയസിന് മേല്‍ പ്രായമുള്ളവരുടെ ജനസംഖ്യ 8.6 ശതമാനമായി. ദേശീയ ശരാശരിയാവട്ടെ 8.6 ശതമാനവും. 2015 ഓടെ അറുപത് വയസിന് മുകളില്‍ പ്രായമുള്ളവരുടെ ജനസംഖ്യ കേരളത്തിൽ 13.1 ശതമാനമായി. ദേശീയ ശരാശരിയാവട്ട 8.3 ശതമാനവും. നിലവില്‍ 48 ലക്ഷത്തിന് മുകളില്‍ ആളുകള്‍ (2018 ലെ ജനസംഖ്യ കണക്കുകള്‍ പ്രകാരം) 60 വയസിനും അതിന് മുകളിലും പ്രായമുള്ളവരാണെന്നാണ് കണക്ക്. ഇതില്‍ 15 ശതമാനം പേര്‍ 80 വയസ് കഴിഞ്ഞവരാണെന്നും എകണോമിക് റിപ്പോര്‍ട്ടില്‍ പറയുന്നു.

60 വസ് കഴിഞ്ഞവരുടെ എണ്ണത്തില്‍ പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളാണ്. ദേശീയ തലത്തില്‍ പുരുഷന്മാരേക്കാൾ സ്ത്രീകളുടെ ആയുർദൈർഘ്യം കൂടുതലാണ്, എന്നിരുന്നാലും കേരളത്തിൽ ഇത് വളരെ കൂടുതലാണ്. മുതിർന്ന പൗരന്മാരുടെ ജനസംഖ്യയുടെ അനുപാതം തുടർച്ചയായി വർദ്ധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് കേരളത്തിലെ മികച്ച ആരോഗ്യ സംവിധാനങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

English summary
Kerala ageing faster than other parts of the country; report ,kerala,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X