കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തെ കൈവിട്ട് പ്രധാനമന്ത്രി; നിരാശയോടെ കേരള സംഘം, പ്രത്യേകിച്ച് ഒന്നും ചെയ്യില്ലെന്ന് മോദി

Google Oneindia Malayalam News

ദില്ലി: സംസ്ഥാനത്തിന്റെ നീറുന്ന പ്രശ്‌നങ്ങളില്‍ പരിഹാരം തേടിയാണ് കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ ദില്ലിയിലേക്ക് പോയത്. ഇന്ന് രാവിലെ നടന്ന ചര്‍ച്ചയില്‍ നിരാശയായിരുന്നു ഫലം. സംസ്ഥാനം നേരിടുന്ന പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം പ്രധാനമന്ത്രിക്ക് മുമ്പില്‍ വിശദീകരിച്ചു. എന്നാല്‍ കേരളത്തിന് പ്രത്യേകമായി ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചത്. ഇതോടെ നിരാശയിലാണ് കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘം നാട്ടിലേക്ക് മടങ്ങുന്നത്. ചര്‍ച്ചയുടെ വിശദ വിവരങ്ങള്‍ ഇങ്ങനെ...

യാതൊരു കാര്യവുമുണ്ടായില്ല

യാതൊരു കാര്യവുമുണ്ടായില്ല

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള പ്രമുഖരാണുണ്ടായിരുന്നത്. ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട പിണറായി വിജയനും രമേശ് ചെന്നിത്തലയും നിരാശയോടെയാണ് പ്രതികരിച്ചത്. ചര്‍ച്ചയില്‍ യാതൊരു കാര്യവുമുണ്ടായില്ലെന്ന് നേതാക്കള്‍ പറഞ്ഞു.

പ്രത്യേകം പരിഗണിക്കാനാകില്ല

പ്രത്യേകം പരിഗണിക്കാനാകില്ല

റേഷന്‍ വിഹിതം പുനസ്ഥാപിക്കണമെന്ന പ്രധാന ആവശ്യമാണ് കേരള സംഘം ആദ്യം ഉന്നയിച്ചത്. എന്നാല്‍ കേരളത്തിന് മാത്രമായി പ്രത്യേക പരിഗണന നല്‍കാന്‍ സാധിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം അര്‍ഹതപ്പെട്ട വിഹിതം മാത്രമേ നല്‍കൂവെന്നും പ്രധാനമന്ത്രി അറിയിച്ചു.

നേരിയ ആശ്വാസം ഇങ്ങനെ

നേരിയ ആശ്വാസം ഇങ്ങനെ

സംസ്ഥാനം നിലവില്‍ നേരിടുന്ന പ്രധാന പ്രശ്‌നം മഴക്കെടുതിയാണ്. ഇക്കാര്യം പ്രധാനമന്ത്രിക്ക് മുമ്പില്‍ അവതരിപ്പിച്ചു. എന്നാല്‍ പരിശോധിച്ച ശേഷം ആവശ്യമായ സഹായം നല്‍കാമെന്നാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. ഇക്കാര്യത്തില്‍ വ്യക്തമായ ഉത്തരം പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായില്ലെങ്കിലും നേരിയ ആശ്വാസമുള്ള മറുപടിയാണ് ലഭിച്ചത്.

കഞ്ചിക്കോട് ഫാക്ടറി വരുമോ

കഞ്ചിക്കോട് ഫാക്ടറി വരുമോ

കഞ്ചിക്കോട് ഫാക്ടറിയുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. പദ്ധതി ഉപേക്ഷിച്ചെന്ന് അടുത്തിടെ റെയില്‍വെ മന്ത്രാലയം സൂചിപ്പിച്ചിരുന്നു. പിന്നീട് ഇക്കാര്യം തിരുത്തുകയും ചെയ്തിരുന്നു. ഈ വിഷയം പ്രധാനമന്ത്രിയോട് ഉണര്‍ത്തി. എന്നാല്‍ പദ്ധതി നടപ്പാക്കുമോ എന്ന കാര്യത്തില്‍ യാതൊരു ഉറപ്പും പ്രധാനമന്ത്രി നല്‍കിയില്ല.

സ്ഥലമേറ്റെടുക്കൂ, എന്നിട്ടാക്കാം ശബരി പാത

സ്ഥലമേറ്റെടുക്കൂ, എന്നിട്ടാക്കാം ശബരി പാത

പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് കേരളത്തിന് അവഗണനയാണ് നേരിട്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യം ആവര്‍ത്തിച്ചു. അനുകൂലമായ പ്രതികരണം ഒരു വിഷയത്തിലുമുണ്ടായില്ല. നിഷേധാത്മക സമീപനമാണ് മോദി സ്വീകരിച്ചത്. അങ്കമാലി-ശബരി റെയില്‍ പാതയുടെ കാര്യം ഉണര്‍ത്തിയപ്പോള്‍ സ്ഥലമേറ്റെടുത്ത് നല്‍കിയാല്‍ നടപ്പാക്കാമെന്നാണ് മോദി പ്രതികരിച്ചത്.

മറ്റു രണ്ടു കാര്യങ്ങള്‍

മറ്റു രണ്ടു കാര്യങ്ങള്‍

ശബരി പാത സംബന്ധിച്ച് റെയില്‍വെ മന്ത്രാലയവുമായി സംസാരിക്കാന്‍ അവസരമൊരുക്കാമെന്ന് മോദി പറഞ്ഞു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനം വേഗം പുറപ്പെടുവിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. എന്നാല്‍ മറ്റു സംസ്ഥാനങ്ങളെ കൂടി ബാധിക്കുന്ന വിഷയമായതിനാല്‍ അവരോട് ചര്‍ച്ച ചെയ്തിട്ട് തീരുമാനമെടുക്കാമെന്ന് മോദി പ്രതികരിച്ചു.

ലേലത്തില്‍ പങ്കെടുത്തോളൂ

ലേലത്തില്‍ പങ്കെടുത്തോളൂ

പൊതുമേഖലാ സ്ഥാപനമായ എച്ച്എംടിയെ സ്വകാര്യ വല്‍ക്കരിക്കരുതെന്ന് കേരളം ആവശ്യപ്പെട്ടു. സ്ഥാപനം കേരളത്തിന് കൈമാറണമെന്നും അഭ്യര്‍ഥിച്ചു. എന്നാല്‍ എച്ചഎംടി വാങ്ങാനുള്ള ലേലത്തില്‍ കേരളത്തിനും പങ്കെടുക്കാമല്ലോ എന്നാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. പ്രധാനമന്ത്രിയുടെ ഈ നിര്‍ദേശത്തെ ചെന്നിത്തല വിമര്‍ശിച്ചു.

അല്‍ഫോണ്‍സ് കണ്ണന്താനമില്ല

അല്‍ഫോണ്‍സ് കണ്ണന്താനമില്ല

അതേസമയം, സര്‍വകക്ഷി സംഘത്തില്‍ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമില്ലാത്തതില്‍ പ്രധാനമന്ത്രി അതൃപ്തി പ്രകടിപ്പിച്ചു. ഇക്കാര്യം സര്‍വകക്ഷി സംഘത്തെ അറിയിക്കുകയും ചെയ്തു. കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിയാണ് അല്‍ഫോണ്‍സ് കണ്ണന്താനം. കേരളത്തില്‍ നിന്നുള്ള പ്രധാനപ്പെട്ട എല്ലാ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ സംഘത്തിലുണ്ടായിരുന്നു.

 എന്തുകൊണ്ട് നടപ്പാക്കുന്നില്ല

എന്തുകൊണ്ട് നടപ്പാക്കുന്നില്ല

കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി എന്തുകൊണ്ട് നടപ്പാക്കിയില്ലെന്ന് മോദി സര്‍വകക്ഷി സംഘത്തോട് ചോദിച്ചു. കേന്ദ്ര അനുമതി ലഭിച്ചിട്ടിലും നടപ്പാക്കാത്തതിന് കാരണം അന്നത്തെ സര്‍ക്കാരാണെന്നും മോദി പറഞ്ഞു. 2012ല്‍ അനുമതി ലഭിച്ച പദ്ധതിയാണിത്. സര്‍ക്കാര്‍ ഫണ്ട് നല്‍കിയിട്ടും നടപ്പാക്കാത്ത പദ്ധതികളുടെ വിവരങ്ങള്‍ മോദി സംഘത്തിന് കൈമാറി.

എസ്ഡിപിഐക്കാര്‍ ഞങ്ങളെ കൊല്ലും; മിശ്രവിവാഹിതരായ നവദമ്പതികള്‍ പറയുന്നു, പോലീസ് ഇടപെട്ടുഎസ്ഡിപിഐക്കാര്‍ ഞങ്ങളെ കൊല്ലും; മിശ്രവിവാഹിതരായ നവദമ്പതികള്‍ പറയുന്നു, പോലീസ് ഇടപെട്ടു

English summary
Kerala all party meet with PM conclude, Disappointed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X