കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് മാര്‍ച്ച് 31 ന്; ശ്രേയാംസ് കുമാറിന്റെ സീറ്റില്‍ സിപിഐ?
ന്യൂഡല്‍ഹി: കേരളമടക്കം 6 സംസ്ഥാനങ്ങളില്‍ മാര്‍ച്ച് 31 ന് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കും. ഏപ്രിലില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന എം പിമാരുടെ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തില്‍ മൂന്ന് സീറ്റുകളാണ് ഒഴിവുള്ളത്. എ കെ ആന്റണി, കെ സോമപ്രസാദ്, എം വി ശ്രേയാംസ് കുമാര്‍ എന്നിവരുടെ കാലാവധി ഏപ്രില്‍ രണ്ടിനാണ് പൂര്‍ത്തിയാകുന്നത്. ഇവരുടെ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്ന്.
അസമില്‍ രണ്ട് സീറ്റിലേക്ക് തെരഞ്ഞെടുപ്പ് നടക്കും. പഞ്ചാബില്‍ അഞ്ച് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ഹിമാചല്‍ പ്രദേശ്, നാഗാലാന്റ്, ത്രിപുര, നാഗാലാന്റ് എന്നിവിടങ്ങളില്‍ ഓരോ സീറ്റിലേക്കും തെരഞ്ഞെടുപ്പ് നടക്കും. ആകെ 13 സീറ്റുകളിലാണ് ഒഴിവ് വരുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് 16ന് വരും. 21 ന് നാമനിര്‍ദ്ദേശ പത്രിക നല്‍കാം. മാര്‍ച്ച് 24 ന് പിന്‍വലിക്കാം. 31 ന് തന്നെ വോട്ടെണ്ണലും പൂര്‍ത്തിയാക്കും. കോണ്‍ഗ്രസ് രാജ്യസഭാ ഉപനേതാവ് ആനന്ദ് ശര്‍മയുടെ കാലാവധിയും ഇക്കാലയളവില്‍ നടക്കും.

എല്‍ ഡി എഫിന് രണ്ട്. സീറ്റിലും യു ഡി എഫിന് ഒരു സീറ്റിലും അംഗങ്ങളെ വിജയിപ്പിക്കാം. എ കെ ആന്റണി വീണ്ടും മത്സരിക്കാനുള്ള സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിലേക്ക് തിരിച്ചുവരുന്നതില്‍ ആന്റണി നേരത്തെ തന്നെ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും പ്രവര്‍ത്തക സമിതി അംഗവുമാണ് എ കെ ആന്റണി. ദേശീയ നേതൃത്വത്തിലെ മുതിര്‍ന്ന അംഗമെന്ന നിലയ്ക്ക് ഏറെ വര്‍ഷങ്ങളായി ഡല്‍ഹി കേന്ദ്രീകരിച്ചാണ് ആന്റണിയുടെ പ്രവര്‍ത്തനം. 2016 ഏപ്രില്‍ മൂന്നിനാണ് ആന്റണി രാജ്യസഭാംഗമായത്.
അതേസമയം ഒരു ഇടതുമുന്നണിയുടെ ഒരു സീറ്റില്‍ സി പി ഐ അവകാശവാദം ഉന്നയിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവിലുള്ള സീറ്റ് എല്‍ ജെ ഡിയ്ക്ക് നല്‍കില്ലെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ സി പി ഐയും സി പി ഐ എമ്മും ആയിരിക്കും എല്‍ ഡി എഫിന്റെ സീറ്റുകളില്‍ മത്സരിക്കുക അഞ്ച് സംസ്ഥാനങ്ങളിലെ രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ ഫലം രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തുകയും പാര്‍ലമെന്റിന്റെ ഉപരിസഭയിലും മാറ്റങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്യും.
ഇതോടൊപ്പം മാര്‍ച്ച് 10 ന് അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലവും പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ബി ജെ പിയുടെ സീറ്റ് നില കുറഞ്ഞാല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകും. ലോക്സഭയിലും രാജ്യസഭയിലുമായി 776 എംപിമാരും എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള 4120 എംഎല്‍എമാരുമാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കാന്‍ വോട്ട് ചെയ്യുന്നത്.












Click it and Unblock the Notifications