കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിജിറ്റല്‍ പഠനത്തിലും മുമ്പില്‍ കേരളം തന്നെ, ബീഹാറും ജാര്‍ഖണ്ഡും വളരെ പിന്നില്‍, റിപ്പോര്‍ട്ട്

Google Oneindia Malayalam News

ദില്ലി: കൊവിഡ് കാലത്ത് സ്‌കൂള്‍ പഠനമൊന്നാകെ മുടങ്ങിയപ്പോള്‍ പുതിയ മാര്‍ഗം കണ്ടെത്തിയിരുന്നു വിദ്യാഭ്യാസ മേഖല. ഓണ്‍ലൈന്‍ പഠനമായിരുന്നു ഇതില്‍ പ്രധാനം. എന്നാല്‍ സര്‍ക്കാര്‍ ഡാറ്റ പ്രകാരം രാജ്യത്ത് പല സംസ്ഥാനങ്ങളിലും ഡിജിറ്റല്‍ പഠനം വളരെ പിന്നിലാണ്. കേരളം അക്കാര്യത്തിലും മുന്നിലെത്തിയിരിക്കുകയാണ്. കേരളത്തില്‍ എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ പഠനത്തിനുള്ള സൗകര്യമുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാകുന്നത്. രാജസ്ഥാനും ഡിജിറ്റല്‍ സംബന്ധമായ എല്ലാ കാര്യത്തിലും മുന്‍പന്തിയിലാണ്. കുട്ടികള്‍ക്ക് ഇത് ലഭ്യമാകുന്നുമുണ്ട്.

1

അതേസമയം ബാക്കിയുള്ള സംസ്ഥാനങ്ങളൊന്നും അത്തരത്തിലാണെന്ന് പറയാനാവില്ല. ബീഹാറില്‍ ഒരു കോടി കുട്ടികളാണ് ഓണ്‍ലൈന്‍ പഠനത്തിനുള്ള സൗകര്യമില്ലാതെയിരിക്കുന്നത്. ജാര്‍ഖണ്ഡിലും കര്‍ണാടകയിലും 30 ലക്ഷത്തിലേറെ കുട്ടികളാണ് ഡിജിറ്റല്‍ പഠനമില്ലാതെ ബുദ്ധിമുട്ടുന്നത്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടാണിത്. പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, ദില്ലി, അടക്കമുള്ള സംസ്ഥാനങ്ങളും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ഇതുവരെ ഡാറ്റ മന്ത്രാലയവും പങ്കുവെച്ചിട്ടില്ല.

ഇപ്പോള്‍ നല്‍കിയിരിക്കുന്നത് പ്രാരംഭ റിപ്പോര്‍ട്ട് മാത്രമാണ്. പട്ടിക പൂര്‍ണമായ ശേഷം ഇത് പുറത്തുവിടും. സ്‌കൂളുകള്‍ അടക്കം അടഞ്ഞ് കിടക്കുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പഠനം നിര്‍ണായകമാണ് ഓരോ വിദ്യാര്‍ത്ഥിക്കും. ഓണ്‍ലൈന്‍ വിദ്യാഭ്യാസമില്ലാതെ ഇവര്‍ക്ക് പാഠ്യ വിഷയങ്ങള്‍ തീര്‍ക്കാനും സാധിക്കില്ല. ബീഹാറും തെലങ്കാനയും മഹാരാഷ്ട്രയും ജൂലായോടെ സ്‌കൂള്‍ തുറക്കുമെന്നാണ് പറയുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.

Recommended Video

cmsvideo
Delta plus virus centrals guideline for kerala

ബീഹാറില്‍ 1.4 കോടി കുട്ടികള്‍ക്കാണ് ഡിജിറ്റല്‍ പഠനം സാധ്യമാകാതെ ഇരിക്കുന്നത്. ജാര്‍ഖണ്ഡില്‍ ഇത് 32.5 ലക്ഷവും കര്‍ണാടകത്തില്‍ ഇത് 31.3 ലക്ഷവും അസമില്‍ ഇത് 31 ലക്ഷവുമാണ്. അതേസമയം ഡാറ്റകള്‍ അപൂര്‍ണമായതിനാല്‍ എവിടെയാണ് കൂടുതല്‍ പ്രശ്‌നമുള്ളതെന്ന് പറയാനാവില്ല. അതേസമയം മധ്യപ്രദേശും ജമ്മു കശ്മീരും കൃത്യമായ കണക്ക് നല്‍കിയിട്ടുണ്ട്. രണ്ടിടത്തും 70 ശതമാനത്തിലേറെ കുട്ടികള്‍ക്ക് ഡിജിറ്റല്‍ പഠനം സാധ്യമല്ല. മഹാരാഷ്ട്രയില്‍ ഇത് 60 ശതമാനമാണ്. ഗുജറാത്തില്‍ നാല്‍പ്പത് ശതമാനവും.

English summary
kerala and rajasthan have best access to digital learning says govt data
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X