കേരളത്തിലും തമിഴ്നാട്ടിലും തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടം; ബംഗാളില്‍ 7 മുതല്‍ 9 വരെ: സാധ്യത ഇങ്ങനെ
ദില്ലി: കേരളം ഉള്‍പ്പടേയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തിയതില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് പ്രഖ്യാപിച്ചേക്കും. അടുത്തമാസം ആദ്യത്തോടെ പ്രഖ്യാപനം ഉണ്ടാവുമെന്ന് കരുതിയതെങ്കിലും ഇന്ന് വൈകിട്ട് നാലരയ്ക്ക് വിജ്ഞാൻ ഭവനിൽ വച്ച് മാധ്യമങ്ങളെ കാണുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിക്കുകയായിരുന്നു. ഈ വാര്‍ത്താ സമ്മേളനത്തില്‍ വെച്ച് കേരളം, ബംഗാള്‍, അസം, പുതുച്ചേരി, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
പശ്ചിമ ബംഗാളില്‍ മാര്‍ച്ച് അവസാനത്തോടെ തന്നെ തിരഞ്ഞെടുപ്പ് നടത്താനാണ് ആലോചന. കഴിഞ്ഞ തവണ ഏഴ് ഘട്ടമായിട്ടാണ് ബംഗാളില്‍ തിരഞ്ഞെടുപ്പ് നടന്നത്. ഇത്തവണയും ഏഴ് ഘട്ടമോ ഒമ്പത് ഘട്ടമോ ആയി തിരഞ്ഞെടുപ്പ് നടത്തനാണ് കമ്മീഷന് ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് 1000 കമ്പനി കേന്ദ്ര സേനയെ കൂടി ബംഗാളില്‍ വിന്യസിച്ചേക്കും.
ബൂത്ത് നമ്പറുകളുടെ എണ്ണം ഒരു ലക്ഷത്തിന് അടുത്തേക്ക് വര്‍ധിപ്പിച്ചേക്കും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനത്തിന് ശേഷം ഇന്ന് 6.30 ന് തന്നെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരു ബ്രീഫിങും നടക്കുന്നുണ്ട്.

ഇന്ധന വിലവര്‍ധനവിനെതിരെ ഭാരതബന്ദ്, ചിത്രങ്ങള്‍ കാണാം
അസമിലും ഇത്തവണ രണ്ട് ഘട്ടമായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. പശ്ചിമ ബംഗാളിലെ ഒന്നും രണ്ടും ഘട്ടത്തോടെ തന്നെ അസമിലെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയേക്കും. കേരളത്തില്‍ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നടത്താന്‍ ആദ്യം ആലോചന നടത്തിയിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാറിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെ കൂടെ താല്പര്യം അറിഞ്ഞതിന് ശേഷം ഒറ്റഘട്ടമായി നടത്താമെന്ന തീരുമാനത്തിലേക്ക് കമ്മീഷന് എത്തിയെന്നാണ് സൂചന. തമിഴ്നാട്ടിലും ഒറ്റഘട്ടമായിട്ടായിരിക്കും തിരഞ്ഞുടുപ്പ്. തമിഴ്നാട്ടിലും പുതുച്ചേരിയും ഒരേ ദിവസം തന്നെയാവും തിരഞ്ഞെടുപ്പ്. ഏപ്രില്‍ പകുതിയോടെ തന്നെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനാണ് കമ്മീഷന്റെ നീക്കം.
നിവേദ പെതുരാജിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications