കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലും തമിഴ്നാട്ടിലും തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടം; ബംഗാളില്‍ 7 മുതല്‍ 9 വരെ: സാധ്യത ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: കേരളം ഉള്‍പ്പടേയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തിയതില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രഖ്യാപിച്ചേക്കും. അടുത്തമാസം ആദ്യത്തോടെ പ്രഖ്യാപനം ഉണ്ടാവുമെന്ന് കരുതിയതെങ്കിലും ഇന്ന് വൈകിട്ട് നാലരയ്ക്ക് വിജ്ഞാൻ ഭവനിൽ വച്ച് മാധ്യമങ്ങളെ കാണുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുകയായിരുന്നു. ഈ വാര്‍ത്താ സമ്മേളനത്തില്‍ വെച്ച് കേരളം, ബംഗാള്‍, അസം, പുതുച്ചേരി, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

ഭാഗ്യലക്ഷ്മി ഫിറോസിന് നൽകിയ മറുപടിയ്ക്ക് കയ്യടി: ബിഗ് ബോസ് ഷോയിൽ ഫിറോസ് ചെയ്തത് ശരിയായില്ലെന്നും നടിഭാഗ്യലക്ഷ്മി ഫിറോസിന് നൽകിയ മറുപടിയ്ക്ക് കയ്യടി: ബിഗ് ബോസ് ഷോയിൽ ഫിറോസ് ചെയ്തത് ശരിയായില്ലെന്നും നടി

പശ്ചിമ ബംഗാളില്‍ മാര്‍ച്ച് അവസാനത്തോടെ തന്നെ തിരഞ്ഞെടുപ്പ് നടത്താനാണ് ആലോചന. കഴിഞ്ഞ തവണ ഏഴ് ഘട്ടമായിട്ടാണ് ബംഗാളില്‍ തിരഞ്ഞെടുപ്പ് നടന്നത്. ഇത്തവണയും ഏഴ് ഘട്ടമോ ഒമ്പത് ഘട്ടമോ ആയി തിരഞ്ഞെടുപ്പ് നടത്തനാണ് കമ്മീഷന്‍ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് 1000 കമ്പനി കേന്ദ്ര സേനയെ കൂടി ബംഗാളില്‍ വിന്യസിച്ചേക്കും.

കെ എം മാണിയെ ഒറ്റുകൊടുത്തവന്റെ പാളയത്തിലെത്തിയത് പക വീട്ടാനാണ് , സ്‌നേഹിക്കാനല്ല ; തുറന്നുപറഞ്ഞ് എൽദോസ് കുന്നപ്പള്ളി എം എല്‍ എകെ എം മാണിയെ ഒറ്റുകൊടുത്തവന്റെ പാളയത്തിലെത്തിയത് പക വീട്ടാനാണ് , സ്‌നേഹിക്കാനല്ല ; തുറന്നുപറഞ്ഞ് എൽദോസ് കുന്നപ്പള്ളി എം എല്‍ എ

ബൂത്ത് നമ്പറുകളുടെ എണ്ണം ഒരു ലക്ഷത്തിന് അടുത്തേക്ക് വര്‍ധിപ്പിച്ചേക്കും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാര്‍ത്താ സമ്മേളനത്തിന് ശേഷം ഇന്ന് 6.30 ന് തന്നെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഒരു ബ്രീഫിങും നടക്കുന്നുണ്ട്.

 voting

ഇന്ധന വിലവര്‍ധനവിനെതിരെ ഭാരതബന്ദ്, ചിത്രങ്ങള്‍ കാണാം

അസമിലും ഇത്തവണ രണ്ട് ഘട്ടമായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. പശ്ചിമ ബംഗാളിലെ ഒന്നും രണ്ടും ഘട്ടത്തോടെ തന്നെ അസമിലെ തിര‍ഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയേക്കും. കേരളത്തില്‍ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നടത്താന്‍ ആദ്യം ആലോചന നടത്തിയിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാറിന്‍റെയും രാഷ്ട്രീയ പാര്‍ട്ടികളുടെ കൂടെ താല്‍പര്യം അറിഞ്ഞതിന് ശേഷം ഒറ്റഘട്ടമായി നടത്താമെന്ന തീരുമാനത്തിലേക്ക് കമ്മീഷന്‍ എത്തിയെന്നാണ് സൂചന. തമിഴ്നാട്ടിലും ഒറ്റഘട്ടമായിട്ടായിരിക്കും തിരഞ്ഞുടുപ്പ്. തമിഴ്നാട്ടിലും പുതുച്ചേരിയും ഒരേ ദിവസം തന്നെയാവും തിരഞ്ഞെടുപ്പ്. ഏപ്രില്‍ പകുതിയോടെ തന്നെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനാണ് കമ്മീഷന്‍റെ നീക്കം.

എസ് ശര്‍മയില്ലെങ്കില്‍ വൈപ്പിന്‍ കോണ്‍ഗ്രസ് കൊണ്ടുപോവും; ടേം നിബന്ധനയില്‍ സി പി എമ്മില്‍ ആശങ്കഎസ് ശര്‍മയില്ലെങ്കില്‍ വൈപ്പിന്‍ കോണ്‍ഗ്രസ് കൊണ്ടുപോവും; ടേം നിബന്ധനയില്‍ സി പി എമ്മില്‍ ആശങ്ക

നിവേദ പെതുരാജിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
വട്ടിയൂർക്കാവിൽ വീണയോ?

English summary
assembly election 2021; Single phase polling likely in TN, Kerala. All polls may held in April
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X