കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെയും തമിഴ്‌നാട്ടിലേയും ജനങ്ങള്‍ക്ക്‌ മോദിയേക്കാള്‍ പ്രീയം രാഹുലിനെ; സര്‍വെ ഫലം

Google Oneindia Malayalam News

ചെന്നൈ; കേരളത്തിലേയും തമിഴ്‌നാടിലേയും ജനങ്ങള്‍ക്ക്‌ മോദിയേക്കാള്‍ താല്‍പര്യം രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുന്നത്‌. ഇരു സംസ്ഥാനങ്ങളിലേയും ജനങ്ങള്‍ക്ക്‌ പ്രധാനമന്ത്രിയെ നേരിട്ട്‌ തിരഞ്ഞെടുക്കാന്‍ അവസരം ലഭിച്ചാല്‍ രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുക്കുമെന്നാണ്‌ സര്‍വേ ഫലം പറയുന്നത്‌. ഇരു നേതാക്കാളുടെയും ഇരു സംസ്ഥാനങ്ങളിലുമുള്ള സ്വാധീനം അളക്കാന്‍ ഐഎഎന്‍സ്‌ സി വോട്ടര്‍ സര്‍വേയിലാണ്‌ ഇങ്ങനൊരു ഫലം വന്നിരിക്കുന്നത്‌.

"നിങ്ങള്‍ക്ക്‌ നേരിട്ട്‌ ഇന്ത്യയുടെ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാന്‍ അവസരം ലഭിച്ചാല്‍ നിങ്ങള്‍ ആരെയാണ്‌ തിരഞ്ഞടുക്കുക രഹുലിനേയോ മോദിയേയോ?" ഇതായിരുന്നു സര്‍വേയില്‍ ഉയര്‍ത്തിയ ചോദ്യം. കേരളത്തിലെ 59.92 ശതമാനം ആളുകളും തമിഴ്‌നാട്ടിലെ 43.46 ശതമാനം ആളുകളും രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുമെന്നാണ്‌ സര്‍വേയില്‍ അഭിപ്രായപ്പെടുന്നത്‌. കേരളത്തില്‍ 36.19 ശതമാനം ആളുകളും തമിഴ്‌നാട്ടില്‍ 28.16 ശതമാനം ആളുകളും സര്‍വേ പ്രകാരം മോദി പ്രധാനമന്ത്രിയാകാന്‍ താല്‍പര്യപ്പെടുന്നു.

rahul gandhi

അതേസമയം മറ്റ്‌ മൂന്ന്‌ സംസ്ഥാനങ്ങളില്‍ നടത്തിയ സര്‍വേയില്‍ മോദിക്കു തന്നെയാണ്‌ വിജയം. പശ്ചിമബംഗാളില്‍ 54.13 ശതമാനം, അസ്സാമില്‍ 47.8 ശതമാനം, പുതുച്ചേരിയില്‍ 45.54 ശതമാനം എന്നിങ്ങനെയാണ്‌ മോദി പ്രധാനമന്ത്രി ആകണമെന്ന്‌ ആഗ്രഹിക്കുന്ന ആളുകളുടെ ശതമാനം.
കേരളത്തില്‍ 21.73 ശതമാനവും തമിഴ്‌നാട്ടില്‍ 15.3 ശതമാനവും മോദിയേക്കാള്‍ രാഹുല്‍ മേല്‍ക്കെ നേടുന്നു. അതേസമയം അസ്സാമില്‍ 24.63 ശതമാനം,പശ്ചിമബംഗാളില്‍ 22.93 ശതമാനം, പുതുച്ചേരിയില്‍ 12.72 ശതമാനം എന്നിങ്ങനെ രാഹുലിനേക്കാള്‍ മേല്‍ക്കൈ നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ തന്നെയാണ്‌.

English summary
kerala and tamil nadu people preferred Rahul Gandhi as a prime minister; survey result
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X