ഏഷ്യാനെറ്റ് സീഫോര്‍ സര്‍വേ; 75-81 സീറ്റുകള്‍ നേടി ഇടതുപക്ഷം അധികാരത്തില്‍വരും
തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് സീ ഫോര്‍ നടത്തിയ രണ്ടാം ഘട്ട സര്‍വേയിലും ഇടതുപക്ഷം അധികാരത്തില്‍ വരുമെന്ന് പ്രവചനം. ഇടതുപക്ഷം 75-81 വരെ സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്ന് പറയുമ്പോള്‍ യുഡിഎഫ് 56-62 സീറ്റുകളും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ 3 മുതല്‍ 5 വരെ സീറ്റുകളും നേടുമെന്നും പറയുന്നു.
ഇടതുമുന്നണിക്ക് 40 ശതമാനം വോട്ടുകള്‍ ലഭിക്കും. 37 ശതമാനം യുഡിഎഫിനും 18 ശതമാനം എന്‍ഡിഎയ്ക്കും ലഭിക്കുമെന്നും സര്‍വ്വെ ചൂണ്ടിക്കാട്ടുന്നു. സോളാര്‍, അഴിമതി, ഭൂമിദാനം തുടങ്ങിയ വിവാദ വിഷയങ്ങള്‍ സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന് സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗവും അഭിപ്രായപ്പെടുന്നുണ്ട്. മദ്യനയം സര്‍ക്കാരിന് ഗുണം ചെയ്യില്ല. അതേസമയം എല്‍ഡിഎഫിന്റെ മദ്യവര്‍ജനം എന്ന ആശയത്തിന് 50% ആളുകള്‍ പിന്തുണച്ചു.

ഇടതുപക്ഷം അധികരാത്തിലെത്തണമെന്ന് പറയുമ്പോഴും മുഖ്യമന്ത്രിയാകണമെന്ന് കൂടുതല്‍ പേര്‍ അഭിപ്രായപ്പെട്ടത് ഉമ്മന്‍ ചാണ്ടിയാണ്. ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയായി കാണുന്നവര്‍ 29 ശതമാനമാണ്. വി എസിനെ പിന്തുണയ്ക്കുന്നത് 26 ശതമാനവും. മൂന്നാം സ്ഥാനത്തെത്തിയ കുമ്മനം രാജശേഖരനെ 19 ശതമാനം പിന്തുണച്ചു. പിണറായിക്ക് 16 ശതമാനവും രമേശ് ചെന്നിത്തലയെ ആറ് ശതമാനവുമാണ് പിന്തുണ. വി എം സുധീരനെ മുഖ്യമന്ത്രിയായി കാണുന്നത് നാലു ശതമാനം മാത്രമാണ്.
രാഷ്ട്രീയ അക്രമം സിപിഎഎമ്മിനെ പ്രതികൂലമാവുമെന്ന് 48 ശതമാനം പേര്‍ വിശ്വസിക്കുന്നു. ഇടത് അധികാരത്തിലെത്തിയാല്‍ വിഎസിനെ മുഖ്യമന്ത്രിയാക്കുമെന്ന് 48 ശതമാനം പേരും വിഎസ് മുഖ്യമന്ത്രിയായാല്‍ പിണറായി രണ്ടാമനാവില്ലെന്ന് 45 പേരും ചിന്തിക്കുന്നു. വിഎസ് മത്സരിക്കാതെ മുന്നണിയെ നയിച്ചാല്‍ ഇടത് അധികാരത്തിലെത്തുമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 44 ശതമാനം പേരും വിശ്വസിക്കുന്നത്.












Click it and Unblock the Notifications