Get Updates
Get notified of breaking news, exclusive insights, and must-see stories!

'വഴിമുട്ടിയ കേരളം; വഴികാട്ടാന്‍ ബിജെപി' തെരഞ്ഞെടുപ്പ് മുദ്രാവാക്യവുമായി ബിജെപി

തിരുവനന്തപുരം: എല്‍ഡിഎഫിനും യുഡിഎഫിനും പിന്നാലെ ബിജെപി തങ്ങളുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം പുറത്തിറക്കി. 'വഴിമുട്ടിയ കേരളം വഴികാട്ടാന്‍ ബിജെപി' എന്ന പ്രചാരണമുദ്രാവാക്യം തിരുവനന്തപുരത്ത് മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ ആണ് പ്രകാശനം ചെയ്തത്. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ബിജെപിയുടെ പ്രചാരണ മുദ്രാവാക്യം ഇതായിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.

ഇടതു വലതു മുന്നണികള്‍ സംസ്ഥാനത്തെ മുരടിപ്പിലേക്കാണ് നയിച്ചതെന്നും എന്നാല്‍ ബിജെപി സംസ്ഥാനത്ത് മാറ്റം കൊണ്ടുവരുമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. തിരുവനന്തപുരത്തെ സ്ഥാനാര്‍ഥി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ എസ്.ശ്രീശാന്തും പരിപാടിയില്‍ പങ്കെടുത്തു. തിരുവനന്തപുരമാകും ഇനി തന്റെ തട്ടകമെന്ന് ശ്രീശാന്ത് വ്യക്തമാക്കി.

bjp

'വളരണം ഈ നാട്. തുടരണം ഈ ഭരണം. ഒരു വട്ടം കൂടി യുഡിഎഫ് സര്‍ക്കാര്‍' എന്നതാണ് യുഡിഎഫ് പുറത്തിറക്കിയ പ്രചാരണമുദ്രാവാക്യം. 'എല്‍ഡിഎഫ് വരും എല്ലാം ശരിയാകും' എന്ന മുദ്രാവാക്യവുമായി എല്‍ഡിഎഫും നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.

ശ്രീശാന്ത് ഉള്‍പ്പെടെയുള്ള താരനിരയെ രംഗത്തിറക്കിയാണ് ഇത്തവണ ബിജെപി ഭാഗ്യപരീക്ഷണത്തിന് ഒരുങ്ങുന്നത്. ഒന്നോ രണ്ടോ മണ്ഡലത്തില്‍ ജയിച്ച് കേരളത്തില്‍ അക്കൗണ്ട് തുറക്കാമെന്ന പ്രതീക്ഷയും ബിജെപിക്ക് ഉണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും ബിജെപി നേട്ടമുണ്ടാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+