സെന്‍ട്രല്‍ ഹാളില്‍ വച്ച് എല്ലാ എംപിമാരെയും കണ്ടുമുട്ടി; ചിത്രങ്ങള്‍ പങ്കുവച്ച് എംബി രാജേഷ്
ന്യൂഡല്‍ഹി: പഴയതും പുതിയതുമായ എല്ലാ എംപിമാരെയും കണ്ടുമുട്ടിയ സന്തോഷം പങ്കുവച്ച് കേരള നിയമസഭാ സ്പീക്കര്‍ എംബി രാജേഷ്. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഡല്‍ഹിയില്‍ എത്തിയതായിരുന്നു അദ്ദേഹം. പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനം നടക്കുകയാണ്. അടുത്ത സമ്മേളനം മുതല്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലാകും സഭ ചേരുക.
സെന്‍ട്രല്‍ ഹാളില്‍ വച്ച് പഴയ സഹപ്രവര്‍ത്തകരെ കണ്ടുമുട്ടിയ വിവരം പങ്കുവച്ച് സ്പീക്കര്‍ ചിത്രങ്ങള്‍ ഫേസ്ബുക്ക് പേജിലിട്ടു. രാഹുല്‍ ഗാന്ധി, കനിമൊഴി, കെസി വേണുഗോപാല്‍ തുടങ്ങി നിരവധി അംഗങ്ങളുമായി അദ്ദേഹം സമയം ചെലവഴിച്ചു. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയെയും കണ്ടു.....

പത്ത് വര്‍ഷം പാലക്കാട് ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു എംബി രാജേഷ്. 2009 മുതല്‍ 2019 വരെ. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വികെ ശ്രീകണ്ഠനോട് തോറ്റു.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃത്താല മണ്ഡലത്തില്‍ വിടി ബല്‍റാമിനെതിരെ മല്‍സരിച്ച് ജയിക്കുകയും നിയമസഭാ സ്പീക്കറാകുകയും ചെയ്തു. ഡല്‍ഹി യാത്ര സംബന്ധിച്ച് എംബി രാജേഷ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പും ചിത്രങ്ങളും താഴെ...

ശ്രീ. രാഹുല്‍ഗാന്ധി, ശ്രീമതി കനിമൊഴി, ശ്രീ കെ.സി. വേണുഗോപാല്‍, ശ്രീ. എം.കെ. രാഘവന്‍, ശ്രീ ഗൌരവ് ഗോഗോയ്, ശ്രീ എ എം ആരിഫ്, ശ്രീ എ എ റഹിം തുടങ്ങി പഴയതും പുതിയതുമായ പാര്‍ലമെന്റിലെ സഹപ്രവര്‍ത്തകരെ ഇന്ന് സെന്‍ട്രല്‍ ഹാളില്‍വച്ച് കണ്ടുമുട്ടി...

ഔദ്യോഗികാവശ്യത്തിന് ഡല്‍ഹിയില്‍ ഇന്ന് പുലര്‍ച്ചെയാണ് എത്തിയത്. ഈ പാര്‍ലമെന്റ് സമ്മേളനത്തിനുശേഷം അടുത്ത സമ്മേളനം മുതല്‍ പുതിയ മന്ദിരത്തിലാണ് പാര്‍ലമെന്റ് പ്രവര്‍ത്തിക്കുക...

അതിനാല്‍ പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ അവസാന സമ്മേളനമെന്ന നിലയില്‍ മുമ്പ് സഹപ്രവര്‍ത്തകരായിരുന്നവരെയെല്ലാം കാണാനായി സെന്‍ട്രല്‍ ഹാളില്‍ ചെന്നതാണ്...

ഭരണഘടനാ അസംബ്ലി സമ്മേളിച്ച സെന്‍ട്രല്‍ ഹാളില്‍ പഴയ സഹപ്രവര്‍ത്തകര്‍ക്കും കേരളത്തില്‍നിന്നുള്ള പുതിയ എം.പി.മാര്‍ക്കുമൊപ്പം കുറെ സമയം ചെലവഴിച്ചു. ലോകസഭാ സ്പീക്കര്‍ ശ്രീ. ഓം. ബിര്‍ളയെയും സന്ദര്‍ശിക്കുകയുണ്ടായി.












Click it and Unblock the Notifications