സംസ്ഥാന ബജറ്റ്: ക്യാന്‍സര്‍ രോഗികൾക്ക് ആശ്വാസ വാർത്ത, ക്യാൻസർ മരുന്നുകള്‍ക്ക് ഇനി വൻ വിലക്കുറവ്
തിരുവനന്തപുരത്ത്: ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസം പകരുന്ന പ്രഖ്യാപനവുമായി 2020-21 വര്‍ഷത്തെ കേരള ബജറ്റ്. ക്യാന്‍സര്‍ മരുന്നുകള്‍ക്ക് സംസ്ഥാനത്ത് ഇനി വില കുറയും. അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷമുളള മരുന്നുകളുടെ നിര്‍മ്മാണം സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ്‌സ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് വഴി ആരംഭിക്കും. ഏപ്രിലോടെ ഉല്‍പ്പാദനം ആരംഭിച്ചേക്കും.
പ്രതിദിനം 250 രൂപ ചിലവ് വരുന്ന 5 മരുന്നുകള്‍ വെറും 28 രൂപയ്ക്കാണ് കെഎസ്ഡിപി ലഭ്യമാക്കുകയെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. ഇത് വഴി ക്യാന്‍സറിനുളള പല മരുന്നുകളുടേയും വില കുറയ്ക്കാനാവും. കാന്‍സര്‍ ചികിത്സാ സൗകര്യങ്ങള്‍ 80 ശതമാനം ഉയര്‍ത്തും. കിഫ്ബിയുടെ സഹായത്തോടെ ആലപ്പുഴയിലെ കെഎസ്ഡിപിക്ക് സമീപത്തുളള സ്ഥലത്ത് ഓങ്കോളജി പാര്‍ക്ക് നിര്‍മ്മിക്കും.

Recommended Video
മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് 50 കോടി രൂപ ബജറ്റില്‍ പ്രഖ്യാപിച്ചു. കെഎസ്ഡിപിയുടേത് 2015-16ല്‍ 28 കോടി രൂപ ആയിരുന്നു ഉല്‍പ്പാദനം. 2020-21ല്‍ 150 കോടി രൂപയായി ഉയര്‍ത്തുകയാണ് ലക്ഷ്യം. ഏപ്രിലില്‍ 40 കോടി മുതല്‍മുടക്കിയുളള നോണ്‍ ബീറ്റ ലാക്ടം പ്ലാന്റ് ഉദ്ഘാടനം ചെയ്യും. പൊതുമേഖലാ ഹോമിയോ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഹോംകോയുടെ പുതിയ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായി. ഇതിന്റെ വികസനത്തിന് 10 കോടി രൂപ ബജറ്റില്‍ വകയിരുത്തിയെന്നും ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.












Click it and Unblock the Notifications