കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണ്ണാടക അതിർത്തി അടച്ചിട്ട വിഷയം: കേന്ദ്രവുമായി സംസാരിക്കുമെന്ന് മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിൽ നിന്ന് കർണാടകത്തിലേക്കുള്ള അതിർത്തി റോഡുകൾ അടച്ചുപൂട്ടുന്ന വിഷയം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് കേരള മുഖ്യമന്ത്രി. പിണറായി വിജയൻ തിങ്കളാഴ്ചയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. സംസ്ഥാനത്ത് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് വർധിച്ചതോടെയാണ് കർണ്ണാടകത്തിന്റെ ഭാഗത്ത് നിന്ന് ഈ നീക്കം. അതിർത്തികൾ അടച്ച് വാഹനങ്ങൾ തടയാനുള്ള നീക്കം കേന്ദ്രസർക്കാരിന്റെ മാർഗനിർദേശത്തിന് വിരുദ്ധമാണെന്നും അന്തർ സംസ്ഥാന യാത്രയ്ക്ക് ഒരു സംസ്ഥാനവും നിയന്ത്രണങ്ങൾ ഏർപ്പെടുത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

"മേരാ നമ്പർ കബ് ആയേഗാ"കേരളത്തിലെ കോൺഗ്രസുകാരും ആകാംഷയിലാണ്; പുതിച്ചേരി സംഭവത്തിൽ ഐസക്

നെഗറ്റീവ് ആർടിപിസിആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് കാണിക്കുന്നവരെ മാത്രമേ കർണാടകയിലേക്ക് പ്രവേശിക്കാൻ അനുവദിക്കൂ എന്നാണ് കർണാടക സർക്കാരിന്റെ നിലപാട്. കേരള പോലീസ് മേധാവി ഇക്കാര്യം കർണാടക ഡിജിപിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതോടെ അവശ്യവസ്തുക്കളുമായെത്തുന്ന വാഹനങ്ങൾക്ക് അതിർത്തി കടക്കാൻ കഴിയുമെന്ന് കർണാടക ഡിജിപി ഉറപ്പും നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

രാഹുല്‍ഗാന്ധിയുടെ കേരള സന്ദര്‍ശനം, ചിത്രങ്ങള്‍

Recommended Video

cmsvideo
New mutant strain virus in india
 pinarayi-vijayan-

ഇത് പരിഹരിക്കുന്നതിനായി കേരളം കർണാടക സർക്കാരുമായി സംസാരിക്കുമെന്നും അതിന് പുറമേ പ്രശ്നം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്താനുള്ള നീക്കം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മഹാരാഷ്ട്രയിലും കേരളത്തിലും കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് കർണാടകയുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ നിന്ന് നെഗറ്റീവ് ആർടി-പിസിആർ ഫലങ്ങളോടെ എത്തുന്നവരെ മാത്രമേ അതിർത്തി കടക്കാൻ അനൂവദിക്കൂ എന്ന് സർക്കാർ നിലപാട് സ്വീകരിച്ചത്. ഈ ചട്ടം പാലിച്ചങ്കിൽ മാത്രമേ ഇരു സംസ്ഥാനങ്ങളിൽ നിന്നും ആളുകളെ കർണ്ണാടകത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കുകയുള്ളൂവെന്ന് കർണാടക ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ നേരത്തെ വ്യക്തമാക്കിയിരുന്നു.

കറുപ്പഴകിൽ ശ്രീമുഖി- ചിത്രങ്ങൾ കാണാം

English summary
Kerala CM Pinarayi Vijayan to talk to Centre over Karnataka border closure due to coronavirus outbreak
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X