ദില്ലി സര്‍വ്വകലാശാലയിലെ ഭാഷാ വിവേചനം..പ്രധാനമന്ത്രിക്ക് പിണറായിയുടെ കത്ത് !
ദില്ലി: രാജ്യത്തെ പ്രധാനപ്പെട്ട സര്‍വ്വകലാശാലകളില്‍ ഒന്നായ ദില്ലി സര്‍വ്വകലാശാലയില്‍ പ്രാദേശിക ഭാഷകള്‍ നേരിടുന്ന വിവേചനത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. സര്‍വ്വകലാശാലയിലെ അക്കാദമിക് രംഗത്ത് മലയാളം അടക്കം പ്രാദേശിക ഭാഷകള്‍ തഴയപ്പെടുകയാണ്. ദില്ലി സര്‍വ്വകലാശാലയില്‍ അംഗീകരിക്കപ്പെട്ട ഭാഷകളുടെ പട്ടികയില്‍ മലയാളം അടക്കം നിരവധി പ്രാദേശിക ഭാഷകള്‍ ഇല്ല. ഇക്കാരണം കൊണ്ടുതന്നെ കേരളത്തില്‍ നിന്നും അടക്കമുള്ള നിരവധി കുട്ടികള്‍ക്ക് പ്രവേശനവും നിഷേധിക്കപ്പെടുന്നു.

മലയാളത്തെ കൂടാതെ തമിഴ്, ഒറിയ, കന്നട, മറാത്തി തുടങ്ങി നിരവധി ഭാഷകളെയാണ് ദില്ലി സര്‍വ്വകലാശാല അകറ്റി നിര്‍ത്തിയിരിക്കുന്നത്. ആധുനിക ഭാഷകളായി സര്‍വ്വകലാശാല ഈ ഭാഷകളെയൊന്നും അംഗീകരിക്കുന്നില്ല. ഹിന്ദി, ഇംഗ്ലീഷ്, പേര്‍ഷ്യന്‍, പഞ്ചാബി, സംസ്‌കൃതം, ഉറുദു, അറബിക്, ബെംഗാളി എന്നീ ഭാഷകളാണ് സര്‍വ്വകലാശാലയുടെ അക്കാദമിക പട്ടികയില്‍ ഉള്ളത്. സര്‍വ്വകലാശാലയുടേത് ഭരണഘടനാലംഘനം ആണെന്ന് പ്രധാനമന്ത്രിക്കും മാനവവിഭവ ശേഷി മന്ത്രി പ്രകാശ് ജാവദേക്കറിനും അയച്ച കത്തില്‍ പിണറായി വിജയന്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലുണ്ടാവണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു












Click it and Unblock the Notifications