കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിപ്പും ചിഹ്നവും നല്‍കാനുള്ള അധികാരം തിരികെയെടുത്തു; പാര്‍ട്ടിയില്‍ പിടിമുറുക്കി പിജെ ജോസഫ്

Google Oneindia Malayalam News

കോട്ടയം: നേതൃസ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം പിളര്‍പ്പിലേക്ക് നയിച്ച കേരള കോണ്‍ഗ്രസില്‍ പിടി മുറുക്കി പിജെ ജോസഫ്. പാര്‍ട്ടിയില്‍ വിപ്പും ചിഹ്നവും നല്‍കാനുള്ള അധികാരം ജില്ലാ പ്രസിഡന്‍റുമാരില്‍ നിന്ന് തിരികെയുടുത്തുകൊണ്ടുള്ള തീരുമാനം ആക്ടിങ് ചെയര്‍മാന്‍ പിജെ ജോസഫ് ഇന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. തദ്ദേശഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്ക് വിപ്പും ചിഹ്നവും അനുവദിക്കാനുള്ള അധികാരമാണ് പാര്‍ട്ടി ആക്ടിങ് ചെയര്‍മാന്‍ എന്ന നിലയില്‍ പിജെ ജോസഫ് തിരികെ എടുത്തത്.

<strong> ഗോവയിലും കര്‍ണ്ണാടകയിലും വിജയം; അടുത്തത് പുതുച്ചേരി, കോണ്‍ഗ്രസിനെ പിളര്‍ത്തി ഭരണം പിടിക്കാന്‍ ബിജെപി</strong> ഗോവയിലും കര്‍ണ്ണാടകയിലും വിജയം; അടുത്തത് പുതുച്ചേരി, കോണ്‍ഗ്രസിനെ പിളര്‍ത്തി ഭരണം പിടിക്കാന്‍ ബിജെപി

ഉടന്‍ നടക്കാനിരിക്കുന്ന കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇത്തരമൊരു നീക്കമെന്നാണ് സൂചന. കോട്ടയം ജില്ലാ പഞ്ചായത്തിലെ കേരള കോണ്‍ഗ്രസിന്‍റെ മുഴുവന്‍ അംഗങ്ങളും ജോസ് കെ മാണി വിഭാഗത്തില്‍ നിന്നുള്ളവരാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അഡ്വ. സെബാസ്റ്റിയന്‍ കുളത്തുങ്കലിനെ ജോസ് പക്ഷം പ്രസിഡന്റായി പ്രഖ്യാപിച്ചിരുന്നു.

 keralac

പാര്‍ട്ടി കോട്ടയം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം ഇതുസംബന്ധിച്ചു കേരള കോണ്‍ഗ്രസിന്‍റെ ജില്ലാ പഞ്ചായത്തംഗങ്ങള്‍ക്കു നിര്‍ദേശവും നല്‍കി. എന്നാല്‍, ജോസഫിന്റെ പുതിയ നീക്കത്തോടെ കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ആരു വിപ്പ് നല്‍കുമെന്ന കാര്യം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ സജീവചര്‍ച്ചായായി മാറിക്കഴിഞ്ഞു.

<strong>ആകാശം വഴി പോകുന്ന പണി ഏണിവെച്ച് വാങ്ങി വിടി ബൽറാം.. ചറപറ ട്രോളുമായി പിവി അൻവർ </strong>ആകാശം വഴി പോകുന്ന പണി ഏണിവെച്ച് വാങ്ങി വിടി ബൽറാം.. ചറപറ ട്രോളുമായി പിവി അൻവർ

എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും വിപ്പും ചിഹ്‌നവും നല്‍കാനുള്ള അധികാരം മാത്രമായിരുന്നു നേരത്തെ പാര്‍ട്ടി ചെയര്‍മാന് ഉണ്ടായിരുന്നത്. തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്കു ചിഹ്‌നവും വിപ്പും നല്‍കാനുള്ള അധികാരം അതതു ജില്ലാ പ്രസിഡന്റുമാര്‍ക്കുമാണു നല്‍കിയിരുന്നത്. ഇതിനാണ് ഇപ്പോള്‍ മാറ്റം വരുന്നത്

English summary
kerala congress crisis; Joseph group gripping in party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X