കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസിനെ പൂട്ടാന്‍ ജോസഫിന്‍റെ പുതിയ തന്ത്രം; കോട്ടയത്ത് പുതിയ ജില്ലാ പ്രസിഡന്‍റിനെ തിരഞ്ഞെടുത്തേക്കും

Google Oneindia Malayalam News

കോട്ടയം: പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം പിളര്‍പ്പിന്‍റെ വക്കിലെത്തിച്ച കേരള കോണ്‍ഗ്രസില്‍ ജോസ് കെ മാണി വിഭാഗത്തിനുമേല്‍ മേധാവിത്വം ഉറപ്പിക്കാന്‍ പിജെ ജോസഫ് വിഭാഗം. മാണി വിഭാഗത്തിന്‍റെ കോട്ടയായി അറിയപ്പെടുന്ന കോട്ടയത്ത് ജോസഫ് വിഭാഗം ഇന്ന് പുതിയ ജില്ലാ പ്രസിഡന്‍റിനെ തിരഞ്ഞെടുക്കും. 24-ാം തിയ്യതി നടക്കുന്ന കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ പുതിയ പ്രസിഡന്‍റിനെ ഉപയോഗിച്ച് വിപ്പ് നല്‍കി ജോസ് കെ മാണി വിഭാഗത്തിന് തിരിച്ചടി നല്‍കാനാണ് ജോസഫ് വിഭാഗത്തിന്‍റെ നീക്കം.

<strong>പ്രചരണം തെറ്റ്; രമ്യ ഹരിദാസിന് ബാങ്ക് വായ്പ ലഭിക്കില്ല; കാരണം വ്യക്തമാക്കി അനില്‍ അക്കര</strong>പ്രചരണം തെറ്റ്; രമ്യ ഹരിദാസിന് ബാങ്ക് വായ്പ ലഭിക്കില്ല; കാരണം വ്യക്തമാക്കി അനില്‍ അക്കര

പാര്‍ട്ടിയിലെ ഭിന്നതിയില്‍ ജോസ് കെ മാണിക്കൊപ്പാണ് കോട്ടയം ജില്ലാ കമ്മറ്റിയിലെ ബഹുപൂരിപക്ഷം അംഗങ്ങളും നിലയുറപ്പിക്കുന്നത്. ജില്ലാ പഞ്ചായത്തിലും ജോസ് കെ മാണി വിഭാഗത്തിന് തന്നെയാണ് ആധിപത്യം. കേരള കോണ്‍ഗ്രസിന്‍റെ ആറ് പ്രതിനിധികളും ജോസ് വിഭാഗക്കാരാണ്. എന്നാല്‍ ഇതില്‍ നിന്നും ഒരാളെ അടര്‍ത്തിയെടുത്ത് നിര്‍ണ്ണായക നീക്കം നടത്താനാണ് ജോസഫ് വിഭാഗത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ഇന്ന് ജോസഫ് വിഭാഗം കോട്ടയത്ത് പുതിയ ജില്ല പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്.

യുഡിഎഫിന്‍റെ നിര്‍ദ്ദേശം

യുഡിഎഫിന്‍റെ നിര്‍ദ്ദേശം

പുതിയ ജില്ലാ പ്രസിഡന്‍റിനെ തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍ ഇദ്ദേഹത്തെ ഉപയോഗിച്ച് തങ്ങളുടെ പക്ഷത്തേക്ക് കൂറുമാറിയ ജില്ലാ പഞ്ചായത്ത് മെമ്പര്‍ക്ക് വോട്ട് ചെയ്യണമെന്ന് കാണിച്ച് വിപ്പ് നല്‍കാനാണ് നീക്കം. ഔദ്യോഗിക പക്ഷം തങ്ങളാണെന്ന വാദമാണ് ജോസഫ് വിഭാഗം ഇതിനായി ഉയര്‍ത്തിക്കാട്ടുന്നത്. കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ കാരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം നഷ്ടപ്പെടരുതെന്ന കര്‍ശന നിര്‍ദ്ദേശം യുഡിഎഫ് നേതൃത്വം ഇരുവിഭാഗങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്.

ജോസിന്‍റെ പുതിയ പ്രസിഡന്‍റ്

ജോസിന്‍റെ പുതിയ പ്രസിഡന്‍റ്

യുഡിഎഫിലെ മുന്‍ ധാരണ പ്രകാരം കേരള കോണ്‍ഗ്രസിന് പ്രസിഡന്റ് പദവി കൈമാറാനായി നിലവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായ കോണ്‍ഗ്രസില്‍ നിന്നുള്ള സണ്ണി പാമ്പാടി നേരത്തെ രാജി സമര്‍പ്പിച്ചിരുന്നു. ജോസഫ് വിഭാഗത്തിന് അംഗങ്ങള്‍ ഇല്ലാത്തതിനാല്‍ ജോസ് കെ മാണി വിഭാഗം പ്രസിഡന്റ് പദവിയിലേക്ക് സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെ നിര്‍ദ്ദേശിച്ചു. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടമാണ് യുഡിഎഫിന് കത്ത് നല്‍കിയത്. ഇതിന് പിന്നാലെയാണ് വിപ്പ് നല്‍കാനുള്ള അധികാരത്തില്‍ പിടിമുറുക്കി പിജെ ജോസഫ് വിഭാഗം രംഗത്ത് വരുന്നത്.

വിപ്പ് നല്‍കേണ്ടത് ചെയര്‍മാന്‍

വിപ്പ് നല്‍കേണ്ടത് ചെയര്‍മാന്‍

പാര്‍ട്ടി അംഗങ്ങള്‍ക്ക് വിപ്പ് നല്‍കേണ്ടത് ചെയര്‍മാനാണെന്ന് പിജെ ജോസഫ് വാദിക്കുന്നത്. ജോസ് കെ മാണിയുടെ ചെയര്‍മാന്‍ പദവി കോടതി സ്റ്റേ ചെയ്തതിനാല്‍ വിപ്പ് അധികാരം ഇപ്പോള്‍ ആക്ടിങ് ചെയര്‍മാനായാ തനിക്കാണെന്ന കാര്യവും അദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നു. പാര്‍ട്ടിയില്‍ വിപ്പും ചിഹ്നവും നല്‍കാനുള്ള അധികാരം ജില്ലാ പ്രസിഡന്‍റുമാരില്‍ നിന്ന് തിരികെയുടുത്തുകൊണ്ടുള്ള തീരുമാനം പിജെ ജോസഫ് കഴിഞ്ഞ ദിവസം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ കമ്മീഷന്‍ നിലപാട് വ്യക്തമാക്കാന്‍ വൈകിയേക്കുമെന്ന് മനസ്സിലാക്കിയാണ് കോട്ടയത്ത് പുതിയ ജില്ലാ പ്രസിഡന്‍റിനെ പ്രഖ്യാപിച്ച് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കാന്‍ ജോസഫ് തന്ത്രം മെനയുന്നത്.

ജോസഫ് ഓര്‍ക്കുന്നത് നല്ലതാണ്

ജോസഫ് ഓര്‍ക്കുന്നത് നല്ലതാണ്

ചെയര്‍മാന്‍റെ അധികാരം തനിക്കില്ലെന്ന കാര്യം വര്‍ക്കിങ് ചെയര്‍മാന്‍ പിജെ ജോസഫ് ഓര്‍ക്കുന്നത് നല്ലതാണെന്നാണ് റോഷി അഗസ്റ്റിന്‍ എംഎല്‍എ പ്രതികരിച്ചത്. ജോസ് കെ മാണിയെ പാര്‍ട്ടി ഭരണഘടനപരമായി തിരഞ്ഞെടുത്തതാണ്. വിപ്പ് അധികാരം എടുത്തു മാറ്റുന്നത് പോലെയുള്ള തീരുമാനം ചെയര്‍മാനും വര്‍ക്കിങ് ചെയര്‍മാനും ആലോചിച്ചാണ് ഏടുക്കേണ്ടത്. അതിന് പാര്‍ട്ടി കമ്മിറ്റി അംഗീകാരം വേണമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. പാര്‍ട്ടി അംഗങ്ങള്‍ക്ക് ഈ മാസം 15 ന് തന്നെ വിപ്പ് നല്‍കിയിട്ടുണ്ടെന്ന് ജില്ലാ പ്രസിഡന്‍റ് സണ്ണി തെക്കേടവും അറിയിച്ചു.

കേരള കോണ്‍ഗ്രസിന് 6 അംഗങ്ങള്‍

കേരള കോണ്‍ഗ്രസിന് 6 അംഗങ്ങള്‍

നേത്തെ കേരള കോണ്‍ഗ്രസ് യുഡിഎഫ് വിട്ടപ്പോള്‍ ഇടത് പിന്തുണയോടെ കേരള കോണ്‍ഗ്രസ് ജില്ലാപഞ്ചായത്ത് ഭരണം പിടിച്ചിരുന്നു. 22 അംഗ ജില്ലാ പഞ്ചായത്ത് ഭരണസമിതിയില്‍ യുഡിഎഫിന് 14 അംഗങ്ങളാണ് ഉള്ളത്. (കോണ്‍ഗ്രസ് -8, കേരള കോണ്‍ഗ്രസ് 6). കേരള കോണ്‍ഗ്രസിലെ ആറ് അംഗങ്ങളും ജോസ് കെ മാണി പക്ഷത്തിനൊപ്പമാണ്. അതിനാല്‍ അധികാരകൈമാറ്റത്തില്‍ പ്രതിസന്ധിയില്ലെന്നാണ് ജോസ് കെ മാണി വിഭാഗം അഭിപ്രയാപ്പെടുന്നത്.

English summary
kerala congress: joseph group may elect new president in kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X