Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹോട്ടൽ മുറിയിൽ യുവാവിന്റെയും യുവതിയുടേയും ദുരൂഹമരണം.. തലയിൽ ഇൻസുലേഷൻ ടേപ്പ് ചുറ്റിയ നിലയിൽ!

ദില്ലി: മലയാളികളായ യുവാവിനേയും യുവതിയേയും ദില്ലിയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് സംഭവം. ഇരുവരും ഹോട്ടല്‍ ആത്മഹത്യ ചെയ്തതായാണ് സംശയിക്കുന്നത്.

പടിഞ്ഞാറേ ദില്ലിയിലെ രജൗറി ഗാര്‍ഡന്‍ ഹോട്ടലിലാണ് സംഭവം. മരണകാരണം വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം നടക്കുകയാണ്. മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം യുവതി ആരെന്നത് വ്യക്തമല്ല.

യുവതീ-യുവാക്കൾ മരിച്ച നിലയിൽ

യുവതീ-യുവാക്കൾ മരിച്ച നിലയിൽ

ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായം തോന്നിക്കുന്ന യുവാവിനേയും യുവതിയേയും ആണ് രജൗരി ഗാര്‍ഡന്‍ ഹോട്ടലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ദില്ലിയിലെ ഹോട്ടൽ മുറിയിൽ

ദില്ലിയിലെ ഹോട്ടൽ മുറിയിൽ

ശനിയാഴ്ച വൈകിട്ട് 5.25ഓടെ ഹോട്ടല്‍ അധികൃതര്‍ പോലീസിനെ വിളിച്ച് വരുത്തിയതിന് ശേഷമാണ് മരണവിവരം പുറത്തറിഞ്ഞത്. ഇരുവരും വിളിച്ചിട്ടും മുറിയുടെ വാതില്‍ തുറക്കാതിരുന്നപ്പോഴാണ് ഹോട്ടല്‍ ജീവനക്കാര്‍ പോലീസില്‍ വിവരം അറിയിച്ചത്.

യുവാവിനെ തിരിച്ചറിഞ്ഞു

യുവാവിനെ തിരിച്ചറിഞ്ഞു

ഹോട്ടലില്‍ എത്തിയ പോലീസ് വാതില്‍ തകര്‍ത്താണ് അകത്ത് കയറിയത്. മുറിയില്‍ യുവാവിനേയും യുവതിയേയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. യുവാവിന്റെ പേര് കെ സുരേഷ് എന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

യുവതിയെ തിരിച്ചറിഞ്ഞില്ല

യുവതിയെ തിരിച്ചറിഞ്ഞില്ല

മരിച്ച യുവതി ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇരുവരുടേയും തലയില്‍ ഇന്‍സുലേഷന്‍ ടേപ്പ് ചുറ്റിയ നിലയില്‍ ആയിരുന്നു. വെള്ളിയാഴ്ച രാവിലെയോടെയാണ് സുരേഷും യുവതിയും ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്തത്.

ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

ഹോട്ടലിലെ രജിസ്റ്ററില്‍ ഭാര്യയും ഭര്‍ത്താവും എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആലപ്പുഴ പള്ളിപ്പാട് ആണ് സുരേഷിന്റെ സ്വദേശമായി എഴുതിയിരിക്കുന്നത്. മുറിയില്‍ നിന്ന് ഒരു ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ജീവിക്കാൻ ആഗ്രഹമില്ലെന്ന്

ജീവിക്കാൻ ആഗ്രഹമില്ലെന്ന്

ആത്മഹത്യാക്കുറിപ്പ് മലയാളത്തിലാണ് എഴുതിയിരിക്കുന്നത്. സുരേഷിന്റെ അമ്മയ്ക്ക് എഴുതിയിരിക്കുന്ന കുറിപ്പില്‍ തങ്ങള്‍ക്ക് ഇനി ജീവിക്കാന്‍ ആഗ്രഹമില്ലെന്നും മാപ്പ് നല്‍കണമെന്നും എഴുതിയിട്ടുണ്ട്.

ഭക്ഷണം കഴിച്ചില്ല

ഭക്ഷണം കഴിച്ചില്ല

ഹോട്ടലില്‍ പ്രവേശിച്ച ശേഷം ഇരുവരും ഭക്ഷണം ഓര്‍ഡര്‍ ചെയ്തതായി പോലീസ് പറയുന്നു. ചായയും പൊറോട്ടയും കറിയുമാണ് ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ഭക്ഷണം ഇവര്‍ കഴിച്ചിട്ടില്ല.

ചായയിൽ വിഷം ചേർത്ത് കുടിച്ചു

ചായയിൽ വിഷം ചേർത്ത് കുടിച്ചു

അതേസമയം ചായ കുടിച്ചിട്ടുണ്ട്. ചായയില്‍ വിഷം കലര്‍ത്തി കുടിക്കുകയാണ് ചെയ്തത് എന്നാണ് പോലീസ് കരുതുന്നത്. ഇരുവരും വിവാഹിതരാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ലെന്നും പോലീസ് പറയുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+