കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയക്കാരന് എന്തു പറയാം; മന്ത്രിയാണ് പറയുന്നതെങ്കിൽ കൃത്യമായി പഠിച്ചിട്ടു വേണം; മറുപടി

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വീഴ്ച സംഭവിച്ചെന്ന കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്റെ പ്രസ്താവനയ്‌ക്കെതിരെ മറുപടിയുമായി ഡോ അഷീല്‍ രംഗത്ത്. മന്ത്രി പറഞ്ഞത് പൂര്‍ണമായും തെറ്റാണ്. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ഐസിഎംആറിലെ സയന്റിസ്റ്റുകളോട് ചോദിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് ഡോക്ടറുടെ മറുപടി.

covid

ഹര്‍ഷവര്‍ദ്ധന്‍ എന്ന രാഷ്ട്രീയക്കാരന് എന്തും പറയാം പക്ഷേ, കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രിയാണ് പറയുന്നതെങ്കില്‍ അത് കൃത്യമായി പഠിച്ചിട്ടു വേണം പറയാനെന്നും ഡോക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ന്താണ് അദ്ദേഹം പറഞ്ഞത് അത് പൂര്‍ണമായും തെറ്റാണ്. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ഐസിഎംആറിലെ സയന്റിസ്റ്റുകളോട് ചോദിക്കാം. ഒരു മഹാമാരിയോട് പോരാടുമ്പോള്‍ വില കുറഞ്ഞ രാഷ്ട്രീയം മാറ്റിവയ്ക്കുക- ഫേസ്ബുക്കില്‍ ഡോക്ടര്‍ കുറിച്ചു.

അതേസമയം, കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കേരളത്തെ രൂക്ഷമായി വിമര്‍ശിച്ചാണ് കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷവര്‍ദ്ധന്‍ രംഗത്തെത്തിയത്. ഇപ്പോഴത്തെ വീഴ്ചകള്‍ക്ക് കേരളം വലിയ വില നല്‍കേണ്ടിവരുമെന്ന് ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി. സണ്‍ഡേ സംവാദ് എന്ന പരിപാടിയിലാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ വിമര്‍ശനം.

തുടക്കത്തില്‍ കൊവിഡിനെ പിടിച്ച് നിര്‍ത്തിയ സംസ്ഥാനമാണ് കേരളം. ഇപ്പൊഴത്തെ വീഴ്ചകള്‍ക്ക് കേരളം വലിയ വില നല്‍കേണ്ടിവരുമെന്ന് ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി. കൊവിഡ് സാഹചര്യങ്ങളെ കുറിച്ച് വിശദീകരിക്കുന്ന പരിപാടിയാണ് സണ്‍ഡേ സംവാദ്. ഇതില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയായണ് മന്ത്രി കേരളത്തെ വിമര്‍ശിച്ചത്.കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ നിന്ന് കേരളം എങ്ങനെയാണ് മികച്ചതില്‍ നിന്ന് ഏറ്റവും മോശത്തിലേക്ക് എത്തിയതെന്ന് വ്യക്തമാക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞിരുന്നു.

English summary
Kerala Covid Defence: Dr. Mohammad Ashil give reply to the Union Health Minister Harsh Vardhan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X