• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേരളത്തിലും മണ്ണിളകി; അമ്പരന്ന് സോണിയ ഗാന്ധി, മൂര്‍ച്ച കൂട്ടി ജി23 നേതാക്കള്‍, അഴിച്ചുപണി ഉടന്‍

ദില്ലി: ഒന്നിന് പിറകെ ഒന്നായി നഷ്ടത്തിന്റെ പടുകുഴിയിലേക്ക് ആണ്ടു കൊണ്ടിരിക്കുകയാണ് കോണ്‍ഗ്രസ്. സ്ഥിരം ദേശീയ പ്രസിഡന്റില്ലാതെ എത്ര നാള്‍ കോണ്‍ഗ്രസിന് പിടിച്ചുനില്‍ക്കാന്‍ സാധിക്കും. പ്രത്യേകിച്ച് ബിജെപി രാജ്യം മൊത്തം വ്യാപിക്കുന്ന ഘട്ടത്തില്‍. സംഘടനാ തലത്തിലും രാഷ്ട്രീയ തലത്തിലും ഒരുപോലെ ശ്രദ്ധിക്കാന്‍ സാധിക്കുന്ന ശക്തനായ ദേശീയ അധ്യക്ഷനാണ് കോണ്‍ഗ്രസിന് ആവശ്യം...

cmsvideo
  കോൺഗ്രസ് അടിമുടി മാറുന്നു..കേരളം പാഠമാക്കി പ്രവർത്തനം | Oneindia Malayalam

  കഴിഞ്ഞ ആഗസ്റ്റിലാണ് സോണിയ ഗാന്ധിക്ക് 23 കോണ്‍ഗ്രസ് നേതാക്കള്‍ ഈ സൂചനകളുമായി കത്തയച്ചത്. വലിയ വിവാദമായ സംഭവം ആദ്യം ഹൈക്കമാന്റ് തള്ളിയെങ്കിലും പിന്നീട് ബിഹാറും ഇപ്പോള്‍ കേരളവും തിരിച്ചടിച്ചപ്പോള്‍ ഗൗരവമായി എടുത്തിരിക്കുന്നു. അടിമുടി മാറ്റം വേണമെന്ന ലക്ഷ്യത്തോടെയാണ് ഇന്ന് ദില്ലിയില്‍ നടക്കുന്ന ചര്‍ച്ചകള്‍. വിശദാംശങ്ങള്‍ ഇങ്ങനെ...

  ആറ് വര്‍ഷം മുമ്പ്

  ആറ് വര്‍ഷം മുമ്പ്

  2014ല്‍ അഴിമതി വിരുദ്ധതയും വികസനവും മുന്‍നിര്‍ത്തിയാണ് ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ചത്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ന്ന അഴിമതികള്‍ അവര്‍ക്ക് എളുപ്പവഴി ഒരുക്കി. സാമൂഹിക മാധ്യമങ്ങള്‍ കൃത്യമായി ഉപയോഗിക്കുക കൂടി ചെയ്തതോടെ ബിജെപി മികച്ച വിജയം നേടി.

  2019ലെ മാറ്റം

  2019ലെ മാറ്റം

  അഞ്ചു വര്‍ഷത്തിന് ശേഷം 2019ല്‍ വീണ്ടും ദേശീയ തിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി അഴിമതിയെ കുറിച്ച് മിണ്ടിയില്ല. വികസനും കാര്യമായി ചര്‍ച്ച ചെയ്തില്ല. ഏറെകുറെ വിദ്വേഷ രാഷ്ട്രീയമാണ് പയറ്റിയത്. രാമക്ഷേത്രം ഉള്‍പ്പെടെ പൊടിതട്ടിയെടുത്തു. ഒടുവില്‍ സംഭവിച്ച പുല്‍വാമ ആക്രമണവും ബിജെപി അനുകൂല സാഹചര്യമുണ്ടാക്കി.

  കോണ്‍ഗ്രസ് പ്രതീക്ഷയില്‍

  കോണ്‍ഗ്രസ് പ്രതീക്ഷയില്‍

  മറുഭാഗത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന വേളയില്‍ വലിയ പ്രതീക്ഷയിലായിരുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ബിജെപിക്കും നരേന്ദ്ര മോദിക്കുമെതിരെ ശക്തമായ കടന്നാക്രമണം നടത്തി. അഴിമതിയും മറ്റും തുടര്‍ച്ചയായി രാഹുല്‍ ഗാന്ധി ഉന്നയിച്ചു. കോണ്‍ഗ്രസ് നേതൃത്വം തിരിച്ചുവരവിന്റെ പ്രതീക്ഷയിലായിരുന്നു.

  മാനം കാത്ത് കേരളം

  മാനം കാത്ത് കേരളം

  ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കോണ്‍ഗ്രസിന്റെ പ്രതീക്ഷ അസ്ഥാനത്തായി. ബിജെപി കൂടുതല്‍ ശക്തരാകുകയാണ് ചെയ്തത്. രാഹുല്‍ ഗാന്ധി സ്വന്തം തട്ടകമായ അമേഠിയില്‍ തോറ്റു. 40 സീറ്റ് പോലും തികയ്ക്കാനാകാതെ കോണ്‍ഗ്രസ് ലോക്‌സഭയില്‍ ദയനീയമായി നോക്കി നിന്നു. രാഹുലിനും കോണ്‍ഗ്രസിനും ഒപ്പം നിന്നത് കേരളം മാത്രമാണ്.

  നാഥനില്ലാ പടയായി കോണ്‍ഗ്രസ്

  നാഥനില്ലാ പടയായി കോണ്‍ഗ്രസ്

  രാഹുല്‍ ഗാന്ധി ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരാജയത്തെ തുടര്‍ന്ന് രാജിവച്ചു. സോണിയ ഗാന്ധിയെ ഇടക്കാല അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടു. ആരോഗ്യ കാരണങ്ങളാല്‍ സോണിയ ഗാന്ധിക്ക് സംഘടനാ കാര്യങ്ങളില്‍ കൂടുതല്‍ ഇടപെടാന്‍ സാധിക്കാതെ വന്നു. നിരന്തരം ആവശ്യപ്പെട്ടിട്ടും ദേശീയ അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ രാഹുല്‍ തയ്യാറായില്ല.

  പേരിനെങ്കിലും പ്രതിരോധം തീര്‍ത്തത്...

  പേരിനെങ്കിലും പ്രതിരോധം തീര്‍ത്തത്...

  നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തില്‍ ബിജെപി രാജ്യം മൊത്തം സ്വാധീനം ശക്തിപ്പെടുത്തുകയായിരുന്നു ഈ വേളയില്‍. ശക്തമായ പ്രതിപക്ഷമായി മാറേണ്ട കോണ്‍ഗ്രസ് എല്ലായിടത്തും തകരുന്നതായിരുന്നു കാഴ്ച. കശ്മീര്‍, അയോധ്യ വിഷയങ്ങളിലും നിരവധി ബില്ലുകള്‍ പാര്‍ലമെന്റില്‍ പാസാക്കുമ്പോഴും പ്രതിരോധം തീര്‍ക്കാന്‍ കോണ്‍ഗ്രസിന് ആയില്ല. അല്‍പ്പമെങ്കിലും പ്രതിരോധം തീര്‍ത്തത് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ മാത്രമാണ്.

  ആഗസ്റ്റില്‍ സുപ്രധാന കത്ത്

  ആഗസ്റ്റില്‍ സുപ്രധാന കത്ത്

  ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ആഗസ്റ്റില്‍ 23 മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ നേതൃമാറ്റവും അഴിച്ചുപണിയും ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ചത്. ആദ്യം അവഗണിച്ച നേതൃത്വത്തിന് മുന്നിലേക്ക് ബിഹാറിലെ ദയനീയ തോല്‍വിയുടെ ഫലം വന്നു. 70 സീറ്റില്‍ മല്‍സരിച്ചിട്ട് 19 സീറ്റില്‍ മാത്രം ജയിച്ച കോണ്‍ഗ്രസിനെയാണ് ബിഹാറില്‍ കണ്ടത്.

  തകര്‍ന്നത് കോണ്‍ഗ്രസ് മാത്രം

  തകര്‍ന്നത് കോണ്‍ഗ്രസ് മാത്രം

  ഇപ്പോള്‍ കേരള തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോഴും കോണ്‍ഗ്രസ് തകരുന്നതാണ് കാഴ്ച. ബിജെപി നേരിയ മുന്നേറ്റമാണുണ്ടാക്കിയതെങ്കിലും തകര്‍ന്നത് കോണ്‍ഗ്രസ് മാത്രമാണ്. ഈ അവസരത്തിലാണ് തിരുത്തല്‍വാദികളായ 23 നേതാക്കളുടെ ആവശ്യം പരിഗണിക്കാന്‍ സോണിയ ഗാന്ധി തയ്യാറായത്.

  ഇനിയുള്ള 10 ദിനം നിര്‍ണായകം

  ഇനിയുള്ള 10 ദിനം നിര്‍ണായകം

  ഇന്ന് മുതല്‍ അടുത്ത 10 ദിവസം സോണിയ ഗാന്ധി വിവിധ നേതാക്കളുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചു. ശശി തരൂരും കപില്‍ സിബലും ആനന്ദ് ശര്‍മയും ചിദംബരവും ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തും. ദേശീയ പ്രസിഡന്റ്, പ്രവര്‍ത്തക സമിതി, പിസിസി അധ്യക്ഷന്‍മാര്‍, ഡിസിസി അധ്യക്ഷന്‍മാര്‍ എന്നിവരെ എല്ലാം സംഘടനാ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തണമെന്നാണ് ജി23 നേതാക്കളുടെ ആവശ്യം.

  എല്‍ഡിഎഫും യുഡിഎഫും തളര്‍ന്നു; നേട്ടമുണ്ടാക്കിയത് എന്‍ഡിഎ, കണക്കുകള്‍ ഇങ്ങനെ

  ഉമ്മന്‍ ചാണ്ടിയും സുധാകരനും എത്തുമോ... പൊട്ടിത്തെറിച്ച് ഷിബു ബേബി ജോണ്‍, ഇങ്ങനെ പോകാനാകില്ല

  English summary
  Kerala Election result was main reason for change stand of Sonia Gandhi over G23 leaders Letter
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X