Kerala Exit Poll 2024: കേരളത്തില്‍ എല്‍ഡിഎഫ് സംപൂജ്യരാകും, ബിജെപിക്ക് 3 വരെ സീറ്റുകളെന്നും പ്രവചനം
ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഏഴ് ഘട്ട വോട്ടെടുപ്പ് പൂർത്തിയായപ്പോള്‍ ആളുകള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ വന്നു തുടങ്ങി. വിവിധ ഏജന്‍സികളുമായി ചേർന്ന് ദേശീയ മാധ്യമങ്ങള്‍ നടത്തിയ എക്സിറ്റ് പോള്‍ സർവ്വേകള്‍ പുറത്ത് വരുമ്പോള്‍ ദേശീയ തലത്തില്‍ നരേന്ദ്ര മോദി തന്നെ അധികാരത്തില്‍ വരുമെന്നാണ് എല്ലാവരും തന്നെ അവകാശപ്പെടുന്നത്.
കേരളത്തിലേക്ക് വരുമ്പോള്‍ ഇത്തവണയും യു ഡി എഫ് മുന്നേറ്റം ഉണ്ടാക്കുമെന്നാണ് ഇന്ത്യാ ടുഡെ - ആക്സിസ് മൈ ഇന്ത്യാ സർവ്വേ ഫലം അവകാശപ്പെടുന്നത്. ഏറ്റവും ശ്രദ്ധേയം ബി ജെ പി സംസ്ഥാനത്ത് ആദ്യമായി ഒരു ലോക്സഭ സീറ്റ് നേടുമെന്നതാണ് പ്രധാന പ്രവചനം. ഇന്ത്യാ ടുഡെയുടെ സർവ്വേ പ്രകാരം 17 മുതല്‍ 18 വരെ സീറ്റുകള്‍ യു ഡി എഫ് നേടിയേക്കാം. അതായത് കഴിഞ്ഞ തവണത്തേതിന് സമാനമായ പ്രകടനം അവർ ഇത്തവണയും കാഴ്ച്ചവെച്ചേക്കാം. 2019 ല്‍ 19 സീറ്റുകളായിരുന്നു യു ഡി എഫ് നേടിയത്.

ഭരണ കക്ഷിയായ എല്‍ ഡി എഫ് ഇത്തവണ കനത്ത തിരിച്ചടിയായിരിക്കും നേരിടേണ്ടി വരികയെന്നാണ് ഇന്ത്യാ ടുഡെ - ആക്സിസ് മൈ ഇന്ത്യയുടെ പ്രവനം. പരമാവധി ഒരു സീറ്റാണ് എല്‍ ഡി എഫിന് കല്‍പ്പിക്കപ്പെടുന്നത്. അത് ഒരു പക്ഷെ പൂജ്യത്തിലേക്ക് ഒതുങ്ങുകയും ചെയ്തേക്കാം. അങ്ങനേയെങ്കില്‍ അത് എല്‍ ഡി എഫിന് അത് കടുത്ത തിരിച്ചടിയായി മാറിയേക്കാം.

ബി ജെ പിയുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ കേരളത്തില്‍ അവർ ഇത്തവണ പുതിയ ചരിത്രം കുറിക്കും. രണ്ട് മുതല്‍ മൂന്ന് വരെ സീറ്റുകളായിരിക്കും അവർ നേടുക. മാത്രമല്ല വോട്ട് ശതമാനത്തില്‍ ബി ജെ പി വലിയ മുന്നേറ്റം ഉണ്ടാക്കിയേക്കെമെന്നും ഇന്ത്യാ ടുഡെ - ആക്സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു.
അതേസമയം, ഇന്ത്യാടുഡെ-ആക്സിസ് മൈഇന്ത്യ എക്സിറ്റ് പോള്‍ പ്രവചന പ്രകാരം തമിഴ്നാട്ടില്‍ ഇത്തവണയും ഇന്ത്യ സഖ്യം വലിയ മുന്നേറ്റമുണ്ടാക്കും. എന്നാല്‍ അത് 2019 ലേത് പോലെ അത് ഏക പക്ഷീയമായിരിക്കില്ലെന്നും സർവ്വേ പറയുന്നത്. സംസ്ഥാനത്ത് വലിയ മുന്നേറ്റ മുണ്ടാക്കാന്‍ പോകുന്ന ഒരു പാർട്ടി ബി ജെ പി ആയിരിക്കുമെന്നാണ് ഇന്ത്യാടുഡെ-ആക്സിസ് മൈഇന്ത്യ സർവ്വെ പറയുന്നത്.
ഇന്ത്യാടുഡെ-ആക്സിസ് മൈഇന്ത്യ സർവ്വേ പ്രകാരം സംസ്ഥാനത്ത് ആകെയുള്ള 39 സീറ്റുകളില്‍ ഇന്ത്യ സഖ്യത്തിന് 33 മുതല്‍ 37 വരെ സീറ്റുകളാണ് സർവ്വേ പ്രവചിക്കുന്നത്. എ ഐ എ ഡി എം കെ പൂജ്യം മുതല്‍ 2 വരെ സീറ്റുകള്‍ നേടിയേക്കാം. ബി ജെ പി നയിക്കുന്ന എന്‍ ഡി എയുടെ വിജയ സാധ്യത 2 മുതല്‍ 4 വരെ സീറ്റിലാണ്. ഇന്ത്യാ സഖ്യത്തില്‍ ഡി എം കെ 22 വരെ സീറ്റിലും കോണ്‍ഗ്രസ് ആറ് മുതല്‍ എട്ട് സീറ്റിലും വിജയിച്ചേക്കാമെന്നും സർവ്വെ വ്യക്തമാക്കുന്നു.












Click it and Unblock the Notifications