കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള എക്സ്പ്രസ് പാളം തെറ്റി: അപകടം ആന്ധ്രപ്രദേശിൽ വെച്ച്, ആളപായമില്ലെന്ന് ഉദ്യോഗസ്ഥർ, അപകടത്തിൽപ്പെ

Google Oneindia Malayalam News

ദില്ലി: ദില്ലിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസ് പാളം തെറ്റി. ആന്ധ്രപ്രദേശിലെ ചീറ്റൂരിലെ യെർപ്പുഡു സ്റ്റേഷന് സമീപത്ത് വെച്ചാണ് പാളം തെറ്റിയതെന്നാണ് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ പാളം തെറ്റാനുണ്ടായ കാരണത്തെക്കുറിച്ച് അറിവില്ല.

 ആദ്യം കോർ കമ്മറ്റി യോഗം: പിന്നീട് പവാർ- സോണിയാ കൂടിക്കാഴ്ച, ഞായറാഴ്ചത്തെ യോഗം മാറ്റി !! ആദ്യം കോർ കമ്മറ്റി യോഗം: പിന്നീട് പവാർ- സോണിയാ കൂടിക്കാഴ്ച, ഞായറാഴ്ചത്തെ യോഗം മാറ്റി !!

കേരള എക്സ്പ്രസിന്റെ പാൻട്രി കാറാണ് പാളം തെറ്റിയതെന്നും യാത്രക്കാർ സുരക്ഷിതരാണെന്നും സൌത്ത് സെൻട്രൽ റെയിൽവേ സിപിആർഒ വ്യക്തമാക്കി. ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും സ്ഥലത്തെത്തിയതായും പാളം തെറ്റാനുണ്ടായ കാരണം പരിശോധിച്ച് വരുന്നതായും റെയിൽവേ ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ശനിയാഴ്ച രാത്രി 8.05 ഓടെയാണ് അപകടമുണ്ടായത്. ട്രെയിനിന്റെ ചക്രങ്ങൾ പാളത്തിൽ നിന്ന് തെന്നിമാറുകയായിരുന്നു. കേരള എക്സ്പ്രസിന്റെ എട്ട് ബോഗികളാണ് ഇത്തരത്തിൽ തെന്നിമാറിയത്.

keralaexpressderailment

നേരത്തെ നവംബർ 11ന് ഹൈദരാബാദിലെ കച്ചെഡുവ റെയിൽവേ സ്റ്റേഷനിൽ വെച്ച് രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചതിനെ തുടർന്ന് 12 ഓളം പേർക്ക് പരിക്കേറ്റിരുന്നു. ലിംഗംപള്ളി- ഫലക്നുമ ട്രെയിനിന്റെ മൂന്ന് കോച്ചുകളും കുർണൂൽ സിറ്റി- സെക്കന്തരാബാദ് ഹന്ദ്രി എക്സ്പ്രസിന്റെ നാല് കോച്ചുകളുമാണ് പാളം തെറ്റിയത്. സിഗ്നലിലെ അഭാവം മൂലമാണ് അപകടമുണ്ടായതെന്നാണ് അവകാശപ്പെടുന്നത്. തുടർന്ന് പരിക്കേറ്റവരെ ഒസ്മാനിയ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. സംഭവത്തിൽ ഇന്ത്യൻ റെയിൽവേ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

English summary
Kerala Express train derailes near Andhra Pradesh's Chitoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X