കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിനായി പിരിവിനിറങ്ങിയ മണിക്ക് സര്‍ക്കാര്‍ പിടിച്ചുപറിക്കാരന്‍.. സംഘപരിവാറിന്റെ വ്യാപക പ്രചാരണം

  • By Vaisakhan
Google Oneindia Malayalam News

അഗര്‍ത്തല: പ്രളയദുരന്തത്തില്‍ കേരളത്തെ സഹായിക്കാനായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് മുന്‍ ത്രിപുര മുഖ്യമന്ത്രി മണിക്ക് സര്‍ക്കാര്‍. എന്നാല്‍ അദ്ദേഹത്തിനെതിരെ വ്യാപകമായ അപവാദ പ്രചാരണമാണ് നടക്കുന്നത്. മണിക്ക് സര്‍ക്കാരിനെ മോഷ്ടാവായി ചിത്രീകരിച്ചാണ് സംഘപരിവാര്‍ പ്രചാരണം നടത്തുന്നത്. റോസ് വാലി ഗ്രൂപ്പിന്റെ ചെയര്‍മാനായ ഗൗതം കുണ്ഡുവിന്റെ ചിത്രത്തിനൊപ്പം മണിക്ക് സര്‍ക്കാരിന്റെ ചിത്രവും എഡിറ്റ് ചെയ്ത് ചേര്‍ത്താണ് പ്രചാരണം. ത്രിപുരയില്‍ വിവാദമായ പോണ്‍സി അഴിമതിയില്‍ ഉള്‍പ്പെട്ടവരാണ് റോസ് വാലി ഗ്രൂപ്പ്. ഇവര്‍ക്ക് സിപിഎമ്മുമായി ബന്ധമുണ്ടെന്നാണ് ബിജെപിയും ആര്‍എസ്എസും ആരോപിക്കുന്നത്.

 manik-sarkar

്അഗര്‍ത്തലയിലെ രണ്ട് കള്ളന്‍മാര്‍ തെരുവില്‍ യാചകരെപ്പോലെ എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. സര്‍ക്കാരിന് റോസ് വാലി ചിട്ടിഫണ്ട് തട്ടിപ്പില്‍ പങ്കുണ്ടെന്ന തരത്തിലാണ് ഈ ചിത്രങ്ങള്‍ പ്രചരിക്കുന്നത്. സിപിഎം സംസ്ഥാന സമിതിയും മണിക്ക് സര്‍ക്കാരും ചേര്‍ന്നാണ് കേരളത്തിലെ പ്രളയബാധിതരെ സഹായിക്കാന്‍ ഫണ്ട് പിരിവ് നടത്തുന്നത്. ഇതിനെതിരെ നേരത്തെ തന്നെ സംഘപരിവാര്‍ പ്രചാരണം നടത്തുന്നുണ്ട്. അതേസമയം പോസ്റ്റിട്ട് അനുപം പോള്‍ എന്നയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മണിക്ക് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള സംഘപരിവാര്‍ ശ്രമമാണ് ഉണ്ടായിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന നേതൃത്വം ആരോപിച്ചു.

അതേസമയം ഫണ്ട് സ്വരൂപിക്കുന്നതിനിടെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദിച്ചതായും സിപിഎം ആരോപിച്ചു. ത്രിപുരയില്‍ 14 ലക്ഷം പേരില്‍ നിന്നായി 3500 രൂപ തട്ടിയ കേസാണ് റോസ് വാലി തട്ടിപ്പ്. ഇത് ബിജെപി പ്രചാരണ വിഷയമാക്കിയിരുന്നു. അതോടൊപ്പം നേരത്തെ റോസ് വാലിയുടെ ചടങ്ങില്‍ മണിക്ക് സര്‍ക്കാര്‍ പങ്കെടുത്തതും വലിയ വിവാദമായിരുന്നു. എന്നാല്‍ ഇവരുടെ തട്ടിപ്പിനെ കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് അന്ന് അദ്ദേഹം വിശദീകരിച്ചത്.

English summary
kerala flood 2018 Case registered against Facebook user for calling Manik Sarkar thief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X