കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാറില്‍ കേരളത്തെ വെല്ലുവിളിച്ച് തമിഴ്‌നാട്.... പ്രളയമുണ്ടായത് അണക്കെട്ട് തുറന്നിട്ടല്ല

Google Oneindia Malayalam News

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേരളത്തെ വീണ്ടും വെല്ലുവിളിച്ച് തമിഴ്‌നാട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയില്‍ നിന്ന് 152 അടിയായി ഉയര്‍ത്തുന്നതിനുള്ള നിര്‍മാണ പ്രവൃത്തികള്‍ തങ്ങള്‍ തുടങ്ങിയതായി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനസാമി പറഞ്ഞു. സുപ്രീം കോടതിയില്‍ നിന്ന് അനുമതി ലഭിച്ചാല്‍ ഇതിന് വേണ്ട കാര്യങ്ങള്‍ ചെയ്യും. അതിനായി അണക്കെട്ട് ബലപ്പെടുത്തുന്നതിനുള്ള പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ടെന്നും പളനിസാമി വ്യക്തമാക്കി. അതേസമയം മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് കേരളം നടത്തുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്ന് പളനിസാമി പറഞ്ഞു.

1

കേരളത്തില്‍ പ്രളയമുണ്ടായത് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നുവിട്ടത് കൊണ്ടല്ല. സുപ്രീം കോടതിയില്‍ നിന്ന് തമിഴ്‌നാടിന് അനുകൂല വിധിയുണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് കേരളം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും പളനിസാമി ആരോപിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സുരക്ഷാ ഭീഷണിയില്ലെന്ന് സുപ്രീം കോടതി തന്നെ കണ്ടെത്തിയതാണ്. കനത്ത മഴ കാരണം കേരളത്തിലെ ഡാമുകളെല്ലാം നേരത്തെ തന്നെ നിറഞ്ഞിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ജലനിരപ്പ് 139 അടിയില്‍ നിര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് അംഗീകരിക്കാതിരുന്നത് പ്രളയത്തിന് വഴിവെച്ചെന്നാണ് കേരളം സുപ്രീം കോടതിയിലെ സത്യവാങ്മൂലത്തില്‍ പറഞ്ഞത്.

നേരത്തെ 136 അടിയില്‍ നിന്ന് 142 അടിയാക്കി ഉയര്‍ത്താന്‍ സുപ്രീം കോടതി അനുമതി നല്‍കിയപ്പോഴും തമിഴ്‌നാട് അതിനോട് യോജിച്ചിരുന്നില്ല. ജയലളിത സര്‍ക്കാരിന്റെ 152 അടി എന്ന നയം തന്നെയാണ് തങ്ങള്‍ക്കുള്ളതെന്നും പളനിസാമി പറയുന്നു. ഇതില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. നേരത്തെ ജലനിരപ്പ് 136 അടിയിലെത്തിയപ്പോള്‍ വെള്ളം കുറച്ച് കുറച്ചായി തുറന്നുവിട്ടിരുന്നെങ്കില്‍ ജനങ്ങളെ ഒഴിപ്പിക്കാന്‍ ഒരു ദിവസം കൂടി സമയം ലഭിക്കുമായിരുന്നെന്നും കേരളം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ കേരളം രംഗത്തെത്തിയിരിക്കുന്നത്.

റാഫേല്‍ ഇടപാടിനായി റിലയന്‍സിന്റെ സ്വാധീനം... ഫ്രഞ്ച് പ്രസിഡന്റിന്റെ കാമുകിയുടെ സിനിമ നിര്‍മിച്ചുറാഫേല്‍ ഇടപാടിനായി റിലയന്‍സിന്റെ സ്വാധീനം... ഫ്രഞ്ച് പ്രസിഡന്റിന്റെ കാമുകിയുടെ സിനിമ നിര്‍മിച്ചു

എകെ ബാലനും വിദേശ സന്ദര്‍ശനത്തിന്.... രാജുവിന് പിന്നാലെ എല്‍ഡിഎഫില്‍ വീണ്ടും യാത്രാ വിവാദംഎകെ ബാലനും വിദേശ സന്ദര്‍ശനത്തിന്.... രാജുവിന് പിന്നാലെ എല്‍ഡിഎഫില്‍ വീണ്ടും യാത്രാ വിവാദം

English summary
kerala flood 2018 palaniswamy against kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X